ഫേസ് ബുക്ക് കാമുകനൊപ്പം ഒളിച്ചോടിപ്പോയ യുവതിയുടെ മുന്നിൽ വച്ച് ഏഴുവയസ്സുകാരിയായ മകൾക്ക് 3 മാസം നേരിടേണ്ടിവന്നത് മൃഗീയ ലൈംഗിക പീഡനം; കോഴിക്കോട്ട് നിന്നും സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം

ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ചു ഫേസ്ബുക്ക് കാമുകനൊത്ത് നാടുവിട്ട യുവതിയുടെ ഏഴുവയസുകാരിയായ മകള്‍ക്ക് ഏല്‍ക്കേണ്ടി വന്നത് ക്രൂര പീഡനമെന്ന് ശരിവയ്ക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. വേളാങ്കണ്ണിയിലെ താമസത്തിനിടെ അമ്മയുടെ കാമുകന്‍ ലൈംഗികമായി പെണ്‍കുട്ടിയെ ഉപദ്രവിക്കുകയും തടഞ്ഞപ്പോള്‍ മൃഗീയ മര്‍ദന മുറകള്‍ പുറത്തെടുത്തതും പൊലീസിന് വ്യക്തമായി. കൂടുതല്‍ തെളിവുകളും പൊലീസിന് ലഭിച്ചു.
പലപ്പോഴും അജിത്ത് കുട്ടിയെ മാതാവിന്റെ മുന്നില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ജനല്‍ കമ്പിയില്‍ കെട്ടിയിട്ട ശേഷം ചൂടേല്‍പ്പിക്കുക, ബക്കറ്റില്‍ മുഖം താഴ്ത്തിയശേഷം മര്‍ദിക്കുക, മുറിയില്‍ ഒറ്റയ്ക്കാക്കിയ ശേഷം വീടുപൂട്ടി പുറത്തുപോവുക തുടങ്ങിയ കൊടും പീഡനങ്ങള്‍ അജിത് ചെയ്തിരുന്നു. അജിത്തിന്റെ ഒരു ഡയറി പൊലീസിന് ലഭിച്ചു. ഇതിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. അജിത്തിന്റെയും യുവതിയുടെയും സ്വകാര്യ നിമിഷങ്ങള്‍ക്കു കുട്ടി തടസ്സമായിരുന്നുവെന്നും ഡയറിയിലുണ്ട്.
ദിവസേന നടന്ന ലൈംഗിക വൈകൃതമുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഡയറിയില്‍ എഴുതിയിട്ടുണ്ട്. ചൂരല്‍, ഇരുമ്പ് ദണ്ഡ് തുടങ്ങിയ മര്‍ദന ഉപകരണങ്ങളും കണ്ടെടുത്തു. എറണാകുളം ചേരാനല്ലൂര്‍ സ്വദേശിയായ ഇയാള്‍ യുവതിയെയും കുട്ടിയേയും ഉപേക്ഷിച്ചു പോകാനും പദ്ധതിയിട്ടിരുന്നു. ചേവായൂര്‍ പോലീസാണ് വേളാങ്കണ്ണിയില്‍ നിന്ന് ഇവരെ പിടികൂടിയത്. ഫേസ്ബുക്കിലൂടെ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് വശീകരിക്കുന്ന സ്വഭാവക്കാനാണ് ഇയാളെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
https://www.facebook.com/Malayalivartha























