Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ദിലീപ് ആരെയാണ് പേടിക്കുന്നത്... ആയുധ ധാരികളായ തണ്ടര്‍ ഫോഴ്‌സിനോടൊപ്പം ദിലീപ് കറങ്ങി നടക്കുന്നത് നാട്ടുകാരുടെ മനസമാധാനം നഷ്ടപ്പെടുന്നു

22 OCTOBER 2017 08:56 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപിന് സുരക്ഷയൊരുക്കാന്‍ ഏര്‍പ്പാടാക്കിയ തണ്ടര്‍ഫോഴ്‌സ് വന്‍ വിവാദത്തിലേക്ക്. തോക്കുധാരികളാണ് ദിലീപിനൊപ്പം സുരക്ഷയൊരുക്കുന്നത് എന്നത് കൊണ്ട് തന്നെ വിവാദം കടുക്കുന്നു. സൈറണ്‍ ഇട്ട് ചീറിപായാവുന്ന വണ്ടിയാണ് ഉപയോഗിക്കുന്നു. ഇതു രണ്ടും ചട്ടലംഘനമാണ്. നടിയെ ആക്രമിച്ച കേസിലെ പ്രതിയാണ് ദിലീപ്. കര്‍ശന ജാമ്യ വ്യവസ്ഥകളുമായാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഇത്തരമൊരു പ്രതി തോക്കുധാരികള്‍ക്കൊപ്പം സഞ്ചരിക്കുന്നത് നിയമ വിരുദ്ധമാണെന്നാണ് അഭിപ്രായം. ദിലീപിനെതിരെ പൊലീസിന് പുതിയ തെളിവുകള്‍ കിട്ടിയതായും സൂചനയുണ്ട്. കുറ്റപത്രം നല്‍കാനും ഒരുങ്ങുന്നു. ഇതിനിടെയില്‍ പ്രതി തോക്കുധാരികള്‍ക്കൊപ്പം നടക്കുന്നത് അന്വേഷണത്തെ പോലും സ്വാധീനിക്കാന്‍ പോന്നതാണ്. സ്വകാര്യ സെക്യൂരിറ്റിയുടെ വിഷയം കോടതിയെ അറിയിക്കുന്നതും പൊലീസിന്റെ പരിഗണനയിലുണ്ട്.

അതേസമയം ആരെയാണ് ദിലീപ് ഭയക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം. കാരണം ദിലീപിനെ കാണാന്‍ ഇടിക്കുന്നത് അവരാണ്. മലയാളിയും നാവികസേനാ മുന്‍ ഓഫീസറുമായ അനില്‍ നായരാണ് തണ്ടര്‍ഫോഴ്‌സിന്റെ ഉടമ. നാലുവര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഓഫീസുകളുമുണ്ട്. റിട്ട. ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ പി.എ. വല്‍സനാണ് കേരളത്തിലെ ചുമതല. മൂന്ന് കൊല്ലമായി ഈ ഗ്രൂപ്പ് കേരളത്തില്‍ സജീവമാണ്. എന്നാല്‍ ദിലീപിന്റെ സുരക്ഷ ഏറ്റെടുത്തതോടെയാണ് വിവാദം തുടങ്ങുന്നത്. നടിയെ ആക്രമിച്ച കേസിലെ പ്രതിയാണ് ദിലീപ്. ഇത്തരത്തിലൊരാള്‍ക്ക് എന്തിന് ഈ സ്വകാര്യ ഗ്രൂപ്പ് സുരക്ഷ നല്‍കുന്നുവെന്നതാണ് ഉയരുന്ന ചോദ്യം. ഗോവ ആസ്ഥാനമായിപ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സ് എന്ന ഏജന്‍സിയിലെ മൂന്നുപേരാവും ദിലീപിന് സുരക്ഷയൊരുക്കുക.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപ് സ്വന്തം സുരക്ഷയ്ക്കു വേണ്ടിയാണ് സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സഹായം തേടിയത്. ദിലീപിനെ ആരെങ്കിലും കയ്യേറ്റം ചെയ്താല്‍ തടയുകയാണ് സുരക്ഷാഭടന്മാരുടെ ജോലി. മൂന്നു പേരെ ഇരുപത്തിനാലു മണിക്കൂറും സുരക്ഷയ്ക്കായി നിയോഗിച്ചു. മൂന്നു പേര്‍ക്കുമായി അരലക്ഷം രൂപയാണ് വേതനം നല്‍കേണ്ടത്. ദിലീപിനെ ആരെങ്കിലും ഉപദ്രവിച്ചാല്‍ പ്രതിരോധിക്കുക. കയ്യോടെ പിടികൂടി പൊലീസിന് കൈമാറുക. ഈ ദൗത്യമാണ് ഇവര്‍ ചെയ്യേണ്ടത്. തണ്ടര്‍ഫോഴ്‌സ് എന്ന പേരില്‍ പതിനൊന്നു സംസ്ഥാനങ്ങളില്‍ ഈ ഏജന്‍സി പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ നൂറു പേര്‍ ജീവനക്കാരാണ്. കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് കോഴിക്കോട് മുന്‍ കമ്മിഷണറായിരുന്ന പി.എ.വല്‍സനാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം തണ്ടര്‍ഫോഴ്‌സിന്റെ കേരളത്തിലെ പ്രവര്‍ത്തനം ഏകോപിപ്പിച്ചിരുന്നു. മാവോയിസ്റ്റുകളെ തിരയാനിറങ്ങുന്ന തണ്ടര്‍ബോള്‍ട്ടിന്റെ അതേയൂണിഫോമാണ് തണ്ടര്‍ഫോഴ്‌സിന്റേതും.

ഇന്നലെയാണ് ദിലീപിനെതേടി ഈ സംഘം വീട്ടിലെത്തിയത്. നാല് സുരക്ഷാവാഹനങ്ങളുടെയും സുരക്ഷാസേനയുടെയും അകമ്പടിയോടെ രണ്ട് ആഡംബര സുരക്ഷാകാറുകള്‍ നഗരത്തിലൂടെ സൈറണ്‍മുഴക്കി കുതിച്ചുപാഞ്ഞത് ഏവരെയും ഞെട്ടിച്ചു. വാര്‍ത്ത പരന്നതോടെ പൊലീസും അങ്കലാപ്പിലായി. സുരക്ഷാവീഴ്ച സംഭവിച്ചോയെന്നറിയാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജാകരൂകരായി. പിന്നീടാണ് തണ്ടര്‍ഫോഴ്‌സാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്. ഇങ്ങനെ സൈറണ്‍ മുഴക്കി ചീറിപായാനുള്ള അവകാശം സ്വകാര്യ ഏജന്‍സികള്‍ക്കില്ല. പൊലീസിന് മാത്രമേ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ സൈറണ്‍ മുഴക്കി ചീറിപാഞ്ഞത് നിയമ വിരുദ്ധമാണ്. ഇതില്‍ പൊലീസ് കരുതലോടെ നടപടിയെടുത്തില്ലെന്ന വിവാദവുമുണ്ട്.

കഴിഞ്ഞദിവസം രാവിലെ 11 പേരടങ്ങിയ സംഘം ദിലീപിന്റെ ആലുവയിലെ കൊട്ടാരക്കടവിലെ വീട്ടിലെത്തി. ആലുവയിലെ ഒരുകടയില്‍നിന്ന് 37,000 രൂപയുടെ നിലവിളക്കും ഇവര്‍ ദിലീപിന് നല്‍കാനായി വാങ്ങിയിരുന്നു. മൂന്നുകാറുകളിലായെത്തിയ സംഘത്തെ പൊലീസിന് ആദ്യം മനസ്സിലായില്ല. വിശദമായ അന്വേഷണത്തിലാണ് സ്വകാര്യ സുരക്ഷാ ഏജന്‍സിയാണെന്ന കാര്യം പൊലീസ് അറിയുന്നത്. ഇവരുടെ വരവുസംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തണ്ടര്‍ഫോഴ്‌സെന്ന് എഴുതിയ വാഹനത്തില്‍ കേരളത്തിനു പുറത്തുനിന്നുള്ള ചിലര്‍ ആലുവയില്‍ ആയുധങ്ങളുമായെത്തിയെന്ന വിവരവും പൊലീസിന് ലഭിച്ചു. ഇതോടെ പരിശോന തുടങ്ങി. ഇതിനിടെയാണ് കൊട്ടാരക്കരയില്‍ വച്ച് വാഹനം തടഞ്ഞത്. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെയായിരുന്നു ഇത്.

കൊട്ടാരക്കരയില്‍വെച്ച് വാഹനം കസ്റ്റഡിയിലെടുത്തു. പരിശോധനയുമായി സഹകരിക്കാന്‍ തയ്യാറാകാതിരുന്ന സംഘം പട്രോളിങ് ടീം എസ്.ഐ.യെ തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് കൊട്ടാരക്കര സ്‌റ്റേഷന്‍ എസ്.ഐ.യും സിഐയും സ്ഥലത്തെത്തിയെങ്കിലും വഴങ്ങിയില്ല. ഏറെനേരത്തെ തര്‍ക്കത്തിനുശേഷമാണ് പൊലീസിനൊപ്പം സ്‌റ്റേഷനിലേക്കുപോയത്. രേഖകള്‍ പരിശോധിച്ചശേഷം ഇവരെ പിന്നീട് വിട്ടയച്ചു.തണ്ടര്‍ഫോഴ്‌സ് ഏരിയ മാനേജര്‍ സജി ജോസിന്റെ നേതൃത്വത്തില്‍ പത്തു സുരക്ഷാ ജീവനക്കാരാണു വാഹനങ്ങളിലുണ്ടായിരുന്നത്. കേരളത്തില്‍ നാലു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്കു തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓഫിസുകളുണ്ട്. വിവാദത്തെ തുടര്‍ന്ന് തണ്ടര്‍ ഫോഴ്‌സിന്റെ തൃശൂര്‍ ഓഫിസില്‍ സ്‌പെഷല്‍ ബ്രാഞ്ച് പരിശോധന നടത്തി. അയ്യന്തോള്‍ തേഞ്ചിത്തുകാവ് ക്ഷേത്രത്തിനോടു ചേര്‍ന്നുള്ള ഓഫിസിലാണു പരിശോധന നടത്തിയത്. ജനമധ്യത്തില്‍ ദിലീപ് ആക്രമിക്കപ്പെടാതിരിക്കാന്‍ മുന്‍കരുതല്‍ എന്ന നിലയിലാണു പ്രത്യേക സേനയെ നിയോഗിച്ചിരിക്കുന്നതെന്നാണു തണ്ടര്‍ ഫോഴ്‌സ് പൊലീസിനു നല്‍കിയ വിശദീകരണം.

സനാംഗങ്ങളായ മൂന്നുപേര്‍ എപ്പോഴും ദിലീപിനൊപ്പം ഉണ്ടാവും. ചാലക്കുടിയിലെ ഡി സിനിമാസിനും തണ്ടര്‍ ഫോഴ്‌സിന്റെ സംരക്ഷണം ഏര്‍പെടുത്തിയിട്ടുണ്ട്. ഇതിന്റെ രേഖകള്‍ പൊലീസ് കണ്ടെത്തി. എന്നാല്‍, ദിലീപിനു സുരക്ഷയനുവദിച്ച രേഖകള്‍ ഗോവയിലാണെന്നാണിവര്‍ പൊലീസിനോടു പറഞ്ഞത്. ബോളിവുഡിലും മറ്റും സിനിമാ താരങ്ങള്‍ക്കു സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടെങ്കിലും കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഘം എത്തുന്നത്. സ്വകാര്യവ്യക്തികളുടെയും വ്യവസായികളുടെയും സിനിമാതാരങ്ങളുടെയും സുരക്ഷ ഏറ്റെടുക്കുന്ന തണ്ടര്‍ഫോഴ്‌സ് ലൈസന്‍സോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് പറയുന്നു. ദിലീപിന്റെ സുരക്ഷ ഏറ്റെടുക്കുന്നതിന്റെ കരാറൊപ്പിടാനാണ് ഇവരെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ദിലീപിന് സുരക്ഷയൊരുക്കാന്‍ സ്വകാര്യ ഏജന്‍സിയെ നിയോഗിച്ച കാര്യം പൊലീസ് അറിഞ്ഞിരുന്നില്ല. ഇതാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് ആലുവ റൂറല്‍ എസ്പി. എ.വി. ജോര്‍ജ് പറഞ്ഞു. ദിലീപ് സുരക്ഷയ്ക്കായി സ്വകാര്യ ഏജന്‍സിയെ സമീപിച്ചതില്‍ ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടോയെന്ന് പരിശോധിക്കുമെന്ന് എറണാകുളം റൂറല്‍ എസ്പി. എ.വി. ജോര്‍ജ് പറഞ്ഞു. സുരക്ഷാഭീഷണിയുണ്ടെന്ന് ദിലീപ് പൊലീസിനെ അറിയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആയുധങ്ങളോടെയുള്ള സുരക്ഷയാണോയെന്ന കാര്യവും പരിശോധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (2 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (2 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (2 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (3 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (3 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (3 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (5 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (8 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (8 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (8 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (8 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (9 hours ago)

Malayali Vartha Recommends