Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

മന്ത്രി രാമകൃഷ്ണനെ വെട്ടിലാക്കി മന്ത്രി ഐസക്ക്: ബെവ്‌കോ ബോണസ് കത്തി പടരും

27 AUGUST 2017 02:57 PM IST
മലയാളി വാര്‍ത്ത

ധനമന്ത്രി തോമസ് ഐസക്കും എക്‌സൈസ് മന്ത്രി റ്റി.പി.രാമകൃഷ്ണനും നേര്‍ക്കുനേര്‍. മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടും ധനമന്ത്രി അയയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബീവറേജസ് കോര്‍പ്പറേഷനിലെ ഓണം ബോണസാണ് വിവാദമായത്.

ഒരാള്‍ക്ക് 85000 രൂപ വരെ ഓണം ബോണസ് നല്‍കാനാണ് എക്‌സൈസ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ മുതല്‍ ഇതാണ് കീഴ്‌വഴക്കം. താനായിട്ട് ബോണസില്‍ മാറ്റം വരുത്തിയാല്‍ ജീവനക്കാര്‍ തനിക്ക് എതിരാകുമെന്നാണ് എക്‌സൈസ് മന്ത്രി പറയുന്നത്.

ബോണസ് കുറയ്ക്കുന്നതിനെതിരെ ബെവ്‌കോ ജീവനക്കാര്‍ രംഗത്തെത്തി കഴിഞ്ഞു. ഇടതു പക്ഷക്കാരാണ് ഇവരില്‍ അധികം പേരും. അവര്‍ പാര്‍ട്ടിക്കാര്‍ വഴി മുഖ്യമന്ത്രിയെ സമീപിച്ച് കഴിഞ്ഞു. മുഖ്യമന്ത്രി ബോണസില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് എക്‌സൈസ് മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ധന സെക്രട്ടറിയും ധനമന്ത്രിയും ഇതിന് എതിരാണ്.

എക്‌സൈസ് മന്ത്രിയെ കുഴപ്പിക്കാന്‍ ധനമന്ത്രി അദ്ദേഹത്തിന്റെ കീഴിലുള്ള കെ.എസ്.എഫ്.ഇയില്‍ ബോണസ് കുറയ്ക്കുകയും ചെയ്തു. തന്റെ വകുപ്പില്‍ കുറയ്ക്കാമെങ്കില്‍ എക്‌സൈസിന് കുറച്ചാലെന്തെന്നാണ് ചോദ്യം. എന്നാല്‍ കെ.എസ്.എഫ്.ഇയെ പോലെയല്ല ബെവ്‌കോയെന്നും കോടിക്കണക്കിനു രൂപയുടെ ലാഭമാണ് സ്ഥാപനം നേടിയെടുക്കുന്നതെന്നും എക്‌സൈസ് വാദിക്കുന്നു. ഏതായാലും കൊത്തി കൊത്തി മലബാറില്‍ കയറി കൊത്തുന്ന തോമസ് ഐസക്കിന്റെ രീതിയോട് റ്റി.പിക്ക് താത്പര്യമില്ല

മുഖ്യമന്ത്രിയുടേതുള്‍പ്പെടെയുള്ള വകുപ്പുകളില്‍ ധനവകുപ്പ് നടത്തുന്ന ഇടപെടലുകളില്‍ പല മന്ത്രിമാരും എതിരാണ്. സ്വന്തം വകുപ്പിന്റെ അപ്രമാദിത്വം മറ്റുള്ളവരോട് കാണിക്കേണ്ടെന്നാണ് മന്ത്രിമാര്‍ പറയുന്നത്. ധനമന്ത്രിയുടെ അവശ്യങ്ങള്‍ അംഗീകരിച്ച് നല്‍കിയാല്‍ അത് അപകടമാകുമെന്നാണ് സി.പി.എം മന്ത്രിമാരുടെ കണക്കുകൂട്ടല്‍. അതിനിടെ ധനസെക്രട്ടറി കെ.എം എബ്രഹാമിനെ ചീഫ് സെക്രട്ടറിയാക്കി തന്റെ ഇംഗിതങ്ങള്‍ നടത്തിയെടുക്കാനുള്ള ധനമന്ത്രിയുടെ ശ്രമത്തിനും മന്ത്രിമാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നു.

എന്നാല്‍ ഒടുവില്‍ റ്റി.പി. ജയിക്കാന്‍ തന്നെയാണ് സാധ്യത. മുഖ്യമന്ത്രി കടുപ്പിക്കുന്നതോടെ ഐസക്ക് മുട്ടുമടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (19 minutes ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (22 minutes ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (23 minutes ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (57 minutes ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (2 hours ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (2 hours ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (2 hours ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (3 hours ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (3 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (3 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (4 hours ago)

Malayali Vartha Recommends