ദിലീപില്ലെങ്കില്‍ മലയാളസിനിമ തകരുമെന്ന് പറയുന്നത് വാസ്തവമല്ലെന്ന് കണക്കുകള്‍

ദിലീപ് അറസ്റ്റിലായതോടെ മലയാള സിനിമ തകര്‍ച്ചയുടെ വക്കിലാണെന്നും കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നതെന്നും പ്രചരിപ്പിക്കുന്നത് നുണയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2014, 15, 16 വര്‍ഷങ്ങളിലായി 417 സിനിമകളാണ് മലയാളത്തില്‍ റിലീസ് ചെയ്തത്. ഇതില്‍ ദിലീപ് അഭിനയിച്ചത് 11 എണ്ണത്തില്‍ മാത്രം. ബാക്കിയുള്ള 406 സിനിമകളില്‍ ദിലീപിന് യാതൊരു പങ്കുമില്ല. ദിലീപ് അഭിനയിച്ച 11 ചിത്രങ്ങളില്‍ നാലെണ്ണം മാത്രമാണ് സൂപ്പര്‍ഹിറ്റ്. പിന്നെയെങ്ങനെയാണ് ദിലീപില്ലെങ്കില്‍ മലയാളസിനിമ കൂപ്പുകുത്തുമെന്ന് പറയനാവുക. ഇത് ദിലീപിനെ രക്ഷിക്കാനായി ചിലര്‍ പ്രചരിപ്പിക്കുന്ന കഥകള്‍ മാത്രമെന്നാണ് റിപ്പോര്‍ട്ട്.
മമ്മൂട്ടിയും മോഹന്‍ലാലും 35 വര്‍ഷത്തോളമായി സജീവമായി തുടരുന്നു. പിന്നെ പുതുതലമുറയില്‍ ദുല്‍ഖറും നിവിനും പൃഥ്വിരാജും ആസിഫ് അലിയും ഫഹദ് ഫാസിലും ജയസൂര്യയും ടൊവീനോയും അടക്കം ഒരുപാട് പേരുണ്ട്. നിവിനും ഫഹദും ജയസൂര്യയും ഒരുപാട് അവസരങ്ങള്‍ ഉണ്ടായിട്ടും വാരിവലിച്ച് അഭിനയിക്കാന്‍ തയ്യാറാകുന്നില്ല. നിര്‍മാതാക്കളും സംവിധായകരും അവര്‍ക്കായി ക്യൂ നില്‍ക്കുകയാണ്. മലയാള സിനിമയില്‍ ആരും മസ്റ്റല്ല എന്ന് മനസിലാക്കണം. 
ദിലീപിന്റെ പണം വച്ച് ബിനാമി ഇടപാട് നടത്തുന്ന നടന്‍മാരും സംവിധായകരും ദിലീപിന്റെ ബിസിനസില്‍ നിക്ഷേപം നടത്തിയിട്ടുള്ളവരുമാണ് മലയാള സിനിമ തകര്‍ച്ചയുടെ വക്കിലാണെന്ന പ്രചരണം സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നടത്തുന്നത്. ദിലീപ് ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള സിനിമകള്‍ക്ക് 50 കോടിയോളം രൂപയുടെ ചെലവ് ഉണ്ടായിട്ടുണ്ട്. അത് എല്ലാ ജോലികളും പൂര്‍ത്തിയായ രാമലീല ഉള്‍പ്പെടെയാണെന്നും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha

























