കൊച്ചി സ്റ്റേഡിയം ഫിഫ ഏറ്റെടുത്തു

കാൽപ്പന്തു മാമാങ്കത്തിന് വേദിയാകാൻ കൊച്ചി രാജ്യാന്തര സ്റ്റേഡിയം ഫിഫ എറ്റെടുത്തു.അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന്റെ വേദികളിൽ ഒന്നാണ് കൊച്ചി. ലോകകപ്പ് വിജയികൾക്കുള്ള ട്രോഫിയുടെ കേരളത്തിലെ പ്രദര്‍ശനത്തിന് ശേഷം ഫൈനല്‍നടക്കുന്ന കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോയി.
പ്രധാന വേദിയായ കലൂര്‍ നെഹ്റു സ്റ്റേഡിയത്തിന് പുറമെ മഹാരാജാസ്, പനമ്പള്ളി നഗര്‍, ഫോര്‍ട്ട് കൊച്ചി, വേളി എന്നിവിടങ്ങളിലെ മൈതാനങ്ങളും പരിശീലനത്തിനായി ഫിഫയുടെ നിയന്ത്രണത്തിലായി.വേദിയുടെ ക്രമീകരണങ്ങളിൽ പൂര്‍ണ തൃപ്തി അറിയിച്ച ഫിഫ പ്രതിനിധികൾ അധികൃതരെ അഭിനന്ദിക്കുകയും ചെയ്തു.വേദി ഏറ്റെടുക്കുന്നത് സംബന്ധിച്ച ധാരണാപത്രം ജി സി ഡി എ സെക്രട്ടറി എം സി ജോസഫ്, ടൂര്‍ണമെന്റ് നോഡല്‍ ഓഫീസര്‍ മുഹമ്മദ് ഹനീഷ് എന്നിവര്‍ ഫിഫ പ്രതിനിധി റോമ ഖന്നയ്‌ക്ക് കൈമാറി.
ഹൈക്കോടതി നിര്‍ദേശപ്രകാരം ഇന്ന് അര്‍ധരാത്രിയോടെ സ്റ്റേഡിയത്തിനുള്ളിലെ കടകള്‍ മുഴുവന്‍ ഒഴിപ്പിക്കും.ആദ്യ മത്സരത്തിനിറങ്ങേണ്ട ബ്രസീല്‍ ടീം മറ്റന്നാള്‍ കൊച്ചിയില്‍ എത്തും.
https://www.facebook.com/Malayalivartha






















