കേരളത്തില്‍ 280 കോടി രൂപയുടെ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപം; ആള്‍െദെവം ഗുര്‍മീത് റാം റഹീം സിങ്ങിന് എറ്റവും പ്രിയം കേരളം

ആള്‍െദെവം ഗുര്‍മീത് റാം റഹീം സിങ്ങിന് കേരളത്തില്‍ 280 കോടി രൂപയുടെ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപം. ദേരാ സച്ചാ സൗദ എന്ന ആത്മീയ പ്രസ്ഥാനത്തിന്റെ പേരിലും ബിനാമി പേരുകളിലുമാണ് ഇതെന്നാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ കണ്ടെത്തല്‍.
ഡല്‍ഹിയില്‍ താമസിക്കുന്ന കോട്ടയം സ്വദേശിയായ സ്വാമിയുടെ പ്രമുഖ അനുയായിയാണ് ഇവിടെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടിനു ചുക്കാന്‍ പിടിക്കുന്നത്. വയനാട്, വാഗമണ്‍, മൂന്നാര്‍, കുമരകം എന്നീ ടൂറിസം കേന്ദ്രങ്ങളിലും തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലുമാണു പണമിറക്കിയത്. കൂടുതല്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടിനായി ഡിസംബറില്‍ കേരളത്തിലെത്താനിരിക്കെയാണു ജയിലിലായത്.
വാഗമണ്ണില്‍ വിദേശ കലാകാരന്മാരെ അണിനിരത്തി ആധ്യാത്മിക സംഗീത ടെലിവിഷന്‍ ചാനല്‍ ആരംഭിക്കാനും പദ്ധതിയിട്ടിരുന്നെന്ന് ഐ.ബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദേരാ സച്ചാ സൗദയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ മലയാള സിനിമയിലെ ജനപ്രിയ നടന് അഞ്ചു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞതോടെ നടന്‍ ഒഴിഞ്ഞുമാറി. പ്രമുഖ തമിഴ് നടന്‍ സൂര്യയായിരുന്നു അടുത്ത ലക്ഷ്യം. തമിഴര്‍ കൂട്ടത്തോടെ ജോലിചെയ്യുന്ന തേയിലത്തോട്ടം മേഖലയില്‍ സ്വാധീനം നേടാന്‍ ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിനു സൂര്യ കൂട്ടുനിന്നില്ല.
അതോടെ ആള്‍െദെവത്തിന്റെ കണ്ണ് രാഷ്ട്രീയ നേതാക്കളിലായി. ദേരയുടെ സ്ഥാപനങ്ങള്‍ തങ്ങളുടെ പ്രദേശത്തു കൊണ്ടുവരാന്‍ മത്സരിച്ച രാഷ്ട്രീയ പ്രമുഖരുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ജീവകാരുണ്യഫണ്ടും തങ്ങളുടെ മണ്ഡലത്തില്‍ എത്തണമെന്ന സദുദ്ദേശ്യത്തോടെ ഗുര്‍മീതുമായി ബന്ധപ്പെട്ട ജനപ്രതിനിധികളുമുണ്ട്. വിലയ്‌ക്കെടുത്ത ചില ജനപ്രതിനിധികള്‍ സര്‍ക്കാരിലും പാര്‍ട്ടി നേതൃത്വത്തിലും ഇടപെട്ടതോടെ ഇയാള്‍ക്ക് ഭരണ, പ്രതിപക്ഷ നേതാക്കള്‍ക്കിടയില്‍ പിന്തുണ ലഭിച്ചു.

ദേശീയ ഗെയിംസ് വേദിയില്‍ അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയോടൊപ്പം മുഖ്യാതിഥിയായി വേദി പങ്കിടാനും കഴിഞ്ഞു. ദേശീയ ഗെയിംസ് സംഘാടകരില്‍ ചിലര്‍ ഇയാളില്‍നിന്നു വന്‍ തുക െകെപ്പറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതര കുറ്റകൃത്യങ്ങള്‍ക്കു വിചാരണ നേരിടുന്നയാളായിട്ടും കേരള സന്ദര്‍ശനത്തിനിടെ വലിയ സുരക്ഷാവലയം ഒരുക്കാന്‍ ഇടപെട്ട ഉന്നത രാഷ്ട്രീയ നേതാവിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
രണ്ടു ദിവസത്തെ രഹസ്യ സന്ദര്‍ശനം ഉള്‍പ്പെടെ മൂന്നു തവണ കേരളം സന്ദര്‍ശിച്ച ഗുര്‍മീത് 2012-ലാണു വയനാട്ടിലെത്തിയത്. ജൂണ്‍ ഒമ്പത് മുതല്‍ 18 വരെ െവെത്തിരിയിലെ പ്രമുഖ റിസോര്‍ട്ടിലായിരുന്നു താമസം. എല്ലാ മുറികളും തനിക്കും അനുയായികള്‍ക്കുമായി റിസര്‍വ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും മുന്‍കൂര്‍ ബുക്ക് ചെയ്ത ചിലര്‍ക്കു മുറികള്‍ വിട്ടുകൊടുക്കാന്‍ റിസോര്‍ട്ട് ഉടമകള്‍ നിര്‍ബന്ധിതരായി. ഇതില്‍ അനിഷ്ടം പ്രകടിപ്പിച്ച ഇയാള്‍ 10 ദിവസത്തെ താമസത്തിനുശേഷം െവെത്തിരിയിലെ മറ്റൊരു റിസോര്‍ട്ടിലേക്കു മാറി. 28 വരെ അവിടെ തങ്ങി.

പിറ്റേവര്‍ഷം ജൂണ്‍ 13നു വീണ്ടും വയനാട്ടിലെത്തി 21 വരെ െവെത്തിരിയിലെ ആഡംബര റിസോര്‍ട്ടില്‍ തങ്ങി. അതിനിടെ െവെത്തിരിയില്‍ 42 ഏക്കര്‍ ഭൂമി ഉടമ ചോദിച്ച വിലയ്ക്കു സ്വന്തമാക്കി. ആശ്രമം പണിയാനായി മരം വെട്ടാന്‍ തുടങ്ങിയപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇടപെട്ടു. തുടര്‍ന്ന് വനംവകുപ്പ് കേസ് രജിസ്റ്റര്‍ചെയ്തു. ക്ഷുഭിതനായ ഇയാള്‍ ആശ്രമം പണി നിര്‍ത്താന്‍ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്നാറിലെ താമസത്തിനിടെ കൂടുതല്‍ ദിവസവും തങ്ങിയത് ചിന്നക്കനാലിലെ ക്ലബ് മഹീന്ദ്ര ഹോട്ടല്‍ സമുച്ചയത്തിലാണ്. തൂവെള്ള നിറത്തിലുള്ള അഞ്ചു ബുള്ളറ്റ് പ്രൂഫ് ലക്‌സസ് കാറുകളില്‍ മാറിമാറിയായിരുന്നു യാത്ര. വെളുത്ത പടുതാ തുണി കൊണ്ട് കാറുകള്‍ മറച്ചുപിടിച്ചതിനു ശേഷമാണു കാറില്‍ കയറിയിരുന്ന്. ഏതു കാറിലാണു യാത്രയെന്ന് ആരും തിരിച്ചറിയരുതെന്ന ലക്ഷ്യമായിരുന്നു കാരണം.
https://www.facebook.com/Malayalivartha

























