സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി പണം വാങ്ങിയെന്ന് ശത്രുക്കള്‍ പോലും പറയില്ലെന്ന് അഡ്വക്കേറ്റ് ജയശങ്കര്‍

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പണം വാങ്ങിയെന്ന് അദ്ദേഹത്തിന്റെ കൊടിയ ശത്രുക്കള്‍ പോലും പറയില്ലെന്ന് രാഷ്ട്രീയ നിരീക്ഷന്‍ അഡ്വക്കേറ്റ് എ ജയശങ്കര്‍ തന്റെ ഫേസ്‍ബുക് പോസ്റ്റിലൂടെ പറഞ്ഞു. അതേസമയം ജോപ്പന്‍, ജിക്കുമോന്‍, ഗണ്‍മോന്‍ മുതലായ വിഷജീവികളെ തീറ്റിപ്പോറ്റിയതാണ് അദ്ദേഹത്തിന് വിനയായതെന്നും ജയശങ്കര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മൂന്നു കൊല്ലം നീണ്ട തെളിവെടുപ്പിനും വാദപ്രതിവാദത്തിനും ശേഷം ബഹു: ശിവരാജന്‍ കമ്മീഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നിയമസഭയുടെ മേശപ്പുറത്തു വെക്കാന്‍ ഇനിയും താമസം വരും.
സോളാര്‍ ഇടപാടില്‍ ഉമ്മന്‍ ചാണ്ടി പണം വാങ്ങിയെന്ന് അദ്ദേഹത്തിന്റെ കൊടിയ ശത്രുക്കള്‍ പോലും പറയില്ല. അതേസമയം, മുഖ്യന്റെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അധോലോകം പ്രവര്‍ത്തിച്ചു എന്നതും സത്യമാണ്. ജോപ്പന്‍, ജിക്കുമോന്‍, ഗണ്‍മോന്‍ മുതലായ വിഷജീവികളെ തീറ്റിപ്പോറ്റിയതാണ് വിനയായത്.
റിപ്പോര്‍ട്ട് പ്രതികൂലമായാല്‍, ഉമ്മന്‍ ചാണ്ടിയുടെ യശോധാവള്യത്തിനു മങ്ങലേല്ക്കും, 2021ല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുളള ക്ലെയിം ഇല്ലാതാകും.
മറിച്ച്, റിപ്പോര്‍ട്ട് അനുകൂലമാകുന്ന പക്ഷം യക്ഷ കിന്നര ഗന്ധര്‍വന്മാര്‍ പാടിപ്പുകഴ്ത്തും, മനോരമ മുഖപ്രസംഗം എഴുതും. ഉമ്മന്‍ജി പിടിച്ചാല്‍ കിട്ടാത്ത നിലയിലെത്തും.
പഴയ ദൃക്സാക്ഷി വിവരണക്കാര്‍ പറയുംപോലെ, പന്താണ് ഉരുളുന്ന സാധനമാണ്, ആരും ഗോളടിക്കാം ആരും ജയിക്കാം
https://www.facebook.com/Malayalivartha





















