Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമംവേതനം നല്‍കാത്ത തൊഴിലുടമകള്‍ക്ക് അഞ്ചുലക്ഷം വരെ പിഴ

20 OCTOBER 2017 09:16 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമംവേതനം നല്‍കാത്ത തൊഴിലുടമകള്‍ക്ക് അഞ്ചുലക്ഷം വരെ പിഴ ശിക്ഷ നല്‍കാനുള്ള വ്യവസ്ഥകളടങ്ങിയ, നിയമസഭ പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഇതോടെ സര്‍ക്കാര്‍ നിശ്ചയിച്ച മിനിമംകൂലി തൊഴിലാളികളുടെ അവകാശമായി മാറി. ഭരണഘടനയുടെ 254(2) അനുച്ഛേദപ്രകാരം നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയാല്‍ അതാണ് ആ സംസ്ഥാനത്തെ നിയമം.

കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന്റെ മിനിമം വേജസ് നിയമഭേദഗതി ബില്‍ പ്രാബല്യത്തിലായാലും കേരളത്തില്‍ നിയമസഭ പാസാക്കിയ മിനിമം വേജസ് ആക്ട് നിലനില്ക്കുമെന്ന് നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് പറഞ്ഞു.

തൊഴിലാളികള്‍ക്ക് മിനിമംകൂലി നിഷേധത്തിന് ആദ്യതവണ ഒരുലക്ഷമാണ് പിഴയെങ്കിലും തുടര്‍ച്ചയായി മിനിമംകൂലി നല്‍കാതിരുന്നാല്‍ അഞ്ചുലക്ഷം വരെ പിഴയീടാക്കാം. മുന്‍പ് 500 രൂപയായിരുന്ന പിഴ 5,000രൂപയാക്കി വര്‍ദ്ധിപ്പിക്കാനാണ് മന്ത്രി ജി.സുധാകരന്‍ ഭേദഗതി കൊണ്ടുവന്നതെങ്കിലും നിയമസഭാ സബ്ജക്ട് കമ്മി?റ്റിയുടെ നിര്‍ദ്ദേശം അംഗീകരിച്ച് പിഴ ഒരുലക്ഷമാക്കി വര്‍ദ്ധിപ്പിക്കുകയായിരുന്നു. വ്യാജപരാതികള്‍ നല്‍കുന്ന തൊഴിലാളിക്ക് ചുമത്തിയിരുന്ന പിഴ 50രൂപയില്‍നിന്ന് 100രൂപയാക്കി. 1,000 രൂപയായി ഉയര്‍ത്താനായിരുന്നു ബില്ലിലെ നിര്‍ദ്ദേശമെങ്കിലും സബ്ജക്ട് കമ്മിറ്റി 100രൂപയാണ് നിശ്ചയിച്ചത്. ഈ ഭേദഗതികളെല്ലാം രാഷ്ട്രപതി അംഗീകരിച്ചു.

80 മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മിനിമംകൂലി നല്‍കാത്ത തൊഴിലുടമകള്‍ ഇനി വന്‍തുക പിഴ നല്‍കേണ്ടിവരും. മിനിമംകൂലി സംബന്ധിച്ച പരാതികളില്‍ 10,000 രൂപ വരെ മാത്രം പിഴ ചുമത്താനുള്ള അധികാരമായിരുന്നു മജിസ്‌ട്രേട്ടുമാര്‍ക്കുണ്ടായിരുന്നത്. ഈ പരിധി ഇനിമുതല്‍ നിലവിലുണ്ടാവില്ല. മിനിമംകൂലി സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഏഴ് ജോയിന്റ് ലേബര്‍ കമ്മിഷണര്‍മാര്‍ക്ക് കൂടി അധികാരം നല്‍കിയിട്ടുണ്ട്. മജിസ്‌ട്രേട്ടുമാര്‍ക്കു പുറമെ റവന്യൂറിക്കവറി ഉദ്യോഗസ്ഥര്‍ക്കുകൂടി ശിക്ഷ വിധിക്കാനുള്ള അധികാരം ലഭിക്കും.

അസംഘടിത മേഖലയിലെ തൊഴിലാളിചൂഷണം പൂര്‍ണമായി അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ മിനിമംകൂലി ഭേദഗതി കൊണ്ടുവന്നത്. ചെറുകിട തോട്ടങ്ങള്‍, കടലാസ് നിര്‍മ്മാണമേഖല, സ്വകാര്യധനകാര്യ സ്ഥാപനങ്ങള്‍, സെക്യൂരിറ്റി സര്‍വീസ്, ഉച്ചഭക്ഷണപദ്ധതിയിലെ തൊഴിലാളികള്‍, കൊറിയര്‍ സര്‍വീസ്, ഇന്റര്‍നെറ്റ് കഫേ, ഹൗസ്‌ബോട്ട് സര്‍വീസ്, ബാങ്കിംഗ് നോണ്‍ബാങ്കിംഗ് ഇന്‍ഷ്വറന്‍സ്, ആനപരിപാലനം, സംരക്ഷണം, വിദേശനാണ്യവിനിമയ സ്ഥാപനങ്ങള്‍ അടക്കമുള്ള അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് കുറഞ്ഞവേതനം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.

1948ലെ കുറഞ്ഞകൂലി സംബന്ധിച്ച കേന്ദ്രനിയമം അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ എല്ലാ മേഖലകളിലെയും മിനിമം കൂലി നിശ്ചയിച്ചത്. മിനിമം കൂലിക്കു പുറമേ ക്ഷാമബത്ത, സര്‍വീസ് വെയിറ്റേജ്, അധികജോലിക്ക് കൂടുതല്‍വേതനം, റിസ്‌ക്അലവന്‍സ് എന്നിവയും നിര്‍ബന്ധമാണ്. ആനപരിപാലനം നടത്തുന്ന എല്ലാ തൊഴിലാളികള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കണം. ചെറുകിടതോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് 1948ലെ നിയമത്തിന്റെ 27ാംസെക്ഷന്‍ പ്രകാരമാണ് മിനിമംകൂലി നിശ്ചയിച്ചിട്ടുള്ളത്. അടിസ്ഥാനശമ്പളത്തിനു പുറമേ ക്ഷാമബത്തയും നഗരപ്രദേശങ്ങള്‍ക്ക് പ്രത്യേകഅലവന്‍സും സേവന കാലാവധി കണക്കിലെടുത്തുള്ള വെയിറ്റേജ് ആനുകൂല്യവും ചേര്‍ത്താണ് മിനിമംകൂലി നിശ്ചയിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (2 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (5 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (5 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (5 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (5 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (6 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (8 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (10 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (11 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (11 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (11 hours ago)

Malayali Vartha Recommends