Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കുട്ടികള്‍ കുറവുള്ള 30 എന്‍ജിനീയറിംഗ് കോളേജുകള്‍ അടച്ചു പൂട്ടാന്‍ സാങ്കേതിക സര്‍വകലാശാല നടപടി തുടങ്ങി

08 OCTOBER 2017 08:29 AM IST
മലയാളി വാര്‍ത്ത

നാലിലൊന്ന് സീറ്റുകളില്‍ പഠിക്കാന്‍ കുട്ടികളില്ലാത്ത 30എന്‍ജിനിയറിംഗ് കോളേജുകള്‍ അടച്ചുപൂട്ടാന്‍ സാങ്കേതിക സര്‍വകലാശാല നടപടി തുടങ്ങി. ഈ ബാച്ചുകളിലെ 150ഓളം കുട്ടികളെ അടുത്തുള്ള മറ്റ് എന്‍ജിനിയറിംഗ് കോളേജുകളിലേക്ക് മാറ്റാന്‍ സര്‍വകലാശാല നിര്‍ദ്ദേശം നല്‍കി. നിലവാരമില്ലാത്തതും പഠിക്കാന്‍ കുട്ടികളില്ലാത്തതുമായ കോളേജുകള്‍ അടച്ചുപൂട്ടാന്‍ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എ.ഐ.സി.ടി.ഇ) തീരുമാനിച്ചിരുന്നു.

ഈ വര്‍ഷം കാല്‍ലക്ഷത്തോളം സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഒരു വിദ്യാര്‍ത്ഥിപോലും പ്രവേശനം നേടാത്ത 61ഉം, ഒരാള്‍മാത്രം പഠിക്കുന്ന 66ഉം ബാച്ചുകളുണ്ട്. 236 ബാച്ചുകളില്‍ പത്തുകുട്ടികളില്‍ താഴെയാണുള്ളത്. ആകെ സീറ്റുകളില്‍ കഴിഞ്ഞ 5വര്‍ഷമായി 30ശതമാനത്തില്‍ താഴെമാത്രം അഡ്മിഷന്‍ നടക്കുന്ന കോളേജുകളാണ് ആദ്യംപൂട്ടാന്‍ എ.ഐ.സി.ടി.ഇ നിര്‍ദ്ദേശിച്ചത്.

എന്നാല്‍ എല്ലാ ബാച്ചുകളിലുമായി 25 ശതമാനം കുട്ടികളില്ലാത്ത കോളേജുകളെ മറ്റു കോളേജുകളുമായി ലയിപ്പിക്കുകയാണ് സാങ്കേതിക സര്‍വകലാശാല ചെയ്യുന്നതെന്ന് വൈസ്ചാന്‍സലര്‍ പറഞ്ഞു. ഒരുകുട്ടി പോലുമില്ലാത്ത ബാച്ചുകളുണ്ടെങ്കിലും മറ്റു ബാച്ചുകളില്‍ കുട്ടികള്‍ കൂടുതലുണ്ടെങ്കില്‍ കോളേജുകളെ നിലനിറുത്തും.

കുട്ടികള്‍ കുറവായാല്‍ എ.ഐ.സി.ടി.ഇ നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള അദ്ധ്യാപകരെ നിയമിക്കാനാവില്ലെന്നും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയുമെന്നും വിലയിരുത്തിയാണ് സര്‍വകലാശാലയുടെ നടപടി. ആദ്യസെമസ്റ്റര്‍ പൂര്‍ത്തിയാവും മുന്‍പ് കോളേജുകള്‍ അടച്ചുപൂട്ടി, വിദ്യാര്‍ത്ഥികളെ തൊട്ടടുത്ത കോളേജുകളിലേക്ക് മാറ്റിയാല്‍ കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദ്ദമുണ്ടാകുമെന്ന് മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതൊഴിവാക്കാനാണ് ആദ്യസെമസ്റ്റര്‍ പൂര്‍ത്തിയായ ശേഷം കുട്ടികളെ മാറ്റുകയെന്ന് വൈസ്ചാന്‍സലര്‍ പറഞ്ഞു.

ആദ്യവര്‍ഷം നിശ്ചിത ക്രെഡിറ്റ് കിട്ടാത്തവര്‍ക്ക് ഒരുവര്‍ഷം നഷ്ടമാവുന്ന ഇയര്‍ഔട്ട് സാങ്കേതിക സര്‍വകലാശാല ഏര്‍പ്പെടുത്തിയതോടെയാണ് കുട്ടികള്‍ കുറഞ്ഞത്. ആദ്യബി.ടെക് ബാച്ചിലെ രണ്ടാംസെമസ്റ്റര്‍ പരീക്ഷയെഴുതിയ 38,971 വിദ്യാര്‍ത്ഥികളില്‍ 4,980പേരാണ് ഇയര്‍ഔട്ടായത്. പരീക്ഷ എഴുതിയവരില്‍ 12ശതമാനം പേര്‍ക്കാണ് മൂന്നാംസെമസ്റ്റര്‍ പ്രവേശനം തടയപ്പെട്ടത്. ഇതില്‍ 1200പേര്‍ ഒരുവിഷയം പോലും ജയിച്ചിട്ടില്ല. 1100പേര്‍ ഒരു വിഷയം മാത്രം ജയിച്ചവരാണ്. ആദ്യ രണ്ട് സെമസ്റ്ററുകളിലെ 45ക്രെഡിറ്റുകളില്‍ 26എണ്ണം ജയിക്കാത്ത വിദ്യാര്‍ത്ഥികളാണ് ഇയര്‍ഔട്ടായത്. നേരത്തേ 35ക്രെഡിറ്റുകള്‍ ജയിക്കണമെന്ന വ്യവസ്ഥ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇളവുചെയ്ത് 26ക്രെഡിറ്റുകള്‍ ആക്കുകയായിരുന്നു. എന്നിട്ടും ഇയര്‍ഔട്ട് ഭയന്ന് കുട്ടികള്‍ അയല്‍സംസ്ഥാനങ്ങളിലേക്ക് ഒഴുകുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (4 minutes ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (24 minutes ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (29 minutes ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (37 minutes ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (43 minutes ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (52 minutes ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (1 hour ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (1 hour ago)

കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...  (1 hour ago)

കോളേജ് D.K. ശിവകുമാറിന്റെ ബന്ധുവിന്റേത്; പൊലീസ് അനങ്ങുന്നില്ല!" ആദിത്യന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം...  (1 hour ago)

ഉണ്ണിമായയെ കൊല്ലാൻ ആറ് മാസം മുൻപേ 'ട്രയൽ റൺ'! ആനക്കല്ലിലെ ക്രൂരതയ്ക്ക് പിന്നിൽ മാസങ്ങൾ നീണ്ട പ്ലാനിംഗോ...?  (1 hour ago)

WEST BENGAL ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍  (1 hour ago)

SNAKE അമിത ആത്മവിശ്വാസം വിനയായി:  (1 hour ago)

THRISSUR പൊലീസ് അന്വേഷണം ആരംഭിച്ചു  (2 hours ago)

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യത;  (3 hours ago)

Malayali Vartha Recommends