വായിക്കാൻ പോലും അറിയില്ല ഐ.പി.എസ് ഓഫീസർ ചമഞ്ഞ് വമ്പന്മാരെ പാട്ടിലാക്കും; ഈ തട്ടിപ്പുകാരിയുടെ ലീലാവിലാസങ്ങൾ ഇങ്ങനെ

വ്യാജ ഐ.പി.എസ് കാരി വ്യോമ സേനാ ഉദ്യോഗസ്ഥനേ പാട്ടിലാക്കി വിവാഹം കഴിച്ചു. വൈക്കം കുമാരനല്ലൂർ കുക്കുനിവാസിൽ അഷിതയാണ് (24) അറസ്റ്റിലായത്. വൈക്കം തലയാഴം സ്വദേശി അഖിൽ കെ.മനോഹറുമായി ഇവരുടെ വിവാഹം 38 ദിവസം മുൻപായിരുന്നു. അഖിലിന്റെ പരസ്യം കണ്ട് അഷിത വിവാഹാലോചന നടത്തുകയായിരുന്നു. അഷിത പറഞ്ഞതിൽ പലതും കളവാണെന്ന പരാതിയുമായി അഖിലിന്റെ പിതാവാണു പൊലീസിനെ സമീപിച്ചത്.
താൻ തമിഴ്നാട് കേഡറിലുള്ള ഐ.പി.എസുകാരി എന്നാണ് അഷിത പറഞ്ഞത്. എന്നാൽ കല്യാണം കഴിഞ്ഞ ശേഷം ഈ യുവതിക്ക് വായിക്കാൻ പോലും നന്നായി അറിയില്ല. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള തട്ടിപ്പുകാരി ഇപ്പോൾ ശരിക്കും കുടുങ്ങി. തകർത്തത് വ്യോമ സേനയിൽ ഉന്നത പദവിയിലുള്ള ഒരു യുവാവിന്റെ ജീവിതവും.
അഷിത പാലക്കാട്ടെ അയൽവാസിക്കു 37000 രൂപ ശമ്പളത്തിൽ പഴ്സനൽ അസിസ്റ്റന്റ് ആയി ജോലി വാഗ്ദാനം ചെയ്തു മൂന്നു ലക്ഷം രൂപ തട്ടിയെടുത്തെന്നു പൊലീസ് പറയുന്നു. ഇയാളെ ഡ്രൈവറാക്കി വാഹനവുമായി ചെക്ക്പോസ്റ്റുകളിൽ പോയി വാഹന പരിശോധനയ്ക്കെന്നമട്ടിൽ കാത്തുകിടന്നു വിശ്വാസ്യത പിടിച്ചുപറ്റി. ആൾമാറാട്ടത്തിനും വിശ്വാസവഞ്ചനയ്ക്കും കേസെടുത്തതായി എസ്ഐ: എം.സാഹിൽ പറഞ്ഞു. അഷിതയുടെ മാതാപിതാക്കളെയും പ്രതി ചേർത്തിട്ടുണ്ട്.

https://www.facebook.com/Malayalivartha























