പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിന് വഴികൊടുക്കാതെ ഒരു കാര്‍

എപ്പോഴും റോഡില്‍ ഒടുന്ന വാഹനങ്ങളില്‍ മുന്‍ഗണന ജീവന്‍ രക്ഷാ വാഹനങ്ങള്‍ക്കാണ്. എന്നാല്‍ ഇപ്പോള്‍ പലരും അത് മറന്നിരിക്കുകയാണ്. ആര്‍ക്ക് എന്ത് പ്രശ്‌നം ഉണ്ടായാലും എനിക്കെന്താ എന്ന മട്ടിലാണ് ചിലര്‍ റോഡിലൂടെ വാഹനമോടിക്കുന്നത്. അങ്ങനെ ഒരു സംഭവമാണ് പെരുമ്പാവൂരിലെ ആമ്പുലന്‍ ഡ്രൈവര്‍ പറയുന്നത്. താന്‍ ഒരു കുഞ്ഞുമായി ആംബുലന്‍സില്‍ പോകുമ്പോള്‍ ഒരു കാര്‍ വഴിതരാതെ കിലോമീറ്ററുകളോളം എന്നെ തടസ്സപ്പെടുത്തി. കാര്‍ തടസമായത് ശ്വാസതടസ്സത്തെ തുടര്‍ന്ന് നവജാത ശിശുവിനെ പെരുമ്പാവൂരിലെ ആശുപത്രിയില്‍ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന് മുന്നിലാണ്.
15 മിനിറ്റ് അധികം സമയം ഇതുമൂലം തനിയ്ക്ക് മെഡിക്കല്‍ കോളേജില്‍ എത്താന്‍ വേണ്ടിവന്നെന്ന് ആംബുലന്‍സ് ഡ്രൈവര്‍ മധു പറയുന്നു. ആംബുലന്‍സിനെ കാര്‍ തടസ്സപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എസ്.യു.വി. കാര്‍ പെരുമ്പാവൂര്‍ നിന്ന് വരുന്ന വഴി ആലുവ ജിടിഎന്‍ ജങ്ഷനില്‍ വച്ചാണ് ആംബുലന്‍സിന് മുന്നില്‍ കയറിയത്.
പിന്നീട് ഹസാര്‍ഡ് ലൈറ്റ് മിന്നിച്ച് വാഹനം ആംബുലന്‍സിന് മുന്നില്‍ തന്നെ തുടരുകയായിരുന്നു. ആംബുലന്‍സിന് കടന്നുപോകാനുള്ള സൗകര്യം പലയിടങ്ങളിലും ലഭിച്ചെങ്കിലും കാര്‍ ഡ്രൈവര്‍ ഒതുക്കിത്തന്നില്ലെന്നും മധു വ്യക്തമാക്കി. ഇങ്ങനെ വാഹനം ഒടിക്കുന്നവര്‍ ഒരു നിമിഷം ചിന്തിക്കണം റോഡില്‍ കൂടി ശബ്ദം മുഴക്കി വരുന്ന വാഹനത്തിനുള്ളില്‍ കിടക്കുന്നത് തങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആണെങ്കിലോയെന്ന്.
https://www.facebook.com/Malayalivartha
























