പള്‍സര്‍ സുനിയെ പ്രതിക്കൂട്ടില്‍ നിന്ന് ബലം പ്രയോഗിച്ച് അറസ്‌റ്റ് ചെയ്ത പോലീസിനെതിരേ പരാതി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി മജിസ്‌ട്രേറ്റിനു മുന്നില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ കോടതിമുറിയില്‍നിന്നും ബലം പ്രയോഗിച്ച് പോലീസ് കീഴ്പ്പെടുത്തിയിരുന്നു. ഈ നടപടിക്കെതിരെയുള്ള ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചപ്പോൾ അഭിഭാഷകരിൽ ഇത് പുതിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. ക്രിമിനല്‍ കേസുകളില്‍ പ്രതികളാക്കപ്പെടുന്ന അഭിഭാഷകരെ അഭിഭാഷക സംഘടനകള്‍ ഒറ്റപ്പെടുത്തുന്നുവെന്ന വാദം ഇപ്പോൾ ശക്തമാണ്. ഈ സാഹചര്യത്തിൽ പോലീസിനെതിരേ ഒരു അഭിഭാഷകന്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയും ചർച്ചയാകുകയാണ്.
പള്‍സര്‍ സുനിയെ പ്രതിക്കൂട്ടില്‍ നിന്ന് ബലം പ്രയോഗിച്ച് അറസ്‌റ്റ് ചെയ്‌ത നടപടിയെ ചോദ്യം ചെയ്ത സുനിയുടെ അഭിഭാഷകനായ എസ്. കൃഷ്‌ണകുമാറാണ് എറണാകുളം സെന്‍ട്രല്‍ സി.ഐ. അനന്തലാലിനെതിരേ ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയത്.
ഈ ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ ആരോപണം നേരിടുന്ന അഡ്വ. സി.പി. ഉദയഭാനുവിന്റെ കേസില്‍ പുറംതിരിഞ്ഞുനിന്നിരുന്ന അഭിഭാഷക സംഘടനകള്‍ ഇത്തരം കാര്യങ്ങളില്‍ കൂട്ടായ്‌മ വേണമെന്ന നിലപാട് പങ്കുവച്ചുതുടങ്ങി.
അഭിഭാഷകര്‍ക്ക് ക്രിമിനല്‍ പങ്കാളിത്തമുണ്ടെന്നു വരുത്തിത്തീര്‍ക്കുന്ന അന്തരീക്ഷത്തില്‍ പോലീസിനെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിച്ചത് അഭിഭാഷകര്‍ക്ക് ഗുണകരമാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. പ്രതികളാക്കപ്പെടുന്ന അഭിഭാഷകരെ ഒറ്റപ്പെടുത്തുകയും അവരോട് നിസംഗത പുലര്‍ത്തുകയും ചെയ്യുന്ന സംഘടനകളുടെ നിലപാട് മാറണമെന്ന് ഇവര്‍ വാദിക്കുന്നു. ആരോപണവിധേയനായ അഭിഭാഷകന് സ്വന്തം സംഘടനയില്‍നിന്നു പിന്തുണ ലഭിച്ചില്ലെന്ന് അഭിഭാഷകര്‍ക്കിടയില്‍ ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പള്‍സറിന്റെ കേസിലെ കോടതിയുടെ സമീപനം ഇന്നലെ ചര്‍ച്ചയ്‌ക്കെടുത്തത്.
അഡ്വ. ഉദയഭാനു പ്രതിയായ കേസില്‍ അഭിഭാഷകര്‍ രണ്ടു തട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പിന്തുണ ആര്‍ജിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കോടതി നടപടിയെ ചര്‍ച്ചാവിഷയമാക്കാന്‍ ഒരു വിഭാഗം അഭിഭാഷകര്‍ രംഗത്തുവന്നത്..
https://www.facebook.com/Malayalivartha























