ഫിഫ അണ്ടര്‍ 17 ലോകകപ്പ് മത്സരത്തിനിടെ കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍പ്പന തകൃതിയില്‍, 16 പേര്‍ പോലീസ് പിടിയില്‍

ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ആദ്യ മത്സരത്തിനിടെ കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍പ്പന തകൃതിയില്‍ നടക്കുന്നു. അതിനിടെ ടിക്കറ്റ് വില്‍ക്കാന്‍ ശ്രമിച്ച 16 പേരെ കൊച്ചി സിറ്റി ഷാഡോ പൊലീസ് പിടികൂടി. ടിക്കറ്റ് ലഭ്യതക്കുറവ് മുതലെടുത്ത് വന്‍വിലയ്ക്ക് വില്‍പന നടത്താനെത്തിച്ച ഇരുന്നൂറോളം ടിക്കറ്റുകള്‍ പിടികൂടി. ലോകകപ്പിന്റെ സുരക്ഷ ക്രമീകരണങ്ങളോടനുബന്ധിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് കരിഞ്ചന്തക്കാര്‍ പിടിയിലായത്.
പിടിയിലായ കാസര്‍കോട് സ്വദേശി സിദ്ദീഖ് (37) വന്‍തോതില്‍ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യത്തിലൂടെ വാങ്ങിയ ശേഷം നാലോളം സംഘാംഗങ്ങള്‍ മുഖേന വില്‍പന നടത്തി വരുകയായിരുന്നു. ഈ സംഘത്തില്‍നിന്ന് മാത്രം അമ്പതോളം ടിക്കറ്റ് കണ്ടെടുത്തു.
ബ്രസീലും സ്‌പെയിനും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിലെ വന്‍തിരക്ക് മുതലെടുത്ത് 300 രൂപയുടെ ടിക്കറ്റുകള്‍ 2500 രൂപക്കായിരുന്നു ഈ സംഘം വിറ്റത്. പിടിയിലായ 16 പേരെ ടിക്കറ്റുള്‍പ്പെടെ പാലാരിവട്ടം പൊലീസിന് കൈമാറി. െ്രെകം ഡിറ്റാച്മന്റെ് എ.സി.പി ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഷാഡോ എസ്.ഐ ഹണി കെ. ദാസും ഇരുപതോളം പൊലീസുകാരും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha
























