കോടതി പിരിയുംവരെ നില്‍ക്കാന്‍ ഉത്തരവ്; എംജി വിസിയെ ശാസിച്ച് ഹൈക്കോടതി

മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യനും റജിസ്ട്രാര്‍ക്കും ഹൈക്കോടതിയുടെ ശാസന. നാലരയ്ക്കു പിരിയുംവരെ കോടതിയില്‍ത്തന്നെ നില്‍ക്കണമെന്നു കോടതി നിര്‍ദേശിച്ചു. കോടതിയലക്ഷ്യക്കേസില്‍ വിളിച്ചുവരുത്തിയാണു നടപടി. കരാര്‍ അധ്യാപകര്‍ക്കു ശമ്പളം നല്‍കണമെന്ന ഉത്തരവു സര്‍വകലാശാല നടപ്പാക്കിയിരുന്നില്ല. 2010ലെ ഉത്തരവു നടപ്പാക്കാത്തത് ഗുരുതരമായ തെറ്റാണെന്നു കോടതി ചൂണ്ടിക്കാട്ടി. ഫിനാന്‍സ് കണ്‍ട്രോളറെയും കോടതി ശാസിച്ചു.
യുജിസി സ്‌കെയിലില്‍ ശമ്പളവും ആനുകൂല്യവും നല്‍കണമെന്ന് ആവശ്യപ്പെട്ട് 53 അധ്യാപകര്‍ കോടതിയെ സമീപിച്ചിരുന്നു. ഇവര്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധിയെത്തുടര്‍ന്ന് സര്‍വകലാശാല സുപ്രീം കോടതിയെ സമീപിച്ചു. പക്ഷേ സുപ്രീംകോടതിയും ഹൈക്കോടതി വിധി ശരിവച്ചു. മുന്‍കാലാടിസ്ഥാനത്തില്‍ നല്‍കണമെന്നാണു സുപ്രീം കോടതിയുടെ വിധി. പിന്നീടു മറ്റ് അധ്യാപകരും ഇവര്‍ക്കൊപ്പം കക്ഷി ചേര്‍ന്നിരുന്നു. ഇതു നടപ്പാക്കത്തതിനാണ് ഇപ്പോള്‍ ശിക്ഷ.
https://www.facebook.com/Malayalivartha

























