Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..


കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..


അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഏക പ്രതീക്ഷ ജസ്റ്റീസ് ഉബൈദിന്റെ നിരീക്ഷണങ്ങള്‍; ദിലീപിന്റെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കുമ്പോള്‍...

16 SEPTEMBER 2017 08:37 AM IST
മലയാളി വാര്‍ത്ത

More Stories...

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു

ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ വിചാരണക്കോടതിയായ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കാനിരിക്കുമ്പോള്‍ നാടകീയ നീക്കങ്ങള്‍. ഹൈക്കോടതിയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ടുതവണ ജാമ്യാപേക്ഷ തള്ളിയിരുന്നു. 

നടിയുടെ നഗ്‌നചിത്രം പകര്‍ത്തണമെന്നാവശ്യപ്പെട്ടു എന്നതു മാത്രമാണ് തനിക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റം എന്നാണ് ദിലീപ് ആരോപിക്കുന്നത്. പുതിയ കുറ്റമൊന്നും അന്വേഷണസംഘം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതുവരെ അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. കോടതിയുടെ ഉപാധികള്‍ പൂര്‍ണമായും അനുസരിച്ച് അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുത്ത കാര്യവും ദിലീപ് ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ജാമ്യംതേടി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്തായ നാദിര്‍ഷയോട് വെള്ളിയാഴ്ച അന്വേഷണ സംഘത്തിനുമുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി 18ലേക്ക് മാറ്റുകയും ചെയ്തു. ഈ ഹര്‍ജി ജസ്റ്റീസ് ഉബൈദാണ് പരിഗണിച്ചത്. നാദിര്‍ഷായ്ക്ക് അനുകൂലമായ പരാമര്‍ശങ്ങള്‍ ഉണ്ടായി. കേസ് നീളുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തു. അതുകൊണ്ട് തന്നെ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിചാരണകോടതി എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാണ്. ജസ്റ്റീസ് ഉബൈദിന്റെ പരാമര്‍ശങ്ങള്‍ കോടതിയെ സ്വാധീനിച്ചാല്‍ ദിലീപിന് ജാമ്യം കിട്ടും. അല്ലാത്ത പക്ഷം ദിലീപിന് വീണ്ടും ഹൈക്കോടതിയെ സമീപിക്കേണ്ടി വരും.

ദിലീപിന്റെ ചിത്രമായ രാമലീല ഈ മാസം 28ന് റിലീസ് ചെയ്യുന്നുണ്ട്. അതിന് മുമ്പ് ജയില്‍ മോചിതനാകാനാണ് ദിലീപിന്റെ നീക്കം. ഇതിന് വേണ്ടിയാണ് മജിസ്‌ട്രേട്ട് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കിയത്. ഇവിടെ തള്ളിയാല്‍ ദിലീപ് വീണ്ടും അപ്പീല്‍ കൊടുക്കും. നിലവില്‍ ജസ്റ്റീസ് സുനില്‍ തോമസാണ് ദിലീപിന്റെ ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതിയില്‍ പരിഗണിച്ച് തള്ളിയത്. അതുകൊണ്ട് കൂടിയാണ് മജിസ്‌ട്രേട്ട് കോടതിയിലേക്ക് പോയത്. പുതിയ അപ്പീല്‍ ജസ്റ്റീസ് ഉബൈദിന്റെ ബഞ്ചിലെത്തുമെന്നാണ് ദിലീപ് പക്ഷത്തിന്റെ പ്രതീക്ഷ. ദിലീപിനെതിരെ തെളിവുണ്ടെന്ന് കേസ് ഡയറി പരിശോധിച്ച് സുനില്‍ തോമസ് നിഗമനത്തിലെത്തിയിരുന്നു. അതുകൊണ്ട് മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്ച് ശേഷം അപ്പീലുമായി ഹൈക്കോടതിയില്‍ എത്തുമ്പോള്‍ അത് വീണ്ടും ജസ്റ്റീസ് സുനില്‍ തോമസ് പരിഗണിക്കുന്നത് ദിലീപിന് തിരിച്ചടിയാവുകയും ചെയ്യും.

രാമലീലയുടെ റിലീസ് ദിവസം ആരാധകര്‍ക്കൊപ്പം ചിത്രം കാണാനാണ് ദിലീപിന്റെ ആഗ്രഹം. ഇതിലൂടെ തന്റെ നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാനാകുമെന്നും കരുതുന്നു. രാമലീല വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. സിനിമയെ കൂകി തോല്‍പ്പിക്കരുതെന്ന് മോഹന്‍ലാലും മമ്മൂട്ടിയും പൃഥ്വി രാജും ഫാന്‍സുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ജാമ്യ ഹര്‍ജിയില്‍ വിധി അനുകൂലമായി രാമലീലയ്ക്ക് മുമ്പേ താരത്തിന് പുറത്തിറങ്ങാനാകണെന്ന പ്രാര്‍ത്ഥനായാണ് ദിലീപിന്റെ ഫാന്‍സുകാര്‍ക്കുള്ളത്. മോചനം സാധ്യമായാല്‍ വമ്പന്‍ സ്വീകരണവും ദിലീപിന് നല്‍ുകം. റോഡ് ഷോയും നടത്തും. എന്നാല്‍ ജാമ്യ ഹര്‍ജിയെ പ്രോസിക്യൂഷന്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് ഉറപ്പാണ്. നാദിര്‍ഷായുടെ ജാമ്യ ഹര്‍ജി വാദത്തിനിടെ ഉയര്‍ന്ന പൊലീസിനെതിരായ പരാമര്‍ശങ്ങളെ മറികടക്കാനുള്ള കടുത്ത നിലപാടും പ്രോസിക്യൂഷന്‍ എടുക്കും. കേസ് അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമെന്നും ഹൈക്കോടതിയെ പ്രോസിക്യൂഷന്‍ നല്‍കിയിട്ടുണ്ട്. ദിലീപിന് ജാമ്യം അനുവദിക്കാന്‍ സമ്മതിക്കാതെ വിചാരണ തടവുകാരനാക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം.

നാദിര്‍ഷയെ ചോദ്യം ചെയ്തശേഷം 18ന് ജാമ്യഹര്‍ജി പരിഗണിക്കാമെന്ന് ജസ്റ്റീസ് ഉബൈദ് നിലപാട് എടുത്തിരുന്നു. എന്നാല്‍ ഇന്നലെ നാദിര്‍ഷായെ ചോദ്യം ചെയ്യാന്‍ പൊലീസിന് കഴിഞ്ഞില്ല. പൊലീസ് ചോദ്യം ചെയ്യല്ലിനിടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത് പൊലീസ് മറ്റൊരു ദിവസത്തേക്ക് മാറ്റി. ഇന്നലെ തന്നെ ചോദ്യം ചെയ്യലിന് ഹാജരാവാമെന്ന് ചികിത്സയില്‍ കഴിയുന്ന നാദിര്‍ഷാ പൊലീസിനെ അറിയിച്ചെങ്കിലും ഇന്നലെ ഇനി ചോദ്യം ചെയ്യല്‍ വേണ്ടെന്നായിരുന്നു പൊലീസ് നിലപാട് എടുത്തത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ നാദിര്‍ഷാ ചോദ്യം ചെയ്യല്ലിനായി ആലുവ പൊലീസ് ക്ലബിലെത്തിയത്. പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി മറുപടി പറയണമെന്ന് ഹൈക്കോടതി നാദിര്‍ഷയോട് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഈ നിര്‍ദ്ദേശം.

ഇന്നലെ രാവിലെ 9.45 ഓടെയാണ് നാദിര്‍ഷ ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിയത്. തുടര്‍ന്ന് ചോദ്യം ചെയ്യലിനുള്ള പ്രാരംഭ നടപടികള്‍ പുരോഗമിക്കവെയാണ് നാദിര്‍ഷായുടെ രക്തസമ്മര്‍ദം ഉയര്‍ന്നത്. ഉടന്‍ തന്നെ വൈദ്യ പരിശോധനയ്ക്കായി ഡോക്ടര്‍മാരുടെ സംഘത്തെ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തി. റൂറല്‍ എസ്പി എ.വി ജോര്‍ജ്, അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് താഴ്ന്നതായും കണ്ടെത്തി. വൈദ്യ പരിശോധനയില്‍ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യലിനു വിധേയമാക്കുകയുള്ളു എന്ന് റൂറല്‍ എസ്പി എ.വി. ജോര്‍ജ്ജ് അറിയിച്ചു. ഇക്കാര്യം കോടതിയെ അറിയിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (18 minutes ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (44 minutes ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (50 minutes ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (1 hour ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (1 hour ago)

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (1 hour ago)

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം  (1 hour ago)

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റ് താരവും ഇതിഹാസവുമായ സിഡി ഗോപിനാഥ് അന്തരിച്ചു...  (2 hours ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....  (2 hours ago)

മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം... മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ നിയന്ത്രണവിധേയമാക്കി  (2 hours ago)

പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു  (2 hours ago)

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്ര  (2 hours ago)

KARNATAKA മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച് മാതാപിതാക്കള്‍  (2 hours ago)

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ ചൊക്ലി(88) അന്തരിച്ചു...  (3 hours ago)

സ്വർണവിലയിൽ ഇന്നും വർദ്ധനവ്...  (3 hours ago)

Malayali Vartha Recommends