Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

മൂന്നുതവണ മലക്കം മറിഞ്ഞ ബസ് കുഴിയില്‍ പതിച്ചു: അമല്‍ജ്യോതിയിലെ സംഘത്തിന്റെ ബസ് ചിക്കമംഗളൂരുവില്‍ അപകടത്തില്‍പ്പെട്ടു; രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു; 30 പേര്‍ക്ക് പരിക്ക്

09 SEPTEMBER 2017 08:04 AM IST
മലയാളി വാര്‍ത്ത

അപകടം അപ്രതീക്ഷിതം. സന്തോഷം കണ്ണീരിന് വഴിമാറിയത് പെട്ടെന്ന്. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളെജില്‍ നിന്ന് പഠനയാത്രയ്ക്് പോയ വിദ്യാര്‍ഥികളുടെ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. രണ്ട് മലയാളി വിദ്യാര്‍ഥിനികള്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. മുണ്ടക്കയം വരിക്കാനി വളയത്തില്‍ പീരുമേട് സ്‌റ്റേഷനില്‍ എഎസ്‌ഐ ദേവസ്യ കുരുവിളയുടെ മകള്‍ മെറിന്‍ സെബാസ്റ്റ്യന്‍ (20), വയനാട് സുല്‍ത്താന്‍ബത്തേരി കൊടുവട്ടി പുത്തന്‍കുന്ന് പാലീത്ത്‌മോളേല്‍ പി.ടി. ജോര്‍ജിന്റെ മകള്‍ ഐറിന്‍ (20) എന്നിവരാണു മരിച്ചത്.
കോളജിലെ ഇലക്ട്രോണിക്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളുമായി പോയ ബസാണ് കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ ഡാമിനു സമീപത്തെ കുഴിയിലേക്ക് മറിഞ്ഞത്. പരിക്കേറ്റവരില്‍ ആറു പേരുടെ നില ഗുരുതരമാണ്.
72 വിദ്യാര്‍ഥികള്‍ രണ്ടു ബസുകളിലായാണ് അഞ്ചാം തീയതി വൈകിട്ട് യാത്ര പുറപ്പെട്ടത്. നാളെ മടങ്ങാനിരിക്കെയാണ് അപകടം. മൈസൂരു, കൂര്‍ഗ്, എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളും മറ്റും സന്ദര്‍ശിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം.
ഇന്നലെ രാത്രി ഒന്‍പതോടെ മാഗഡി അണക്കെട്ടിന് സമീപമാണ് അപകടം. കനത്ത മഴയില്‍ റോഡില്‍ നിന്നു തെന്നിയ ബസ് നിയന്ത്രണം വിട്ട് ചതുപ്പിലേക്കു മറിയുകയായിരുന്നു. എതിരെ വന്ന ട്രാക്ടറിനു സൈഡ് കൊടുക്കുന്നതിനിടെയാണു മൂന്നു വട്ടം കരണം മറിഞ്ഞ് വറ്റിക്കിടന്ന ഡാമിലേക്കു മറിഞ്ഞതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസിനടിയില്‍പെട്ടാണു കൂടുതല്‍ പേര്‍ക്കും പരുക്കേറ്റത്.
വിദ്യാര്‍ഥികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ നിമിഷങ്ങള്‍ക്കകം ബസിനുള്ളില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ പുറത്തെടുക്കാന്‍ ശ്രമം ആരംഭിച്ചു. പൊലീസും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. പരിക്കേറ്റവരെ ചിക്കമഗളൂരിലും ഹാസനിലും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചിക്കമഗളൂരൂവില്‍ നിന്നു 13 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. ഗുരുതരമായ പരിക്കേറ്റ ഒരു വിദ്യാര്‍ഥിയെ മംഗലാപുരം കസ്തൂര്‍ബാ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. ഇലക്‌ട്രോണിക്‌സ് വിഭാഗം ബി ബാച്ചിലെ 36 വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. രണ്ടു ബസുകളിലായി എഴുപതു പേരടങ്ങുന്ന സംഘമാണു വിനോദയാത്രയ്ക്കു പോയത്. അപകടം നടന്ന ഉടനെ നാട്ടുകാരും പിന്നാലെ എത്തിയ ബസിലെ യാത്രക്കാരും ചേര്‍ന്നു രക്ഷാപ്രവര്‍ന്നം നടത്തി. പരുക്കേറ്റവരെ ഹാസനിലും ചിക്മംഗഌരുവിലുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.. അപകടത്തെ തുടര്‍ന്ന് മറിഞ്ഞു കിടന്ന ബസ് ജെ.സി.ബി ഉപയോഗിച്ച് ഉയര്‍ത്തി മാറ്റിയാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റവരില്‍ പന്ത്രണ്ടു പേരുടെ നില നില ഗുരുതരമായി തുടരുകയാണ്. അതേസമയം അപകടവിവരമറിഞ്ഞ് കോളജ് അധികൃതരും വിദ്യാര്‍ഥികളുടെ ബന്ധുക്കളും ചിക്മംഗ്ലുരിലേയ്ക്കു പുറപ്പെട്ടിട്ടുണ്ട്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗോവിന്ദൻ മാമനെ പോലീസ് തൂക്കും..! മധ്യപ്രദേശ് പോലീസ് ജട്ടി പുറത്ത് നിർത്തും..! പെണ്ണിന് 18 അല്ല 16  (3 minutes ago)

ഗോവിന്ദൻ മാമൻ 22ന് ഡല്‍ഹിയില്‍ ഹാജരാകണം..! കുട്ടിക്ക് 18 അല്ല ONLY 16 ഭർത്താവിനെതിരെ പോക്‌സോ..!  (19 minutes ago)

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍  (45 minutes ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത: പൊലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണ്; മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം നേരത്തെ പരിശോധിച്ചിരുന്നു  (1 hour ago)

വീടുമില്ല കൂടുമില്ല പോ പെണ്ണേ 15 ലക്ഷം തിരിച്ച് തരാം ശ്രുതിയെ കാലുമടക്കി അടിച്ച് പിണറായി..വീടില്ല ഓട്  (1 hour ago)

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (1 hour ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (1 hour ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (2 hours ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (3 hours ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (3 hours ago)

സംഭവം തൃശ്ശൂരിൽ  (3 hours ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ആഡംബരം തുളമ്പുന്ന ജീവിതം  (3 hours ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (3 hours ago)

Malayali Vartha Recommends