മറ്റൊരു ടെക്കി കൂടി... വിവാഹിതാണെന്ന് മറച്ചുവച്ച് പെണ്‍കുട്ടിയുമായി രഹസ്യബന്ധം, നഗ്നഫോട്ടോ പുറത്ത് വിടാതിരിക്കാന്‍ 13 ലക്ഷം വേണം

നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മുന്‍ കാമുകിയില്‍ നിന്ന് 13 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ കായംകുളം കൃഷ്‌ണപുരം തുമ്പിളില്‍ അനില്‍കുമാറിനെ(30) പോലീസ് അറസ്റ്റ് ചെയ്‌തു. ഇയാള്‍ ഭീഷണിപ്പെടുത്തിയ പെണ്‍കുട്ടി ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയില്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷ്‌ണറാണ് അന്വേഷണം നടത്തിയത്.
അനില്‍കുമാറും പെണ്‍കുട്ടിയും 2012-13 കാലയളവില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെ പ്രണയത്തിലായി. വിവാഹിതനാണെന്ന വിവരം മറച്ചു വച്ചായിരുന്നു അനില്‍കുമാറിന്റെ പ്രണയം. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയോട് നായര്‍ സമുദായത്തില്‍പ്പെട്ടയാളാണെന്ന് പറഞ്ഞാണ് അനില്‍കുമാര്‍ അടുത്തത്. ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലായതോടെ രഹസ്യമായ കൂടിക്കാഴ്‌ചകളും നടന്നു. ഇതെല്ലാം മൊബൈലില്‍ അനില്‍കുമാര്‍ പകര്‍ത്തിയിരുന്നു. പിന്നീട് ദൃശ്യങ്ങള്‍ കാട്ടിയും മയക്കുമരുന്ന് നല്‍കിയും ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
അനില്‍കുമാറിന്റെ ശല്യം സഹിക്കാനാകാതെ പെണ്‍കുട്ടി ചെന്നൈയിലെ ഒരു കമ്പനിയിലേക്ക് മാറി. എന്നാല്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പറഞ്ഞ് അനില്‍കുമാര്‍ പെണ്‍കുട്ടിയെ വീണ്ടും ഭീഷണിപ്പെടുത്തി. ഇതിനിടെ അനിലിന്റെ ഭാര്യ കാമുകിയുമായുള്ള ബന്ധം അറിഞ്ഞു. വിവാഹമോചനത്തിനായി 13 ലക്ഷം രൂപ ഇവര്‍ ആവശ്യപ്പെട്ടു. തന്റെ കുടുംബം തകരാന്‍ കാരണക്കാരിയായതിനാല്‍ 13 ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് വീണ്ടും അനില്‍കുമാര്‍ ഭീഷണി തുടങ്ങി. ഇരുവരും നില്‍ക്കുന്ന ഫോട്ടോ ഫെയ്‌സ്‌ബുക്കിലിട്ടു. പണം നല്‍കിയില്ലെങ്കില്‍ നഗ്നചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് പെണ്‍കുട്ടിയുടെ പിതാവിനോടും സഹോദരനോടും പറഞ്ഞു.ഇതോടെ പെണ്‍കുട്ടി കോടതിയെ സമീപിക്കുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ അനില്‍കുമാറും പിന്നാക്ക സമുദായക്കാരനാണെന്ന് കണ്ടെത്തി. മാനഭംഗപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























