2500 രൂപ തന്നാല്‍ കളി കാണാം... 300 രൂപയുടെ ടിക്കറ്റ് വിറ്റത് 2500 രൂപയ്ക്ക്, 16 പേരെ പോലീസ് അറസ്റ്റ് ചെയ്തു

ബ്രസീലും സ്‌പെയിനും ഏറ്റുമുട്ടിയ ആദ്യ മത്സരം കാണണമെങ്കില്‍ വന്‍വില നല്‍കിയാലെ ടിക്കറ്റ് നല്‍കൂ. 300 രൂപയുടെ ടിക്കറ്റ് 2500 രൂപയ്ക്കാണ് കരിഞ്ചന്തയില്‍ വിറ്റ് പോയത്. ഇതുമായി ബന്ധപ്പെട്ട് സിറ്റി ഷാഡോ പോലീസ് പതിനാറ് പേരെ അറസ്റ്റ് ചെയ്തു.200 റോളം ടിക്കറ്റുകളും പോലീസ് പിടിച്ചെടുത്തു.
ബ്രസീലും സ്‌പെയിനും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിന്റെ ഓണ്‍ലെന്‍ ടിക്കറ്റ് വന്‍തോതില്‍ റിസര്‍വ് ചെയ്ത് ടിക്കറ്റ് ലഭ്യതക്കുറവ് മുതലെടുത്തായിരുന്നു സംഘത്തിന്റെ വില്‍പന. പിടിയിലായ 16 പേരെയും ടിക്കറ്റ് ഉള്‍പെടെ പാലാരിവട്ടം പോലീസിന് കൈമാറി.
ലോകകപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളോടനുബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിന്റെയും ഡെപ്യൂട്ടി കമ്മിഷണര്‍ കറുപ്പ് സ്വാമിയുടേയും നിര്‍ദേശാനുസരണം സ്‌റ്റേഡിയവും പരിസരവും ആറു ഭാഗങ്ങളായി തിരിച്ച് ഷാഡോസംഘങ്ങളെ വിന്യസിച്ചായിരുന്നു പരിശോധന നടത്തിയത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോഴും ചിലരെ പിടികൂടിയിട്ടില്ല
https://www.facebook.com/Malayalivartha























