Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മലയാളത്തിലെ രണ്ട് താരരാജാക്കന്മാരുടെ അടുത്ത സുഹൃത്ത് ദിലീപിന് വേണ്ടി പട്ടാളച്ചിട്ട ഒരുക്കുന്നത് വെറുതെയല്ല !!

22 OCTOBER 2017 10:24 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

മലയാള ചലച്ചിത്രസംവിധായകനും മുൻ പട്ടാള ഉദ്യോഗസ്ഥനുമായ മേജർ രവി ദിലീപിന് വേണ്ടി പട്ടാള സുരക്ഷാ ഒരുക്കുന്നത് വെറുതെയല്ല. മലയാളത്തിലെ രണ്ടു സൂപ്പർ സ്റ്റാർസ് ആയ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും അടുത്ത സുഹൃത്തുകൂടിയാണ് മേജർ രവി. മമ്മൂട്ടിയെയും മോഹൻലാലിനെയും അണിനിരത്തി കീർത്തിചക്ര, മിഷൻ 90 ഡേയ്സ്, കുരുക്ഷേത്ര, കാണ്ഡഹാർ.1971 ബീയോണ്ട് ബോർഡേഴ്സ് എന്നീ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

ദിലീപ് നടി ആക്രമിക്കപ്പെട്ട കേസിൽ ജയിൽ കിടന്നപ്പോൾ ഈ സൂപ്പർ താരങ്ങൾ ദിലീപിനെ ജാമ്യത്തിലിറക്കാൻ പഠിച്ചപണി പതിനെട്ടും നോക്കിയിരുന്നു. ഒടുവിൽ കർശന ഉപാധികളോടെ 85 ദിവസങ്ങൾക്ക് ശേഷം ജയിലിൽ നിന്നിറങ്ങിയ ദിലീപിന് സുരക്ഷയ്ക്കായി ഇറക്കുമതി ചെയ്തിരിക്കുന്നത് മേജര്‍ രവിയടക്കമുള്ളവര്‍ ഉപദേശകനായ ഗോവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സാണ്‌.

ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ദിലീപിന് സുരക്ഷ ഒരുക്കുന്നത്. മൂന്നുപേര്‍ എപ്പോഴും ദിലീപിനൊപ്പമുണ്ടാകും. ജന മധ്യത്തില്‍ ദിലീപ് ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷയാക്കായി പ്രത്യേക സേനയെ നിയോഗിച്ചിരിക്കുന്നത്.

രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സിയാണ് തണ്ടര്‍ ഫോഴ്‌സ്. നാലു വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്ക് തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓഫിസുകളുണ്ട്. റിട്ട. ഐപിഎസ് പി.എ. വല്‍സനാണ് കേരളത്തില്‍ ഏജന്‍സിയുടെ ചുമതലയുള്ളത്. തോക്ക് കൈവശം വയ്ക്കാന്‍ അധികാരമുള്ള ഈ ഏജന്‍സിയില്‍ ആയിരത്തോളം വിമുക്ത ഭടന്മാര്‍ ജോലി ചെയ്യുന്നുണ്ട്.

വിമുക്ത ഭടന്മാരുടെ കഴിവും കര്‍മശേഷിയും ഈ സ്വകാര്യ സുരക്ഷാ സംഘത്തിന്റെ മുതല്‍ക്കൂട്ടാണ്. ഇന്ത്യയിലെ പ്രമുഖ നടന്മാരും രാഷ്ട്രീയ നേതാക്കളുംവരെ ഇവരുടെ സംരക്ഷണം പലഘട്ടങ്ങളില്‍ തേടിയിട്ടുണ്ട്. നിരവധി എന്‍കൗണ്ടര്‍ ഓപ്പറേഷനുകളില്‍ പങ്കെടുത്തു പരിചിതനായ മേജര്‍ രവി അടക്കമുള്ളവര്‍ ഇതിന്റെ ഭാഗമാണെന്നാണ് ഇവരുടെ വെബ്‌സൈറ്റ് നല്‍കുന്ന വിവരം. അവശ്യ ഘട്ടങ്ങളില്‍ ഇവര്‍ സ്വയം മുന്നിട്ടിറങ്ങുകയും ചെയ്യും. പോലീസ് അടക്കമുള്ളവര്‍ ഇവരുടെ സഹായം തേടിയ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.

മാനേജര്‍മാരുടെ നേരിട്ടുള്ള നിരീക്ഷിണത്തിലാണ് ഓരോ ഇടപാടുകാരനും. ലക്ഷങ്ങളാണ് ഇവര്‍ ഇതിനായി പ്രതിഫലം ഈടാക്കുന്നതും.വ്യക്തിഗത സംരക്ഷണം, ഫയര്‍ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ബോഡിഗാര്‍ഡ് എന്നിങ്ങനെ ഏതുവിധത്തിലുള്ള സേവനവും ഇവരുടെ പക്കല്‍നിന്നു ലഭിക്കും. വ്യവസായങ്ങള്‍, ബാങ്കുകള്‍, റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍, റസിഡന്‍ഷ്യല്‍ കോളനികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഇവര്‍ സംരക്ഷണമേകാറുണ്ട്. കടുത്ത പരിശീലനം നേടിയരാണ് ഇതിന്റെ ഭാഗമായിട്ടു പ്രവര്‍ത്തിക്കുന്നത്. സൈനികര്‍ക്കു നല്‍കുന്ന അതേ പരിശീലനം തന്നെ ഇവര്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. സൈന്യത്തില്‍ തോക്ക് അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള പരിചയവും ഇവര്‍ക്കു മുതല്‍കൂട്ടാണ്.

ആഴ്ചയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, അവശ്യ ഘട്ടങ്ങളില്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം എന്നിങ്ങനെ സര്‍വ സന്നാഹങ്ങളും ഇവര്‍ക്കുണ്ട്. മുന്തിയ വാഹനങ്ങളും ഈ സ്വാഡിന്റെ പ്രത്യേകതയാണ്. നാലുപേര്‍ക്ക് ഒരാളെന്ന നിലയില്‍ സൂപ്പര്‍വൈസറും അമ്പതു പേര്‍ക്ക് ഒരാളെന്ന നിലയില്‍ മാനേജര്‍മാരുമുണ്ട്. സ്ത്രീകള്‍ക്കു സംരക്ഷണമൊരുക്കാന്‍ പ്രത്യേക വനിതാ വിഭാഗവും ഇവര്‍ക്കുണ്ട്. കേരളത്തില്‍ ഇതാദ്യമായാണ് ഒരു അഭിനേതാവിനു ഇത്തരത്തില്‍ കനത്ത സുരക്ഷ ഒരുങ്ങുന്നത്.

എന്നാൽ ദിലീപ് സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായം തേടിയത് അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്. ഇത് കേരളമാണെങ്കിലും അധോലോകത്തിലെ രാജാവിനെപ്പോലെയാണ് ദിലീപിന്റെ ഈ നീക്കം. ഇതിനെതിരെ അന്വേഷണ സംഘം പരസ്യമായി രംഗത്തെത്തി. ദിലീപിന് സുരക്ഷാഭീഷണിയുള്ളതായി പരാതി കിട്ടിയിട്ടില്ലെന്ന് ആലുവ റൂറല്‍ എസ് പി എ.വി ജോര്‍ജ് പറഞ്ഞു.

സ്വകാര്യ സുരക്ഷാ ഏജന്‍സി ജീവനക്കാരുടെ കൈവശം തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് വാഹനം കസ്റ്റഡിയിലെടുത്തതെന്നും റൂറല്‍ എസ്പി പറഞ്ഞു. സുരക്ഷാ ഏജന്‍സിയെ നിയമിച്ചതില്‍ ജാമ്യ വ്യവസ്ഥാ ലംഘനമുണ്ടെങ്കില്‍ അത് കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷ നല്‍കിയ സ്വകാര്യ ഏജന്‍സിയുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനകള്‍ക്ക് ശേഷം വിട്ടയചിരുന്നു. കൊട്ടാരക്കര പൊലീസാണ് വാഹനം കസ്റ്റഡിയിലെടുത്തത്. തണ്ടര്‍ ഫോഴ്‌സിന് നിയമപരമായ ലൈസന്‍സ് ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. ബന്ധപ്പെട്ട രേഖകളെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടെന്നും അതിനാല്‍ വാഹനം വിട്ടയച്ചതായും പൊലീസ് അറിയിച്ചു.

തന്റെ രഹസ്യങ്ങളെല്ലാം പൊളിയുമെന്നതിനാലാണ് പോലീസില്‍ നിന്നും സുരക്ഷതേടാന്‍ ദിലീപിന് മടിച്ചത്. അതുകൊണ്ടാണ് സ്വകാര്യ സുരക്ഷാ ടീമിന്റെ സഹായം തേടിയത്. റിട്ടയേര്‍ഡ് ഐ.പി.എസ്. ഉദ്യോഗസ്ഥനായ പി.എ.വല്‍സനാണ് ഈ സുരക്ഷാ ഏജന്‍സിയുടെ കേരളത്തിലെ തലവന്‍. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപ് സ്വന്തം സുരക്ഷയ്ക്കു വേണ്ടിയാണ് സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സഹായം തേടിയത്.

മാവോയിസ്റ്റുകളെ തിരയാനിറങ്ങുന്ന തണ്ടര്‍ബോള്‍ട്ടിന്റെ അതേ യൂണിഫോമാണ് തണ്ടര്‍ഫോഴ്‌സിന്റേതും. വെള്ളിയാഴ്ചയായിരുന്നു ദിലീപിനെതേടി ഈ സംഘം വീട്ടിലെത്തിയത്. നാല് സുരക്ഷാവാഹനങ്ങളുടെയും സുരക്ഷാസേനയുടെയും അകമ്പടിയോടെ രണ്ട് ആഡംബര സുരക്ഷാകാറുകള്‍ നഗരത്തിലൂടെ സൈറണ്‍മുഴക്കി കുതിച്ചുപാഞ്ഞത് ഏവരെയും ഞെട്ടിച്ചു. വാര്‍ത്ത പരന്നതോടെ പൊലീസും അങ്കലാപ്പിലായി. സുരക്ഷാവീഴ്ച സംഭവിച്ചോയെന്നറിയാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജാകരൂകരായി. പിന്നീടാണ് തണ്ടര്‍ഫോഴ്‌സാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്.

വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഘം ദിലീപിന്റെ വീട്ടിലെത്തിയത്. ഈ സമയം ദിലീപും ഭാര്യ കാവ്യയും വീട്ടിലുണ്ടായിരുന്നു. അരമണിക്കൂറോളം ഇവര്‍ ദിലീപിനൊപ്പം വീട്ടില്‍ ചെലവഴിച്ചു. പൊലീസ് സന്നാഹങ്ങളെ അനുകരിക്കുന്ന വിധമായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍. മറ്റുവാഹനങ്ങള്‍ വീടിനുമുറ്റത്തു പാര്‍ക്കുചെയ്തപ്പോള്‍ ഒരു സുരക്ഷാവാഹനം മാത്രം റോഡില്‍ നിരീക്ഷണത്തിനായി നിര്‍ത്തിയിരുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസ്, അന്വേഷിച്ചപ്പോള്‍ സംഘം ആലുവയിലെ ഒരു കടയില്‍നിന്നും 37000 രൂപ വിലവരുന്ന ഒരു നിലവിളക്ക് വാങ്ങിയതായി കണ്ടെത്തി.

ദിലീപ് ജാമ്യംനേടിയെങ്കിലും പൊലീസ് നിരീക്ഷണത്തിലാണിപ്പോഴും. കേസുമായി ബന്ധപ്പെട്ട് ആലുവയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സതേടിയെന്നു വ്യാജരേഖയുണ്ടാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് തണ്ടര്‍ഫോഴ്‌സിന്റെ നഗരത്തെ വിറപ്പിച്ചു കൊണ്ടുള്ള വരവ്. എന്തായായും ഈ അവിവേകം ദിലീപിന് തന്നെ വിനയാകുമെന്നതില്‍ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (2 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (2 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (2 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (3 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (3 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (3 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (5 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (8 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (8 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (8 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (8 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (9 hours ago)

Malayali Vartha Recommends