എല്ലാ പഴുതുകളും അടച്ച് കുറ്റപത്രം തയ്യാറാക്കുന്ന അവസാന ഘട്ടം എത്തിയതോടെ മറുതന്ത്രം മെനഞ്ഞ് ദിലീപ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം തയ്യാറാക്കുന്നതിന്റെ അന്തിമ ഘട്ടത്തിലാണ് അന്വേഷണസംഘം. ദിലീപിനെ ഒന്നാം പ്രതിയാക്കി പഴുതില്ലാത്ത കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്. എന്നാല്‍ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെ അതിബുദ്ധി ഉപയോഗിച്ച് ചെറുക്കാനാണ് ദിലീപ് ശ്രമിക്കുന്നത്. ഇതിനായി പ്രധാനമായി ദിലീപ് ശ്രമിക്കുന്നത് കുറ്റപത്രത്തില്‍ ദിലീപ് ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നു പറുന്ന സ്ഥലങ്ങളില്‍ ദിലീപ് ഉണ്ടായില്ലെന്ന് തെളിയിക്കാനുള്ള തന്ത്രങ്ങളാണ് മെനയുന്നത്.
കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതി മറ്റൊരിടത്തായിരുന്നുവെന്ന വാദമായിരിക്കും ഉന്നയിക്കുക. ഏതു കുറ്റകൃത്യങ്ങളിലും പ്രതിഭാഗം ഇങ്ങനെയൊരു വാദം ഉന്നയിക്കാറുണ്ട്. ഇത്തരം കുറ്റകൃത്യം നടക്കാറുള്ളത് ഏതെങ്കിലും ഒരു ദിവസം പ്രത്യേക സമയത്താണ്. എന്നാല്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചു കൊണ്ടാകും പൊലീസിന് ഇക്കാര്യത്തില്‍ മറുപടി നല്‍കാനുള്ളത്.
എന്നാല്‍, നടിയെ ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ഉന്നയിക്കുന്ന ഗൂഢാലോചന പൊലീസ് കണ്ടെത്തിയിരിക്കുന്നതു നാലു ദിവസങ്ങളില്‍ നാലു സമയങ്ങളിലാണ്. അതുകൊണ്ടുതന്നെ പ്രതിക്ക് ഇവ ഉന്നയിച്ചു തെളിയിക്കുക എളുപ്പമല്ല. കുറ്റകൃത്യം നടന്ന കഴിഞ്ഞ ഫെബ്രുവരി 17 നു രാത്രി എട്ടരയ്ക്കും ഒന്‍പതിനും ഇടയില്‍ ദിലീപ് എവിടെയാണെന്നത് ഈ കേസില്‍ പ്രസക്തമല്ല. എന്നാല്‍, കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത സുനില്‍കുമാര്‍ (പള്‍സര്‍ സുനി) അടക്കമുള്ള പ്രതികളുടെ കാര്യത്തില്‍ ഇതു പ്രസക്തമാണുതാനും.
കേസില്‍ നിന്നും തടിയൂരാന്‍ വേണ്ടി കേസില്‍ ദൃശ്യം മോഡല്‍ തന്ത്രങ്ങളാണ് ദിലീപ് പയറ്റുന്നത്. ഇതിന് വേണ്ടിയാണ് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നും വ്യക്തമാണ്. കേസില്‍ ദിവസങ്ങളും സ്ഥലങ്ങളും കേസില്‍ നടന്‍ ദിലീപും സുനില്‍കുമാറും ഗൂഢാലോചന നടത്തിയതായി പൊലീസ് ഉന്നയിക്കുന്ന ദിവസങ്ങളും സ്ഥലങ്ങളും.
അതേസമയം കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്നു ചൂണ്ടിക്കാട്ടി നടന്‍ ദിലീപ് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയ്ക്ക് ഉടന്‍ പരാതി നല്‍കുമെന്നും അറിയുന്നു. തന്നെ തേജോവധം ചെയ്യാന്‍ മന:പൂര്‍വം കെട്ടിച്ചമച്ച കേസാണിതെന്നാണു ദിലീപിന്റെ വാദം. കൃത്രിമമായും ഭീഷണിപ്പെടുത്തിയുമാണ് അന്വേഷണസംഘം തെളിവുകളുണ്ടാക്കുന്നത്. അതിനാല്‍, അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി പുതിയ സംഘത്തെക്കൊണ്ടോ െ്രെകംബ്രാഞ്ചിനെക്കൊണ്ടോ കേസ് അന്വേഷിപ്പിക്കണമെന്നും ദിലീപ് പരാതിയില്‍ ഉന്നയിക്കും.
തനിക്കെതിരേ വീണ്ടും കള്ളക്കേസുകളുണ്ടാക്കി ജയിലിലടയ്ക്കാനുള്ള നീക്കമാണു പൊലീസ് ആസൂത്രണം ചെയ്യുന്നത്. തന്റെ സിനിമാഭാവി എന്നെന്നേയ്ക്കുമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണിതിനു പിന്നില്‍. തന്റെ പുതിയ സിനിമ സൂപ്പര്‍ഹിറ്റായ സാഹചര്യത്തില്‍ ഭാവി തകര്‍ക്കുകയാണു ലക്ഷ്യം. താന്‍ നേരത്തേ ഡി.ജി.പിക്കു നല്‍കിയ കത്തില്‍ പറയുന്ന കാര്യങ്ങളൊന്നും ഇതുവരെ അന്വേഷിച്ചിട്ടില്ല. ആരൊക്കെയോ അന്വേഷണം വഴിതെറ്റിക്കുകയായിരുന്നു.
പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ അന്നുതന്നെ വിവരം ഡി.ജി.പിയെ അറിയിച്ചിരുന്നു. പരാതി നല്‍കാന്‍ 20 ദിവസം വൈകിയെന്ന പോലീസ് നിലപാട് തെറ്റാണെന്നും കെട്ടുകഥകള്‍ ഉണ്ടാക്കുകയാണെന്നും പാതിയില്‍ ചൂണ്ടിക്കാട്ടും. തന്നെ പ്രതിയാക്കിയതിനും അറസ്റ്റ് ചെയ്തതിനും പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. സിനിമാരംഗത്തെ ചിലര്‍ രാഷ്ട്രീയമാധ്യമ പിന്തുണയോടുകൂടി വേട്ടയാടുകയായിരുന്നു. ഇക്കാര്യത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നാവും ദിലീപ് ആവശ്യപ്പെടുക.
ഒന്നാംപ്രതി പള്‍സര്‍ സുനിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ദിലീപ് ആണയിടുന്നു. ചെയ്യാത്ത കുറ്റത്തിനാണു ക്രൂശിക്കപ്പെടുന്നത്. ഇത് അസഹനീയമാണ്. തനിക്കെതിരേ ഒരു തെളിവുമില്ല. ഒരേ ടവര്‍ ലൊക്കേഷനു കീഴിലുണ്ടായിരുന്നെന്ന പേരില്‍ സുനിയുമായിച്ചേര്‍ന്നു ഗൂഢാലോചന നടത്തിയെന്നു പറയാനാവില്ല.
ടവര്‍ ലൊക്കേഷന്‍ മൂന്നുകിലോമീറ്റര്‍ ചുറ്റളവു വരെയാകാം. ഹോട്ടലില്‍ ഒരുമിച്ചുണ്ടായിരുന്നെന്നത് ഗൂഢാലോചനയ്ക്കുള്ള തെളിവാകില്ല. പൊലീസ് ഒമ്പത് ഫോണുകള്‍ കണ്ടെടുത്തെങ്കിലും അവയില്‍നിന്നൊന്നും തന്റെ കോള്‍ പോയതായി കണ്ടെത്താനായിട്ടില്ല. സാക്ഷികളെയുണ്ടാക്കാന്‍ പൊലീസ് കഥ മെനയുകയാണ്. പള്‍സര്‍ സുനി ഒട്ടേറെ കേസുകളില്‍പ്പെട്ടയാളാണ്. ഒരു കള്ളന്റെ കുമ്പസാരം വിശ്വസിച്ചാണു പൊലീസ് തന്നെ കുരിശിലേറ്റാന്‍ ശ്രമിക്കുന്നതെന്നാണ് ദിലീപിന്റെ പ്രധാന വാദം. എന്നാല്‍ ഇവയെല്ലാം ശക്തമായ തെളിവുകളുടെ പിന്‍ബലത്തില്‍ പൊളിച്ചടുക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
https://www.facebook.com/Malayalivartha























