എം എ ബേബിയുടെ നടപടി ചട്ടവിരുദ്ധമെന്ന് സ്പീക്കര്‍

സിപിഎം പോളിറ്റ്ബ്യൂറോ അംഗവും കുണ്ടറ എംഎല്‍എയുമായ എം.എ ബേബി ഇന്നലെ നിയമസഭയിലെത്തിയത് ഹാജര്‍ രേഖപ്പെടുത്താതെ. ബേബിയുടെ നടപടി ചട്ടലംഘനമെന്ന് സ്പീക്കറുടെ റൂളിംഗ്. ബേബി ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കെഎന്‍എ ഖാദര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സ്പീക്കറുടെ നടപടി. അതെസമയം എംഎ ബേബി ഇന്നും സഭയിലെത്തിയില്ല.
മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയവര്‍ക്ക് മാത്രമാണ് ഹാജര്‍ രേഖപ്പെടുത്താതെ സഭയില്‍ പങ്കെടുക്കാന്‍ അനുവാദമുളളു. അതെസമയം ഹജര്‍ രേഖപ്പെടുത്താതെ നിയമസഭയില്‍ ബേബി വോട്ട് രേഖപ്പെടുത്തിയത് ചട്ടലംഘനമല്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
ഇന്നലെ രാവിലെ ഒന്‍പതരക്ക് തുടങ്ങിയ സഭയില്‍ പതിനൊന്നരയോടെയാണ് ബേബി സഭയിലെത്തിയത്. സഭ തുടങ്ങി അഞ്ച് ദിവസത്തിന് ശേഷം പാര്‍ട്ടിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ബേബി സഭയിലെത്തിയത്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
കൊല്ലം ലോകസഭാ മണ്ഡലത്തിലെ തോല്‍വിയ്‌ക്കൊപ്പം സ്വന്തം നിയമസഭാ മണ്ഡലമായ കുണ്ടറയിലും പിറകിലായിപ്പോയ എം.എ.ബേബി എം.എല്‍.എ സ്ഥാനം രാജിവെയ്ക്കാന്‍ പാര്‍ട്ടിയുടെ അനുമതി തേടിയിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനം വരുന്നതു വരെ സഭയില്‍ നിന്ന് വിട്ടുനില്‍ക്കാനായിരുന്നു ബേബിയുടെ പരിപാടി. ഇതിന്റെ ഭാഗമായി കഴിഞ്ഞ 5 ദിവസമായി അദ്ദേഹം സഭയില്‍ ഹാജറാകാതിരുന്നത്. ഇതേതുടര്‍ന്നാണ് പാര്‍ട്ടി ബേബിക്ക് അന്ത്യശാസന നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























