ദിലീപിന്റെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകും വരും ജയിലില്‍ തുടരുമെന്ന് പള്‍സര്‍ സുനി; ജയിലിനു പുറത്തു ജീവിതം സുരക്ഷിതമല്ല

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നിരവധി തെളിവുകള്‍ പൊലീസിന് കൈമാറിക്കഴിഞ്ഞുവെന്ന് പള്‍സര്‍ സുനി. താന്‍ കൈമാറിയ തെളിവുകള്‍ കൊണ്ട് തന്നെ ദിലീപിന് ശിക്ഷലഭിക്കും. ദിലീപിന് കേസില്‍ ശിക്ഷ കിട്ടാന്‍ വേണ്ട ശക്തമായ തെളിവുകള്‍ തന്നെയാണ് പൊലീസിന്റെ പക്കലുള്ളതെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും പള്‍സര്‍ സുനി പറഞ്ഞു. ഇക്കാര്യത്തില്‍ കോടതി ഉത്തരവ് ഉണ്ടാവും വരെ താന്‍ ജയിലില്‍ തുടരുമെന്നും അഭിഭാഷകന്‍ അഡ്വ. ആളൂരിനോട് പള്‍സര്‍ സുനി വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില്‍ തന്നെ ബലിയാടാക്കി ആരും തലയൂരാന്‍ ശ്രമിക്കണ്ടന്നും കേസില്‍ വിചാരണ നേരിടാന്‍ താന്‍ കാത്തിരിക്കുകയാണെന്നും സുനില്‍കുമാര്‍ വ്യക്തമാക്കിയതായും ആളൂര്‍ അറിയിച്ചു. ഇനി ജാമ്യത്തിനായി ശ്രമിക്കേണ്ടെന്നും താന്‍ വിചാരണ നേരിടാന്‍ മനസ്സാല്‍ തയ്യാറെടുത്ത് കഴിഞ്ഞതായും സുനില്‍കുമാര്‍ അഭിഭാഷകനെ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ജയിലിലെ കൊയിന്‍ ബൂത്തില്‍ നിന്നും വീട്ടിലേക്ക് വിളിച്ചപ്പോഴും സുനി തന്റെ നിലപാട് കുടുംബാംഗങ്ങളോട് വ്യക്തമാക്കിയിരുന്നു.കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള നടന്‍ ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് കേസിലെ മുഖ്യപ്രതി നയം വ്യക്തമാക്കിയിട്ടുള്ളത്. ദിലീപ് ശിക്ഷിക്കപ്പെടാന്‍ ആവശ്യമായ തെളിവുകള്‍ പൊലീസിന്റെ പക്കലുണ്ടെന്ന് സുനി പറയുന്നതോടെ കേസില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങളും തെളിവുകളും പൊലീസിന്റെ പക്കലെത്തിയെന്ന് സുനി ഉറപ്പുവരുത്തിയെന്ന സൂചനകളാണ് ലഭിക്കുന്നത്.
പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പൊലീസ് തന്റെ കക്ഷിയെ കേസില്‍പ്പെടുത്തിത് എന്നായിരുന്നു ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വാദം നടക്കവെ ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാമന്‍പിള്ള പ്രോസിക്യൂഷന്‍ വിഭാഗത്തിനെതിരെ ഉന്നയിച്ച പ്രധാന ആരോപണം. ഇതേത്തുടര്‍ന്ന് മുദ്രവച്ച കവറില്‍ പൊലീസ് കോടതിക്ക് തെളിവുകള്‍ കൈമാറുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് ദിലീപ് പുറത്തിറങ്ങിയ പശ്ചാത്തലത്തില്‍ ജയിലിലാണ് സുനില്‍കുമാര്‍ കൂടുതല്‍ സുരക്ഷിതന്‍ എന്ന നിലയില്‍ ആണ് ജാമ്യത്തിന് ശ്രമിക്കേണ്ടതില്ല എന്ന നിലയിലേക്ക് പള്‍സറും അടുപ്പക്കാരും എത്തിയതെന്നാണ് സൂചന. നേരത്തെ പള്‍സര്‍ സുനി കേസിലെ മാഡം കാവ്യ മാധവനാണെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കാവ്യ മാധവനുമായി തനിക്ക് അടുത്ത പരിചയമുണ്ട്. പലപ്പോഴും തനിക്ക് പണം തന്നിട്ടുണ്ടെന്നം സുനി പറഞ്ഞിരുന്നു. അതേസമയം സുനി കാവ്യയുടെ സ്ഥാപനമായി ലക്ഷ്യയില്‍ എത്തിയെന്നതിന് തെളിവുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇക്കാര്യ സ്ഥിരീകരിക്കുന്നതിന പൊലീസിന് സാധിച്ചിരുന്നില്ല. കാവ്യ മാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചതില്‍ പൊലീസിന് സംശയം ഉണ്ട്.
നടി ആക്രമിക്കപ്പെട്ടതിനും മുമ്ബും അതിനുശേഷമുള്ള സന്ദര്‍ശക രജിസ്റ്ററാണ് നശിച്ചത്. വെള്ളം വീണ് നശിച്ചുപോയെന്നാണ് സുരക്ഷാ ജീവനക്കാര്‍ പറഞ്ഞിരുന്നത്. ദിലീപിനെ അഴിക്കുള്ളിലാക്കിയതില്‍ നിര്‍ണായകമായത് പള്‍സര്‍ സുനിയുടെ മൊഴികളായിരുന്നു എന്നതിനാല്‍ തന്നെയാണ് രജിസ്റ്റര്‍ മനഃപൂര്‍വ്വം നശിപ്പിച്ചതാണോ എന്നും പൊലീസ് അന്വേഷിക്കുന്നത്. കാവ്യയുടെ വില്ലയില്‍ പോയിട്ടുണ്ടെന്ന് പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കിയിരുന്നു. പേരും ഫോണ്‍ നമ്ബറും രജിസ്റ്ററില്‍ കുറിച്ചെന്നായിരുന്നു പള്‍സറിന്റെ മൊഴി. അതിനാല്‍ തന്നെ ഇപ്പോള്‍ പുറത്തിറങ്ങിയ ദിലീപ് കൂടുതല്‍ കരുത്തനായ സാഹചര്യത്തില്‍ തല്‍ക്കാലം ജയിലില്‍ തന്നെ തുടരാന്‍ പള്‍സര്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം.
https://www.facebook.com/Malayalivartha























