ജനിച്ച് പതിനഞ്ചു മിനിറ്റ് മാത്രം പ്രായമുള്ള കുഞ്ഞിന് ശ്വാസതടസമുണ്ടായതിനാല്‍ അത്യാസന്നനിലയില്‍ പുറപ്പെട്ട ആംബുലന്‍സിന് മാര്‍ഗതടസം സൃഷ്ടിച്ച കാര്‍യാത്രികന്റെ അഴിഞ്ഞാട്ടം

പെരുമ്പാവൂര്‍നിന്നും അത്യാസന്നനിലയില്‍ പിഞ്ച് കുഞ്ഞുമായി പുറപ്പെട്ട ആംബുലന്‍സിന് മാര്‍ഗതടസം സൃഷ്ടിച്ച കാര്‍യാത്രികന്റെ അഴിഞ്ഞാട്ടം. സംഭവത്തില്‍ എടത്തല പോലീസ് കേസെടുത്തു. ആലുവ പൈനാടത്ത് വീട്ടില്‍ നിര്‍മ്മല്‍ ജോസിനെ(28)തിരേയാണു പോലീസ് കേസെടുത്തത്. കെ.എല്‍. 17 എല്‍ 202 എന്ന ഫോര്‍ഡ് എക്കോസ്‌പോട്ട് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ജനിച്ച് പതിനഞ്ചു മിനിറ്റ് മാത്രം പ്രായമുള്ള കുഞ്ഞിന് ശ്വാസതടസമുണ്ടായതിനാല്‍ പെരുമ്പാവൂരില്‍നിന്നു കളമശേരി മെഡിക്കല്‍കോളജിലേക്കു കൊണ്ടുപോകുംവഴിയാണ് കാര്‍ മാര്‍ഗതടസമുണ്ടാക്കിയത്. ആലുവ രാജഗിരി ആശുപത്രിക്കു മുന്നില്‍ നിന്നാണ് ഫോര്‍ഡ് എക്കോസ്‌പോര്‍ട് വാഹനം ആംബുലന്‍സിനു മുന്നില്‍ കയറിയത്. തുടര്‍ന്ന് കളമശേരി വരെ യാത്രയ്ക്ക് തടസം ഉണ്ടാക്കി പോവുകയായിരുന്നു.
ആംബുലന്‍സില്‍ കുഞ്ഞിന്റെ അമ്മയും നഴ്‌സും ഉണ്ടായിരുന്നു. എതിരേവന്ന വാഹനങ്ങള്‍ സൈഡ് നല്‍കിട്ടും മുന്നിലുണ്ടായിരുന്ന കാര്‍ ബോധപൂര്‍വം സൈഡ് നല്‍കിയില്ലെന്നും ആംബുലന്‍സ് ഡ്രൈവര്‍ മധു പറഞ്ഞു. ഇരുപത് കിലോമീറ്റര്‍ പതിനഞ്ചു മിനിട്ടുകൊണ്ട് കളമശേരി വരെ ആംബുലന്‍സിനു ഓടിച്ചെത്താമെന്നിരിക്കെ വഴിമുടക്കിയതിനെ തുടര്‍ന്ന് അരമണിക്കൂര്‍ വൈകിയാണ് ആംബുലന്‍സ് എത്തിയത്.
ആംബുലന്‍സിലുണ്ടായിരുന്ന മറ്റൊരാള്‍ കാറിന്റെ ദൃശ്യങ്ങളും മൊെബെല്‍ഫോണില്‍ പകര്‍ത്തിയിരുന്നു. ആംബുലന്‍സിന് സൈഡ് നല്‍കാതെ കാര്‍ അമിത വേഗത്തില്‍ പായുന്ന വീഡിയോ ആംബുലന്‍സിലിരുന്നയാള്‍ മൊെബെലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ആംബുലന്‍സ് ഡ്രൈവറുടെ വിശദീകരണവും സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് പോലീസ് നടപടിയുണ്ടായത്.

പോലീസ് പ്രതിയുടെ വീട്ടിലെത്തിയെങ്കിലും ആളുണ്ടായിരുന്നില്ല. വൈകിട്ട് ബന്ധുക്കള്‍ സ്‌റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. ആംബുലന്‍സിന് മുമ്പില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ചയാളുടെ െലെസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കുമെന്ന് ആലുവ ജോയിന്റ് ആര്‍.ടി.ഒ. സി.എസ്. അയ്യപ്പന്‍ അറിയിച്ചു. വാഹനത്തിന്റെ നമ്പര്‍ ഉപയോഗിച്ച് ഉടമയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























