നടിയെ ആക്രമിച്ച കേസില്‍ പ്രതിഭാഗം പ്രോസിക്യൂഷനെ സ്വാധീനിക്കാന്‍ നീക്കമെന്ന് അന്വേഷണസംഘം

നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ പ്രോസിക്യൂഷനെ സ്വാധീനിക്കാന്‍ പ്രതിഭാഗം നീക്കം നടത്തുന്നതായി പൊലീസ് ഡിജിപിയ്ക്ക് പരാതി നല്‍കി. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷണസംഘത്തെ അറിയിച്ചു. ഇന്ന് ഡിജിപിയുമായി അന്വേഷണ സംഘം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നാദിര്‍ഷയുടെ ജാമ്യാപേക്ഷ പരിശോധിച്ചപ്പോള്‍ കോടതിയുടെ പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ പ്രോസിക്യൂഷന്‍ തയ്യാറായിരുന്നില്ല. ഇതാണ് അന്വേഷണ സംഘത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്.
ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പൊലീസിന്റെ ആരോപണം.ജയിലില്‍ 60 ദിവസം പിന്നിട്ട സാഹചര്യത്തില്‍ തനിക്ക് ജാമ്യം ലഭിക്കാന്‍ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഹര്‍ജിയില്‍ പറയുന്നു. ഇത് രണ്ടാം തവണയാണ് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതി അന്വേഷണസംഘത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കേസിന്റെ അന്വേഷണം തിരക്കഥ പോലെയാണോയെന്ന് കോടതി ചോദിച്ചിരുന്നു.
എന്നാല്‍ സംഭവത്തില്‍ ചോദ്യം ചെയ്യലിനായി എത്തിയ നാദിര്‍ഷയ്ക്ക് രക്ത സമ്മര്‍ദം കൂടി. ഇതു മൂലം ഇന്ന് ചോദ്യം ചെയ്യേണ്ടെന്ന് പൊലീസ് തീരുമാനിച്ചു. ഡോക്ടര്‍മാരുടെ സംഘം ആലുവ പൊലീസ് ക്ലബിലെത്തി നാദിര്‍ഷയെ പരിശോധിച്ചു. രക്ത സമ്മര്‍ദം കൂടുകയും പ്രമേഹം കുറഞ്ഞതിനെ തുടര്‍ന്ന് നാദിര്‍ഷയെ ആശുപത്രിയിലേക്ക് മാറ്റി.ചോദ്യം ചെയ്യല്‍ തുടങ്ങിയപ്പോള്‍ തന്നെ നാദിര്‍ഷ ശാരീരിക അവശത പ്രകടിപ്പിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് കോടതിയെ ധരിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് ഇന്ന് അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്. കേസില്‍ നാദിര്‍ഷയുടെ പങ്കിനെ സംബന്ധിച്ച് ചില കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും ഇതിനായി അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി നാദിര്‍ഷയോട് അന്വഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ ഉത്തരവിടുകയായിരുന്നു.
https://www.facebook.com/Malayalivartha
























