കോളജ് വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് വിൽപ്പന; പ്രതിയെ പിടികൂടി

കോളജ് വിദ്യാർഥികൾക്ക് കഞ്ചാവ് നൽകിയിരുന്ന പ്രതിയെ കഞ്ചാവുമായി പോലീസ് പിടികൂടി. ഗൾഫ് മാർട്ടിൻ എന്ന മാർട്ടിൻ(49) ആണ് പിടിയിലായത്. എറണാകുളം തൃശൂർ ജില്ലകളിലായി പന്ത്രണ്ടോളം കേസുകളിൽ പ്രതിയായ മാർട്ടിൻ തേവര മാർക്കറ്റിനു സമീപത്തുവച്ച് കോളജ് വിദ്യാർഥികൾക്കു കഞ്ചാവ് കൈമാറുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. 750 ഗ്രാം കഞ്ചാവും ഇയാളിൽനിന്നു പോലീസ് പിടിച്ചെടുത്തു.
തമിഴ്നാട്ടിലെ നാമക്കലിൽനിന്നും കഞ്ചാവ് എത്തിച്ചായിരുന്നു ഇയാൽ വിൽപ്പന നടത്തിയിരുന്നത്. കോളജ് വിദ്യാർഥികൾക്കായിരിന്നു പ്രധാനമായും കഞ്ചാവ് നൽകിയിരുന്നത്. ഗൾഫിൽ ജോലി ചെയ്തിരുന്ന ഇയാൾ നാട്ടിൽ തിരിച്ചെത്തി ഉയർന്ന സാമ്പത്തികലാഭം ലക്ഷ്യമിട്ടാണ് കഞ്ചാവ് വിൽപ്പന തുടങ്ങിയത്. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം ലഹരി ഉപയോക്താക്കളായ കോളജ് വിദ്യാർത്ഥികളെ വിളിച്ച് വരുത്തി ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രതിയേ പറ്റിയുള്ള സൂചന ലഭിച്ചത്.
https://www.facebook.com/Malayalivartha






















