ജനരോക്ഷം പ്രതിപക്ഷത്തിനിരിക്കട്ടെ... പ്രതിപക്ഷം പറഞ്ഞാല്‍ പിന്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാമെന്ന് തിരുവഞ്ചൂര്‍

പ്രതിപക്ഷം പറഞ്ഞാല്‍ കാറുകളില്‍ പിന്‍സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റാമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. പിന്‍സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനുള്ള സര്‍ക്കുലര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഇറക്കിയത് സര്‍ക്കാരിനോട് ആലോചിക്കാതെയാണ്. അതേസമയം സിംഗിനെതിരെ അഭിപ്രായ വ്യത്യാസമില്ലെന്നും തിരുവഞ്ചൂര്‍ നിയമസഭയില്‍ വ്യക്തമാക്കി.
പിന്‍ സീറ്റിലിരിക്കുന്ന യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ ഋഷിരാജ് സിംഗ് ഇറക്കിയത് ഏറെ വിവാദമായിരുന്നു. സംസ്ഥാനത്തെ 80 ശതമാനത്തോളം വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് ഇല്ലാതിരിക്കെ പെട്ടെന്ന് നടപ്പിലാക്കാനുള്ള ശ്രമം വ്യാപകമായ എതിര്‍പ്പിന് കാരണമായി. തുടര്‍ന്നാണ് ഈ പ്രശ്‌നം നിയമസഭയില്‍ വരുന്നതും സര്‍ക്കുലര്‍ തിരുവഞ്ചൂര്‍ പിന്‍വലിച്ചതും. സര്‍ക്കാരുമായി ആലോചിക്കാതെ ഋഷിരാജ് സിംഗ് സര്‍ക്കുലര്‍ ഇറക്കയതും തിരുവഞ്ചൂരിനെ ചൊടിപ്പിച്ചിരുന്നു.
ഇതിനിടെ തന്നോട് ആലോചിക്കാതെ സര്‍ക്കുലര്‍ പിന്‍വലിച്ച തിരുവഞ്ചൂരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഋഷിരാജ്‌സിംഗ് അവധിയില്‍ പോകുകയും ചെയ്‌തു. ഋഷിരാജ് സിംഗിന് വ്യാപക പിന്തുണ ലഭിച്ചതോടെയാണ് തിരുവഞ്ചൂര്‍ നിലപാട് മാറ്റാന്‍ ഒരുങ്ങിയത്. പ്രതിപക്ഷം പറഞ്ഞാല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാം. പിന്‍സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയാല്‍ ഉണ്ടാകുന്ന ഒരു വിഭാഗത്തിന്റെ പ്രതിഷേധം പ്രതിപക്ഷത്തിന്റെ തലയിലിരിക്കട്ടെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























