Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ഇനി അങ്കം കേരളത്തില്‍ ... പിന്നില്‍ നിന്നു കുത്തിയ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്‌ക്കും എതിരെ പിസി ചാക്കോ; ജയ സാധ്യതയുള്ള 12 സീറ്റുകളില്‍ ഒന്നില്‍ മത്സരിക്കും

16 JUNE 2014 11:25 PM IST
മലയാളി വാര്‍ത്ത.

തൃശൂരില്‍ നിന്നും ചാലക്കുടിയിലേക്ക്‌ കൂടുമാറി തോറ്റ കോണ്‍ഗ്രസ്‌ ദേശീയ വക്താവ്‌ പി.സി. ചാക്കോ കേരള നേതാക്കള്‍ക്കെതിരെ ശക്തമായി രംഗത്ത്‌. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയും തന്നെ പിന്നില്‍നിന്നു കുത്തിയെന്ന്‌ പി.സി. ചാക്കോ പറഞ്ഞു. മംഗളത്തിന്‌ അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണു ചാക്കോ സംസ്‌ഥാന കോണ്‍ഗ്രസ്‌ നേതൃത്വത്തിനെതിരേ പ്രതികരിച്ചത്‌.

താന്‍ കേരളരാഷ്‌ട്രീയത്തില്‍ സജീവമാകും. രണ്ടുവര്‍ഷം കഴിഞ്ഞുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ്‌ ആഗ്രഹം. തനിക്കു ജയിക്കാന്‍ കഴിയുന്ന പന്ത്രണ്ടോളം നിയമസഭാ സീറ്റുകളുണ്ട്‌. നിലവില്‍ കോണ്‍ഗ്രസ്‌ വക്‌താവിന്റെ ചുമതല ഡല്‍ഹിയിലിരുന്നു നിറവേറ്റും.

കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ചാലക്കുടിയിലെ തോല്‍വിയെക്കുറിച്ചു തന്നോടു നേരിട്ട്‌ ആരാഞ്ഞെന്നും എന്നാല്‍ , ഉമ്മന്‍ചാണ്ടിയോ രമേശോ ഫോണില്‍ പോലും ബന്ധപ്പെട്ടില്ലെന്നും ചാക്കോ വെളിപ്പെടുത്തി. ചാലക്കുടി മണ്ഡലത്തിലെ എം.എല്‍.എമാര്‍ കാണിച്ച സഹാനുഭൂതിപോലും മുതിര്‍ന്ന നേതാക്കള്‍ കാണിച്ചില്ല. തോല്‍വിയുടെ പേരില്‍ ക്രൂശിക്കാനാണ്‌ ഇപ്പോഴത്തെ ശ്രമം.

ചാലക്കുടിയില്‍ എ, ഐ ഗ്രൂപ്പുകള്‍ ആസൂത്രിതമായി തന്റെ പരാജയം ഉറപ്പാക്കി. തോല്‍വി അന്വേഷിക്കുന്ന സി.വി. പത്മരാജന്‍ സമിതി മുമ്പാകെ, ഗ്രൂപ്പ്‌ അടിസ്‌ഥാനത്തില്‍ ഒന്നിച്ചാണ്‌ ഇവര്‍ തെളിവു നല്‍കിയത്‌. ഒറ്റയ്‌ക്കൊറ്റയ്‌ക്കു പോയാല്‍ മണ്ഡലം പ്രസിഡന്റുമാര്‍ സത്യം പറഞ്ഞേക്കാമെന്നു ഭയന്ന്‌ എ ഗ്രൂപ്പ്‌ പ്രസിഡന്റുമാര്‍ ഒന്നിച്ചും ഐ ഗ്രൂപ്പ്‌ പ്രസിഡന്റുമാര്‍ ഒന്നിച്ചുമാണു സമിതിക്കു മുന്നിലെത്തിയത്‌. തെളിവെടുപ്പില്‍ പോലും തനിക്കു നീതി ലഭിക്കരുതെന്ന്‌ ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.
താന്‍ വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ്‌ പറഞ്ഞു ഫലിപ്പിച്ചിരുന്നത്‌. എ.കെ ആന്റണിയെപ്പോലും തെറ്റിദ്ധരിപ്പിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. അതിന്റെ അടിസ്‌ഥാനത്തില്‍, ചാക്കോ ഒന്നുകൊണ്ടും ഭയപ്പെടേണ്ട, ഏറ്റവും ഭൂരിപക്ഷം തനിക്കായിരിക്കുമെന്നാണ്‌ വോട്ടെടുപ്പിനുശേഷം ആന്റണി പറഞ്ഞത്‌. ജയിച്ചാലും നേരിയ ഭൂരിപക്ഷത്തിനായിരിക്കുമെന്നാണ്‌ അപ്പോഴും താന്‍ പറഞ്ഞത്‌. തോല്‍വിക്കുശേഷം ആന്റണിയെ കണ്ടപ്പോള്‍ എന്തു പറ്റി ചാക്കോ? എന്നായിരുന്നു ചോദ്യം.
ആന്റണിയും വയലാര്‍ രവിയും ഉമ്മന്‍ചാണ്ടിയും നേരത്തേതന്നെ അവരുടെ ഗുഡ്‌ബുക്കില്‍നിന്നു തന്നെ വെട്ടിയതാണ്‌. നായനാര്‍ മന്ത്രിസഭയ്‌ക്കു പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനത്തെ താന്‍ എതിര്‍ത്തതാണു കാരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (32 minutes ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (1 hour ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (1 hour ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (1 hour ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (2 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (2 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (2 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (3 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (3 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (4 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (4 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (4 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (4 hours ago)

Malayali Vartha Recommends