കുട്ടിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ സര്‍ക്കാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് ആർ സി സി യിൽ ചികിത്സയിലിരിക്കെ കുട്ടിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ സര്‍ക്കാർ രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. സംഭവത്തിൽ കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.നേരത്തെ സർക്കാർ നിയോഗിച്ച സമിതി ആർ സി സിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു . ആർസിസിക്ക് സാങ്കേതിക പിഴവ് ഉണ്ടായിട്ടില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചാണ് രക്തം നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ജോയിന്റ് ഡിഎംഇയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് അന്വേഷണം നടത്തിയത്. ആധുനിക പരിശോധനകൾക്ക് വേണ്ടി ആർസിസിയിൽ സംവിധാനങ്ങൾ ഇല്ലാത്തത് പോരായ്മയാണെന്നും സമിതിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കായിരുന്നു.
https://www.facebook.com/Malayalivartha






















