Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ലാവ്‌ലിന്‍ കേസില്‍ പിണറായി കുറ്റവിമുക്തനാക്കപ്പെട്ടതോടെ പണി കഴിഞ്ഞത് കോടിയേരിയുടെ

24 AUGUST 2017 04:06 PM IST
മലയാളി വാര്‍ത്ത

കോടിയേരി ആഗ്രഹിച്ചിരുന്ന മുഖ്യമന്ത്രിപദമാണ് കപ്പിനും ചുണ്ടിനുമിടയില്‍ അദ്ദേഹത്തിന് നഷ്ടമായത്. എങ്കിലും പ്രതീക്ഷ കൈവിടേണ്ടതില്ല. കാരണം സിബിഐ അപ്പീല്‍ പോകുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
സി ബി ഐ കോടതിയുടെ വിധിക്കെതിരെ സിബിഐയാണ് കേരള ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നും പിണറായിക്ക് തട്ടു കിട്ടുമെന്ന് സ്വാഭാവികമായും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ പ്രതീക്ഷിച്ചു. പ്രത്യേകിച്ച് വിഎസും കോടിയേരിയും. ലാവ് ലിന്‍ കേസില്‍ വി എസ് നടത്തിയ ഇടപെടലുകള്‍ കുപ്രസിദ്ധമാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ ലാവ് ലിന്‍ കേസില്‍ പിണറായിയെ കുരുക്കാന്‍ ധാരാളം ഇടപെടലുകള്‍ നടത്തിയിരുന്നു. ക്രൈം നന്ദ കുമാറും ദല്ലാള്‍ നന്ദകുമാറുമൊക്കെ പിണറായിയെ വെള്ളത്തിലാക്കാന്‍ കൊണ്ടു പിടിച്ച് ശ്രമിച്ചതാണ്. അതിന്റെ പ്രത്യാഘാതങ്ങള്‍ അദ്ദേഹം ധാരാളം അനുഭവിച്ചു.
വി എസാണ് പിണറായിയെ ജനങ്ങള്‍ക്ക് മുമ്പില്‍ കള്ളനാക്കിയത്. ലാവ് ലിന്‍ കേസ് നടന്നതാണെന്ന് വരുത്തി തീര്‍ക്കാന്‍ സൂചനകളിലൂടെ അദ്ദേഹം ശ്രമിച്ചു കൊണ്ടേയിരുന്നു. ഇതെല്ലാം പകല്‍ പോലെ വ്യക്തമായ കാര്യങ്ങളാണ്. ചിലര്‍ തന്നെ തിരഞ്ഞുപിടിച്ച് അക്രമിച്ചു എന്ന് പിണറായി പറഞ്ഞത് വി എസിനെ ഉദ്ദേശിച്ചാണ്.

കോടിയേരിക്ക് മുഖ്യമന്ത്രി മോഹം മുമ്പേ തുടങ്ങിയതാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായതുകൊണ്ട് പ്രത്യേകിച്ച് കാര്യമില്ലെന്ന് കോടിയേരിക്കറിയാം. ലാവ് ലിനില്‍ ഒരു പ്രതിസന്ധി ഉണ്ടായാല്‍ കോടിയേരിക്ക് മുഖ്യമന്ത്രിയാകാം എന്ന് നേരത്തെ കേട്ടിരുന്നു. കോടിയേരിയാകട്ടെ ഇതിന് മാനസികമായി തയ്യാറെടുത്തതുമാണ്. അങ്ങനെ സംഭവിച്ചാല്‍ എ .എന്‍ .ഷംസീര്‍ രാജിവയ്ക്കുന്ന തലശേരി സീറ്റില്‍ നിന്നും മത്സരിക്കാനായിരന്നു കോടിയേരിയുടെ പദ്ധതി.

കേസ് സുപ്രീം കോടതിയിലെത്തിയാല്‍ ഇന്നത്തെ നിലയില്‍ കാര്യങ്ങള്‍ അവസാനിക്കുകയില്ലെന്ന് സിബിഐ വിശ്വസിക്കുന്നു. കേരള ഹൈക്കോടതിയുടേത് സിംഗിള്‍ ബഞ്ച് ഉത്തരവാണ്. സിവിഷന്‍ ബഞ്ചിലെത്തിയാല്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുമെന്ന് സിബിഐ വിശ്വസിക്കുന്നു. കേന്ദ്രം ഭരിക്കുന്നത് ബി ജെ പിയായതിനാല്‍ അതിനു സാധ്യതയുമുണ്ട്. ബി ജെ പി കടുത്ത നിരാശയിലാണ്. പിണറായിക്ക് എതിരെയായിരുന്നു വിധിയെങ്കില്‍ രാജി ആവശ്യപ്പെട്ട് സമരം നടത്താമായിരുന്നു. സുപ്രീം കോടതിയിലാണ് ബി ജെ പി പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്.
കേസില്‍ അപ്പീല്‍ പോകാനും കര്‍ശനമായി ഉത്തരവില്‍ മാറ്റം വരുത്താനും കേന്ദ്ര സര്‍ക്കാരിന്റെ പച്ചക്കൊടി സി ബി ഐ ക്കുണ്ട്. ബി ജെ പിയുടെ ഒന്നാം നമ്പര്‍ ശത്രുവാണ് പിണറായി. അദ്ദേഹത്തെ താഴെയിറക്കാന്‍ കഴിഞ്ഞാല്‍ പകുതി വിജയിച്ചു എന്നാണ് ബിജെപി കരുതുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (11 minutes ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (28 minutes ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (2 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (2 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (2 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (2 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (2 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (3 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (3 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (3 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (3 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (3 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (3 hours ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (3 hours ago)

ആരാധനയോടൊപ്പം ചൂഷണവും: പ്രകൃതിയും സ്ത്രീയും തമ്മിലുള്ള കയ്പ്പേറിയ സാദൃശ്യം വരച്ചുകാട്ടി കീർത്തിയുടെ കലാസൃഷ്ടി...  (4 hours ago)

Malayali Vartha Recommends