വിവാദ ഐ.പി.എസ് ഉദ്യോഗസ്ഥൻ ടോമിൻ ജെ തച്ചങ്കരിയുടെ പിടിവാശിയിൽ ലക്ഷകണക്കിന് സ്കൂൾ കുട്ടികൾ വെള്ളം കുടിച്ചു

കേരള ബുക്സ് പബ്ളിക്കേഷൻ സൊസൈറ്റിയുടെ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തിരുന്നു കൊണ്ട് തച്ചങ്കരി നടത്തിയ നാടകത്തിന്റെ മറുപടിയായി അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്നും നീക്കാൻ സർക്കാർ തലത്തിൽ ഏകദേശ ധാരണയായി.
മുഖ്യമന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറിയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് തച്ചങ്കരി ധികാരം കാണിച്ചത്. സർക്കാർ നൽകാനുള്ള പണത്തിന്റെ കണക്ക് പറഞ്ഞ് പാഠ പുസ്തക അച്ചടി വൈകിപ്പിച്ചതിനെതിരെയായിരിക്കും തച്ചങ്കരിക്കെതിരെ നടപടി സ്വീകരിക്കുക. തച്ചങ്കരി മാനേജിംഗ് ഡയറക്ടറായിരിക്കുന്ന കമ്പനി സർക്കാരിന്റെ ഉടമസ്ഥതതയിലുള്ളതാണ്. അത്തരത്തിലൊരു സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന് സർക്കാരിനെതിരെ പ്രവർത്തിക്കുന്നത് ശരിയല്ലെന്ന നിഗമനത്തിലാണ് സർക്കാർ.
തച്ചങ്കരിക്കെതിരെ നടപടി വേണമെന്ന് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നാണ് സൂചന. സർക്കാർ സ്കൂളുകളിലൊന്നും പാഠപുസ്തകങ്ങളുടെ രണ്ടാം ഭാഗം ലഭിച്ചിട്ടില്ല. മികച്ച പ്രതിഛായ ഉണ്ടായിരുന്ന വിദ്യാഭ്യാസ വകുപ്പിനെ ഇത് വല്ലാത്ത പ്രതിസന്ധിയിലാക്കി. പല തവണ വിദ്യാഭ്യാസ മന്ത്രി തന്നെ ഇക്കാര്യത്തിൽ നേരിൽ ഇടപെട്ടു. എന്നാൽ 100 കോടി രൂപ തനിക്ക് വേണമെന്ന നിലപാടിൽ തച്ചങ്കരി ഉറച്ചു നിന്നു. ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയോട് പരാതി പറഞ്ഞിരുന്നു. എന്നിട്ടും നടപടിയെടുത്തില്ല. വിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും തച്ചങ്കരിയെ വിളിച്ചു. എന്നിട്ടും തച്ചങ്കരി കനിഞ്ഞില്ല.
ധനവകുപ്പാണ് തച്ചങ്കരിയുടെ പ്രസിന് പണം നൽകേണ്ടത്. അതിന് വിദ്യാഭ്യാസ വകുപ്പുമായി പ്രത്യക്ഷത്തിൽ യാതൊരു ബന്ധവുമില്ല. പുസ്തക വിതരണം നിർത്തുമെന്ന് കാണിച്ച് താൻ ബന്ധപ്പെട്ടവർക്ക് കത്ത് നൽകിയെന്നാണ് തച്ചങ്കരിയുടെ വിശദീകരണം. എന്നാൽ ധനവകുപ്പ് നൽകാനുള്ള പണത്തിന്റെ പേരിൽ സ്കൂൾ കുട്ടികളെ ഇരയാക്കിയത് ക്ഷമിക്കാൻ വിദ്യാഭ്യാസ മന്ത്രി തയ്യാറല്ല. ധനമന്ത്രി തോമസ് ഐസക്കിനും തച്ചങ്കരിയുടെ പ്രവർത്തനത്തിൽ നീരസമുണ്ട്.
എ.കെ.ശശീന്ദ്രൻ ഗതാഗത മന്ത്രിയായിരിക്കെ സർക്കാർ ഓഫീസിൽ പിറന്നാൾ ആഘോഷം നടത്തിയതിന്റെ പേരിൽ തച്ചങ്കരി മോട്ടോർ വാഹന വകുപ്പിൽ നിന്നും പുറത്തായിരുന്നു.
https://www.facebook.com/Malayalivartha






















