Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...

രാഹുലിന്‌ പിന്നാലെ ജില്ലാകളക്‌ടറെ മാറ്റാനും ശ്രമം; രാഹുലിന്‌ എതിരായ അന്വേഷണത്തിന്‌ തളര്‍വാതം.

17 JUNE 2014 04:51 AM IST
മലയാളി വാര്‍ത്ത.

കൈക്കൂലികേസില്‍ കുറ്റാരോപിതനായതിനെ തുടര്‍ന്ന്‌ പത്തനംതിട്ട പോലീസ്‌ സൂപ്രണ്ട്‌ സ്ഥാനത്ത്‌ നിന്നും സ്ഥലം മാറ്റപ്പെട്ട രാഹുല്‍ ആര്‍ നായര്‍ക്കെതിരെയുളള പോലീസ്‌ അന്വേഷണം നിലച്ചു. എം. എസ്‌. പി കമാന്ററായി നിയമിക്കപ്പെട്ട രാഹുലിന്‌ കൈക്കൂലി നല്‍കിയതായി പറയപ്പെടുന്ന ജയേഷ്‌ തോമസിനെ ചോദ്യം ചെയ്യാന്‍ പോലും പോലീസ്‌ തയ്യാറായിട്ടില്ല. രാഹുലിനു പിന്നാലെ പത്തനംതിട്ട ജില്ലാകളക്‌ടറെ സ്ഥലം മാറ്റാനും ക്വാറി ലോബി സര്‍ക്കാറില്‍ സമ്മര്‍ദം തുടങ്ങി. എസ്‌. ഹരികിഷോറാണ്‌ ജില്ലാകളക്‌ടര്‍. രാഹുല്‍ ആര്‍ നായരും ഹരികിഷോറും ചേര്‍ന്നാണ്‌ ക്വാറിമുതലാളിമാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചുവന്നിരുന്നത്‌. എസ്‌. പിക്കൊപ്പം ജില്ലാകളക്‌ടറേയും മാറ്റണമെന്ന്‌ ക്വാറി ഉടമകള്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. കണ്ണന്താനം ഗ്രൂപ്പാണ്‌ ജില്ലാഭരണകൂടത്തിനെതിരെ രംഗത്തുളളത്‌.
പത്തനംതിട്ടയിലെ ക്വാറിമുതലാളിമാര്‍ കളക്‌ടറെയും എസ്‌.പിയേയും സ്ഥലം മാറ്റാന്‍ ശ്രമിക്കുന്നതായി തങ്ങള്‍ക്ക്‌ നേരത്തെ വിവരം ലഭിച്ചിരുന്നതായി പരിസ്ഥിതി സംഘടനകള്‍ പറയുന്നു. എന്നാല്‍ ഇത്തരത്തിലൊരു വിധി എസ്‌.പിക്കുണ്ടാകുമെന്ന്‌ കരുതിയില്ല. ഇതിനിടെ പരിസ്ഥിതി സംഘടനക്കാരേയും കൈയ്യിലെടുക്കാന്‍ കണ്ണന്താനം ഗ്രൂപ്പ്‌ ശ്രമിച്ചിരുന്നു. എന്നാല്‍ അവര്‍ വഴങ്ങിയില്ല പണവും പദവിയും എന്നുവേണ്ട എന്തും നല്‍കാന്‍ തയ്യാറാണ്‌ ക്വാറിമുതലാളിമാര്‍. പണം നല്‍കിയിട്ടുണ്ടെങ്കില്‍ ജയേഷിനെ അറസ്റ്റ്‌ ചെയ്യണുമെന്നാണ്‌ സംഘടനകളുടെ ആവശ്യം. സംസ്ഥാനത്തെ എറ്റവും വലിയ കുബേറ ഓപ്പറേഷന്‌ നേതൃത്വം നല്‍കിയ രാഹൂല്‍ ആര്‍ നായര്‍ കൈക്കൂലിക്കാരനാണെന്ന്‌ ആരും വിശ്വാസിക്കുന്നില്ല.
എസ്‌.പിയെ തേജോവധം ചെയ്യുകയായിരുന്നു ക്വാറി ഉടമകളുടെ ഉദ്ദേശ്യം. കളക്‌ടറും എസ്‌.പിയും ചെറുപ്പക്കാരായതിനാല്‍ ഊര്‍ജ്വസ്വലമായ പ്രവര്‍ത്തനമാണ്‌ കാഴ്‌ചവച്ചിരുന്നത്‌. ശുപാര്‍ശ കേള്‍ക്കാന്‍ വേണ്ടി സാധാരണ ഉദ്ദ്യോഗകയറ്റം കിട്ടിയവരെ എസ്‌.പിയും കളക്‌ടറുമായി നിയമിക്കാറുണ്ട്‌. എന്നാല്‍ പത്തനംതിട്ടയില്‍ അത്തരമൊരു പഴക്കം പാലിക്കപ്പെട്ടില്ല.
അതേസമയം രാഹുലിന്‌ നിയമനം നല്‍കണമെന്ന ഉയര്‍ന്ന ഉദ്ദ്യോഗസ്ഥരുടെ ആവശ്യം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തളളിയാണ്‌ അദ്ദേഹത്തെ എം.എസ്‌.പി. കമാന്‍ഡറായി നിയമിച്ചത്‌. വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട്‌ വന്ന ശേഷം നടപടിയെടുക്കാമെന്നും സര്‍ക്കാര്‍ വാദിച്ചു. കഴിഞ്ഞദിവസം കെ.എ.പി. കമാന്ററായി രാഹുലിനെ നിയമിക്കുകയും ചീഫ്‌സെക്രട്ടറി ഇടപെട്ട്‌ അത്‌ പിന്‍വലിക്കുകയായിരുന്നു. രാഹുലിന്‌ എതിരായ ആരോപണം അന്വേഷിക്കുന്ന ഉദ്ദ്യോഗസ്ഥനാണ്‌ രാഹുലിനെ കുടുക്കിയതെന്ന ആരോപണവും ശക്തമാണ്‌. അതുകൊണ്ടു തന്നെ റിപ്പോര്‍ട്ട്‌ രാഹുലിന്‌ പ്രതികൂലമാകാനാണ്‌ സാധ്യത. കൈക്കൂലി നല്‍കിയ വ്യക്തിയെ ചോദ്യം ചെയ്യാതെ എന്ത്‌ അന്വേഷണം എന്നാണ്‌ രാഹുലിനെ അനുകൂലിക്കുന്നവര്‍ ചോദിക്കുന്നത്‌. ഉദ്ദ്യോഗസ്ഥര്‍ ഒത്തുകളിച്ചാല്‍ എന്തും സംഭവിക്കുമെന്നാണ്‌ രാഹുലിന്റെ അനുഭവം പഠിപ്പിക്കുന്നതെന്നും പരിസ്ഥിതി പാര്‍ട്ടികള്‍ വാദിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (45 minutes ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (51 minutes ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (1 hour ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (2 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (3 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (3 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (3 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (4 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (4 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (4 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (5 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (5 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends