Widgets Magazine
10
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സമ്മിശ്ര കാലാവസ്ഥ..മാർച്ച് മാസം എത്തിയതോടെ ചൂടിൻ്റെ കാഠിന്യം വർദ്ധിക്കുകയാണ്... ഇന്ന് ഇടിമിന്നലോടുകൂടി...നേരിയ മഴയ്ക്ക് സാധ്യത..


ഏഴാം നാൾ മരണം വിളിച്ചു; പൊൻകുന്നത്തെ വാടകവീട്ടിൽ ദമ്പതികൾക്ക് സംഭവിച്ചത്....ചോര നിറഞ്ഞ മുറിയിൽ രണ്ടര വയസുകാരിയായ മകൾ...


ഗണേഷ് കുമാറിനെതിരായ ആരോപണം: ഇടപെടാതിരുന്നത് ‘കുടുംബ വഴക്കായതിനാൽ’, വിശദീകരണവുമായി പോലീസ്; ഒടുവിൽ മാപ്പ് പറഞ്ഞ് മന്ത്രി...


അപൂർവയിനം മീൻ തീരത്തടിഞ്ഞത് ആശങ്കയാകുന്നു... 'ഡൂംസ്‌ഡേ ഫിഷ്'.. ഇവ പ്രകൃതി ദുരന്തസമയങ്ങളിൽ മാത്രമാണ് പുറത്തേയ്ക്ക് വരുന്നതെന്നാണ് വിശ്വാസം..


മോദിയുടെ ഒരു കോള്‍ മതി ഇസ്രയേലിലേക്കും ഇറാനിലേക്കും, യുദ്ധം അവിടെ തീരും..യുഎഇ സ്ഥാനപതി ഹുസൈന്‍ ഹസ്സന്‍ മിര്‍സ..10 ദിവസങ്ങള്‍ക്ക് മുന്‍പ് മോദി ഇസ്രയേലിലെത്തി, ഇറാനുമായി മികച്ച സൗഹൃദമുണ്ട് മോദിക്ക്..

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ പ്രബലരുടെ ഉറക്കം കെടുത്തിയ സോളാറും സരിതയും വീണ്ടും

26 SEPTEMBER 2017 09:49 AM IST
മലയാളി വാര്‍ത്ത

സോളാറും സരിതയും കഴിഞ്ഞ ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ ആടി ഉലപ്പിച്ചത് ആരും മറന്നിട്ടില്ല. മന്ത്രിമാരുടെ പീഡന കഥകളും അവസാനം മാന്യനായ ഉമ്മന്‍ ചാണ്ടിപോലും കഥകളില്‍ നിറഞ്ഞപ്പോള്‍ മലയാളികള്‍ ആശിച്ചു മന്ത്രിസഭ വീഴുമെന്ന്. പക്ഷെ ഒന്നും സംഭവിച്ചില്ല. അവര്‍ 5 വര്‍ഷം തികയ്ക്കുക തന്നെ ചെയ്തു. ഇതിനിടെ പിണറായിയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രി സഭ വരികയും ചെയ്തു. സോളാര്‍ അഴിമതിയെ എതിര്‍ത്ത് 1 ലക്ഷം പേരെ കൊണ്ടു വന്ന് സമരം ചെയ്ത നേതാവാണ് ഇപ്പോള്‍ മുഖ്യമന്ത്രി. ആ മുഖ്യമന്ത്രിയുടെ കൈകളിലാണ് സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. 

രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടൊണ് സോളാര്‍ കേസില്‍ ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്റെ വിധി കാത്തിരിക്കുന്നത്. മുഖ്യമന്ത്രി പോലും അഴിമതി ആരോപണം നേരിട്ട സോളര്‍ കേസിനു വഴിയൊരുക്കിയ ഭരണ സംവിധാനത്തിലെ പഴുതുകള്‍ ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്‍ ഇന്നു മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചേക്കും. പിണറായി വിജയനെ കാണാന്‍ ജസ്റ്റിസ് ശിവരാജന്‍ സമയം ചോദിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലാവധി നാളെ അവസാനിക്കും. ഈ സാഹചര്യത്തില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന. സംഭവത്തില്‍ സംസ്ഥാന ഖജനാവിനു നഷ്ടം സംഭവിച്ചിട്ടില്ലെന്നു കണ്ടെത്തിയതായാണ് സൂചനയെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. വൈകിട്ട് മൂന്ന് മണിക്കാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കല്‍ എന്നാണ് സൂചന.

ലൈംഗികമായി പീഡിപ്പിച്ചെന്നും വ്യാവസായി എം എ യൂസഫലി, വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണകക്കരാര്‍ ഏറ്റെടുത്തിട്ടുള്ള അദാനി ഗ്രൂപ്പ് എന്നിവരില്‍ നിന്നും കമ്മീഷന്‍ കൈപ്പറ്റുന്നതിനായി തന്നെ ഉപയോഗിച്ചെന്നുമാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ള പ്രധാന ആരോപണങ്ങള്‍. ഇതു സംബന്ധിച്ച് സരിതയുടെ അഭിഭാഷകന്‍ അളൂര്‍ ഉമ്മന്‍ ചാണ്ടിയെ വിസ്തരിക്കുകയും ഈ അവസരത്തില്‍ അദ്ദേഹം ഇതെല്ലാം നിഷേധിക്കുകയും ചെയ്തിരുന്നു. കമ്മീഷന്റെ മണിക്കൂറുകള്‍ നീണ്ട വിസ്താരത്തിരത്തിലും തനിക്കെതിരെ സരിത ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഉമ്മന്‍ ചാണ്ടി നിഷേധിച്ചിരുന്നു. മുഖ്യമന്തിയായിരിക്കെ ഗണ്‍മാനായിരുന്ന സലിംരാജിന്റെ മൊബൈലില്‍ നിന്നും ഉമ്മന്‍ ചാണ്ടി തന്നെ പലതവണ വിളിച്ചിട്ടുണ്ടെന്നും ഓഫീസ് ജീവനക്കാരായ ജോപ്പന്‍, ജിക്കുമോന്‍ എന്നിവര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നും സരിതവെളിപ്പെടുത്തിയിരുന്നു. 

മന്തിമാരായ അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍, എം എല്‍ എ മാരായ മോന്‍സ് ജോസഫ്, ഹൈബി ഈഡന്‍, ഏ പി അബ്ദുള്ളകുട്ടി തുടങ്ങയവരുടെ പേരുകളും കേസില്‍ പൊന്തിവന്നിരുന്നു. ഇവരില്‍ ഒട്ടുമിക്കവര്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സരിത കമ്മീഷന് മുമ്പാകെ വെളിപ്പെടുത്തിയിട്ടുള്ളത്.

കണ്ടെത്തലുകളും നിഗമനങ്ങളുമടങ്ങിയ റിപ്പോര്‍ട്ട് കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. ഇതിന്മേല്‍ പിന്നീട് സര്‍ക്കാരാണ് നടടപടികള്‍ സ്വീകരിക്കേണ്ടത്. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ പൊലീസ് കേസും അറസ്റ്റുമുള്‍പ്പെടെയുള്ള നിയമനടപടികള്‍ ഉമ്മന്‍ ചാണ്ടിയെ കാത്തിരിപ്പുണ്ടെന്നാണ് നിയമവിദഗ്ദ്ധര്‍ നല്‍കുന്ന സൂചന. സോളാര്‍ വിധി എതിരായാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇപ്പോള്‍ ഉരുണ്ടുകൂടിയിട്ടുള്ള അസ്വാരസ്യങ്ങള്‍ ഉമ്മന്‍ ചാണ്ടി വിഭാഗത്തിന് കനത്ത തിരിച്ചടിയാവുമന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്. സോളര്‍ കേസില്‍ കമ്മിഷന്‍ അന്വേഷണം തുടങ്ങിയിട്ടു നാലു വര്‍ഷമാകുന്നു. 2013 ഓഗസ്റ്റ് 16 നാണു സോളര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനു ഉത്തരവിട്ടത്. ഒക്ടോബര്‍ 23 നു ജസ്റ്റിസ് ജി. ശിവരാജനെ കമ്മിഷനായി തീരുമാനിച്ചു. 28ന് അദ്ദേഹം ചുമതല ഏറ്റു.

ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തോടെയാണു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കമ്മിഷനെ നിയമിച്ചത്. എന്നാല്‍, പല തവണ കാലാവധി നീട്ടി വാങ്ങിയ കമ്മിഷന്‍ ഇത്തവണ സമയം നീട്ടാന്‍ അപേക്ഷ നല്‍കിയിട്ടില്ല. കേരള രാഷ്ട്രീയത്തില്‍ ഏറെക്കാലം ചര്‍ച്ചാ വിഷയമായ കമ്മിഷനിലെ നടപടിക്രമങ്ങള്‍ ഒട്ടും ലളിതമായിരുന്നില്ല. ആയിരക്കണക്കിനു പേജുള്ള സാക്ഷി മൊഴികള്‍ പഠിച്ചു നിഗമനത്തിലെത്താനാണു കമ്മിഷന്‍ പല തവണ കാലാവധി നീട്ടിവാങ്ങിയത്. അപൂര്‍വതകള്‍ ഏറെ സോളര്‍ കമ്മിഷന് അപൂര്‍വതകള്‍ ഏറെയുണ്ട്. രാജ്യത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രി തുടര്‍ച്ചയായി 15 മണിക്കൂര്‍ അന്വേഷണ കമ്മിഷന്‍ മുന്‍പാകെ മൊഴി കൊടുത്തത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ രാവിലെ 11നു തുടങ്ങി പിറ്റേന്നു പുലര്‍ച്ചെ 1.50 നാണു സിറ്റിങ് അവസാനിച്ചത്. മുഖ്യമന്ത്രി പദം ഒഴിഞ്ഞ ശേഷം ആറു തവണ കൂടി ഉമ്മന്‍ ചാണ്ടി കമ്മിഷനു മുന്‍പിലെത്തി. മൊത്തം 53 മണിക്കൂര്‍ മൊഴിയെടുത്തു.

കേരളത്തില്‍ ഒരു കമ്മിഷന്‍ ആദ്യമായി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചുവെന്ന പ്രത്യേകതയുമുണ്ട്. സരിത എസ്. നായര്‍ ഹാജരാകാന്‍ പല വട്ടം വിസമ്മതിച്ചതോടെ കമ്മിഷന്‍ വാറന്റ് പുറപ്പെടുവിച്ചു. ഇതേത്തുടര്‍ന്നു സരിത ഹാജരായി. രണ്ടു തവണ രഹസ്യ മൊഴികളും കമ്മിഷന്‍ രേഖപ്പെടുത്തി. ബിജു രാധാകൃഷ്ണന്‍ നേരിട്ടു സരിത എസ്. നായരെ വിസ്തരിച്ചപ്പോഴായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത്, സരിതയുടെ കത്തില്‍ പേരു പരാമര്‍ശിക്കപ്പെട്ടവര്‍ സരിതയെ വിസ്തരിച്ചപ്പോള്‍. കാലാവധി നീട്ടിയത് എട്ടു തവണ 2014 ഏപ്രില്‍ മുതല്‍ എട്ടു തവണ കാലാവധി നീട്ടി. 2017 ഏപ്രില്‍ 28 മുതല്‍ മൂന്നു മാസത്തേക്കും പിന്നീട് ജൂലൈ മുതല്‍ രണ്ടു മാസത്തേക്കും നീട്ടി. ആറു മാസത്തേക്കു നിയമിച്ച കമ്മിഷന്‍ മൂന്നു വര്‍ഷവും 10 മാസവും പിന്നിട്ടു.

സോളാര്‍ കേസില്‍ സര്‍ക്കാരിന് ഏതെങ്കിലും തരത്തില്‍ നഷ്ടമുണ്ടായോ എന്നും ഉണ്ടായെങ്കില്‍ ആരാണ് ഉത്തരവാദി എന്നതുമാണ് കമ്മീഷന്‍ അന്വേഷിച്ചത്. സംസ്ഥാനത്ത് സൗരോര്‍ജ്ജ സംവിധാനങ്ങള്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് ടീം സോളാര്‍ എന്ന കമ്പനിയുടെ പേരില്‍ നടത്തിയ തട്ടിപ്പാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ വെട്ടിലാക്കിയത്. അംഗീകാരമില്ലാത്ത കമ്പനിയുടെ പേരില്‍ പലരില്‍ നിന്നായി പണം തട്ടിയെന്നാണ് കേസ്. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നായിരുന്നു ആരോപണം. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്നവര്‍ സോളാര്‍ കമ്പനിയുടെ ഉടമയായ സരിത എസ് നായരുമായി ടെലഫോണ്‍ സംഭാഷണം നടത്തിയതിന്റെ രേഖകളും പുറത്തുവന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടി.വി.കെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നത് അഭിമുഖത്തിലൂടെ  (5 minutes ago)

മന്ത്രിസ്ഥാനം രാജിവെക്കാന്‍ ഉദ്ദേശമില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍  (1 hour ago)

നിയമനം വൈകുന്നു: മുഖത്തു കരി തേച്ച് സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തി എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (1 hour ago)

'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ...'; പ്രചാരണ മുദ്രാവാക്യവുമായി സിപിഎം  (2 hours ago)

നെന്മാറ ഇരട്ടക്കൊല കേസില്‍ സാക്ഷികള്‍ മൊഴിമാറ്റി ; മൂന്നു പേരെയും കൂറു മാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍  (2 hours ago)

ഡ്രോണ്‍ ആക്രമണത്തില്‍ അബുദാബിയില്‍ വന്‍ തീപിടിത്തം  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും മുന്‍ ഡിജിപി ആര്‍. ശ്രീലേഖയ്ക്കും എതിരെ ഡിജിപിക്ക് പരാതി  (5 hours ago)

രാഹുല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍  (5 hours ago)

ട്രാന്‍സ്പ്ലാന്റ് മരുന്നുകള്‍ ഇനി ഏറ്റവും വിലക്കുറവില്‍: സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ ആരംഭിച്ചു; രോഗികളുടെ ദീര്‍ഘനാളുകളായുള്ള ആവശ്യം സാക്ഷാല്‍ക്കരിച്ചു  (5 hours ago)

250 കോടിയുടെ 'ആയുർടെക്' പദ്ധതിയുമായി കുറിച്ചിയിൽ ആയുർവേദ; കേരളത്തിൽ 500 പേർക്ക് തൊഴിലവസരം...  (5 hours ago)

ഇതും ഇന്ത്യയില്‍ ആദ്യം: ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി: ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍...  (5 hours ago)

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ  (5 hours ago)

ഇതും ഇന്ത്യയില്‍ ആദ്യം: ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍  (5 hours ago)

ഗണേഷ് കുമാറിന്റെ രാജി ഉടൻ ഒന്ന് പോടെ അതൊക്കെ രാത്രിക്ക് രാത്രി തീർത്തു.രാഹുൽ വെറുതെവിട്ടില്ല തുരത്തി അടി തുടങ്ങി...!മക്കളെ  (5 hours ago)

ട്രാന്‍സ്പ്ലാന്റ് മരുന്നുകള്‍ ഇനി ഏറ്റവും വിലക്കുറവില്‍: സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ ആരംഭിച്ചു: രോഗികളുടെ ദീര്‍ഘനാളുകളായുള്ള ആവശ്യം സാക്ഷാല്‍ക്കരിച്ചു...  (5 hours ago)

Malayali Vartha Recommends