Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

മതസൗഹാര്‍ദത്തിലും സാംസ്‌കാരിക സംരക്ഷണത്തിലും കേരളത്തെ കണ്ടു പഠിക്കണമെന്ന് രാഷ്ട്രപതി; കേരളം ആധ്യാത്മികതയുടെയും ശാസ്ത്രത്തിന്റെയും മികച്ച സമ്മേളന വേദി

08 OCTOBER 2017 07:47 PM IST
മലയാളി വാര്‍ത്ത

മതസൗഹാര്‍ദത്തില്‍ കേരളത്തെ മാതൃകയാക്കണമെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. സംസ്‌കാരവും മൂല്യങ്ങളും സംരക്ഷിക്കുന്നതില്‍ കേരളത്തിന്റെ സംഭാവനകള്‍ നിസ്തുലമാണെന്നും അദ്ദേഹം കൊല്ലത്തു പറഞ്ഞു. അമൃതപുരിയില്‍ മാതാ അമൃതാനന്ദമയിയുടെ അറുപത്തിനാലാം ജന്‍മദിനാഘോഷങ്ങളില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. രാവിലെ തിരുവനന്തപുരത്തെത്തിയ അദ്ദേഹത്തെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്ഥാനം സ്വീകരിച്ചത്.

മാതാ അമൃതാനന്ദമയി മഠം സാമൂഹ്യ പരിഷ്‌കരണത്തിനു നടത്തുന്ന മൂന്നു പദ്ധതികള്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ചുകൊണ്ടാണ് കേരളത്തെ രാഷ്ട്രപതി പ്രശംസിച്ചത്. മതനിരപേക്ഷതയുടെ കാര്യത്തിലും സാംസ്‌കാരിക സംരക്ഷണത്തിലും കേരളത്തെ കണ്ടു പഠിക്കാന്‍ ഏറെയുണ്ട്. രാജ്യത്തിന്റെ നെടുംതൂണായ സാംസ്‌കാരിക സംരക്ഷണത്തിന് ഏറെ പ്രയത്‌നിച്ച നാടാണ് കേരളമെന്നും റാം നാഥ് കോവിന്ദ് പറഞ്ഞു. എല്ലാവര്‍ക്കും ഒരേപോലെ ജീവിത സൗകര്യങ്ങള്‍ നല്‍കുന്നതും സാധാരണക്കാരുടെ ജീവിതത്തില്‍ പരിവര്‍ത്തനം വരുത്തുന്നതുമാണ് ആധ്യാത്മികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ രംഗത്ത് അമൃതാനന്ദമയീ മഠം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണ്. സാധാരണക്കാരുടെ ജീവിതത്തിനാണ് മഠം പരിവര്‍ത്തനം വരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതിയായതിനു ശേഷം തന്റെ ആദ്യ സന്ദര്‍ശനം ലഡാക്കിലേക്കായിരുന്നു. രാജ്യത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ലഡാക്കില്‍ നമ്മുടെ ധീര സൈനികര്‍ നടത്തുന്ന ഐതിഹാസിക ജീവിതമാണ് അവിടെ കണ്ടത്. രണ്ടാമതായി വന്നതു കേരളത്തിലാണ്. കേരളം ആധ്യാത്മികതയുടെയും ശാസ്ത്രത്തിന്റെയും മികച്ച സമ്മേളന വേദിയാണ്. ശ്രീശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ആധ്യാത്മികതയ്‌ക്കൊപ്പം സാമൂഹ്യ പരിഷ്‌കരണത്തിലും ഒരേപോലെ പരിവര്‍ത്തനം സൃഷ്ടിച്ചവരാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

മതസൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ പാരമ്പര്യം ഉജ്വലമാണെന്ന് രാഷ്ട്രപതി പ്രകീര്‍ത്തിച്ചു. ക്രൈസ്തവര്‍ ഇന്ത്യയില്‍ ആദ്യമെത്തിയത് കേരളത്തിലാണ്. ആദ്യ മുസ്ലീം പള്ളിയും കേരളത്തിലാണുണ്ടായത്. ജൂതരും റോമാക്കാരും എല്ലാം കേരളത്തിലെത്തി. ഇവരൊക്കെ പരസ്പര ധാരണയോടെ ഓരോരുത്തരുടെയും വിശ്വാസത്തെ ആദരിച്ചു ജീവിച്ചു. ഈ പാരമ്പര്യം തികച്ചും അഭിമാനാര്‍ഹമാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ ആധ്യാത്മിക പാരമ്പര്യത്തിലും സാമൂഹ്യ പരിഷ്‌കരണത്തിലും ഈ മികവു കാണാം. ആദിശങ്കരനും അയ്യങ്കാളിയും കേരളത്തിന്റെ ദീപസ്തംഭങ്ങളാണ്. ഇവരുടെ പ്രവര്‍ത്തനം കേരളം ഇന്നും തുടരുന്നുവെന്ന് രാഷ്ട്രപതി പരാമര്‍ശിച്ചു. സഹജീവികളെ സ്‌നേഹിക്കുകയും നല്ല ആരോഗ്യവും നല്ല വിദ്യാഭ്യാസവും തുല്യ അവസരവും നല്‍കുകയും ചെയ്യുന്നത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു കോടി ജനങ്ങള്‍ക്ക് ശുദ്ധജലം നടപ്പാക്കുന്ന പദ്ധതി, 12 ഗ്രാമങ്ങളില്‍ ശൗചാലയം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 1,940 പേര്‍ക്ക് സൗജന്യ ശസ്ത്രക്രിയ എന്നീ പദ്ധതികളാണ് രാഷ്ട്രപതി ഉദ്ഘാടനം ചെയ്തത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (17 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (34 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (36 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (41 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (48 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (57 minutes ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (1 hour ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (4 hours ago)

Malayali Vartha Recommends