Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ദിലീപിന് സുരക്ഷയൊരുക്കുന്ന മലയാളി ലെഫ്റ്റന്റ് കേണല്‍ നിസാരക്കാരന്‍ അല്ല

22 OCTOBER 2017 09:33 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ദിലീപിന് സുരക്ഷയൊരുക്കിയ തണ്ടര്‍ ഫോഴ്‌സ് ഉടമ മലയാളി ലെഫ്റ്റന്റ് കേണല്‍ അനില്‍ ബി നായര്‍ നിസാരക്കാരന്‍ അല്ല. സ്‌ക്രീനിനു പിന്നില്‍ ഇരുന്നു ബിസിനസ് ലോകം നയിക്കുന്ന മികവുറ്റ വ്യവസായിയ്ക്ക് മലയാള സിനിമയുമായും അടുത്ത ബന്ധമാണുള്ളത്. എന്നാല്‍ തണ്ടര്‍ ഫോഴ്‌സിന്റെ വെബ്‌സൈറ്റിലൊന്നും അതിന്റെ ഉടമയെ കുറിച്ചില്ല. രാജ്യത്തെ ഏറ്റവും വലിയ സെക്യൂരിറ്റി സംവിധാനം നടത്തുമ്പോഴും അദൃശ്യനായിരിക്കാനാണ് അനില്‍ നായര്‍ക്ക് താല്‍പ്പര്യം.

ഗോവന്‍ മലയാളി എന്ന പേരില്‍ സ്വന്തമായി പത്രവും അനിലിനുണ്ട്. മലയാളത്തിലെ പ്രമുഖ താരങ്ങളെ എത്തിച്ച് ഓണാഘാഷവും മറ്റും നടത്തുന്നത്തിലും മുന്നിലാണ് അനില്‍ ബി നായര്‍ ഗോവയിലെ മലയാളികളുടെ പ്രധാന സഹായികളില്‍ ഒരാളുമാണ്. മേജര്‍ രവിയാണ് ഈ മുന്‍ സൈനികന്റെ അടുത്ത സുഹൃത്ത്. ആയിരത്തോളം പേരാണ് ഇദ്ദേഹത്തിന്റെ സുരക്ഷാ ഏജന്‍സിയായ തണ്ടര്‍ ഫോഴ്‌സില്‍ ജോലി ചെയ്യുന്നത്. ഇതില്‍ ഭൂരിപക്ഷം പേരും വിമുക്ത ഭടന്മാരാണ്. കേരളത്തില്‍ മാത്രം നൂറോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശകനായി നിലകൊള്ളുന്നവരില്‍ പ്രധാനി മേജര്‍ രവിയാണ്. ഗോവന്‍ മലയാളിയെന്ന പത്രത്തിന്റെ മുഖമായി അനില്‍ അവതരിപ്പിച്ചിരിക്കുന്നതും ഈ സിനിമാ സംവിധായകനായ പട്ടാള മേജറെയാണ്

മലയാള സിനിമയിലെ പലരും അവധിയാഘോഷത്തിന് ഗോവയിലെത്തുമ്പോള്‍ അനില്‍ നല്ല ആതിഥേയനാകാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്യാമ്പുമായും ഏറെ സൗഹൃദം പുലര്‍ത്തുന്നു. കഴിഞ്ഞ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡിയെ പ്രധാനമന്ത്രിയാക്കാന്‍ ഉറച്ച നിലപാട് എടുത്ത വ്യവസായികളില്‍ ഒരാളാണ് അനില്‍. ഗോവയിലെ ബിജെപി സര്‍ക്കാരുമായും മുഖ്യമന്ത്രി മനോഹര്‍ പരീക്കറുമായും അടുത്ത ബന്ധമുണ്ട്. ഗോവയില്‍ റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കുടമയാണ് അനില്‍. മലയാള സിനിമകളുടെ ലോക്കേഷനായി ഗോവ മാറുമ്പോഴും അണിയറപ്രവര്‍ത്തകര്‍ക്ക് ആശ്വാസമാകുന്നത് അനില്‍ നായരുടെ ഗോവയിലെ സാന്നിധ്യമാണ്.

ഗോവന്‍ മലയാളിയെന്ന പത്രത്തിന്റെ ചടങ്ങുകളില്‍ അനില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതിന് അപ്പുറം ഒരിടത്തും മുഖം കാട്ടാറില്ല. സോഷ്യല്‍ മീഡിയയിലും അഭിപ്രായ പ്രകടനങ്ങളിലൂടെ സജീവമാകന്‍ അദ്ദേഹം ശ്രമിക്കാറില്ല. രാജ്യത്തെ പ്രധാന വ്യവസായികള്‍ക്കെല്ലാം സുരക്ഷയൊരുക്കുന്നത് അനിലിന്റെ തണ്ടര്‍ ബോള്‍ട്ടാണ്. സൈന്യത്തിലെ പ്രവര്‍ത്തന പരിചയത്തില്‍ നിന്നാണ് ഇത്തരമൊരു ആശയത്തിലേക്ക് അനില്‍ എത്തുന്നത്. കമാണ്ടോയെന്ന നിലയില്‍ പ്രശസ്തനായ മേജര്‍ രവിയുടെ സൗഹൃദവും ഇതിന് പ്രേരകമായിട്ടുണ്ട്. പത്രവും ബിസിനസ്സുമെല്ലാമായി ഗോവയില്‍ വളര്‍ന്നു പന്തലിച്ച അനിലിനെ ദിലീപിന് സുരക്ഷ നല്‍കിയതിന്റെ പേരില്‍ കേരളാ പൊലീസിന് കുടുക്കാനാകില്ലെന്ന് തന്നെയാണ് സൂചന. കൃത്യമായ ലൈസന്‍സും അംഗീകാരവുമെല്ലാം ഈ സ്ഥാപനത്തിനുണ്ടത്രേ.

ബിജെപിയുമായാണ് കൂടുതല്‍ അടുപ്പമെങ്കിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും അനിലിന് സൗഹൃദങ്ങളുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് തണ്ടര്‍ ബോള്‍ട്ടിനെ സുരക്ഷയ്ക്കായി ദിലീപും തെരഞ്ഞെടുത്തത്. മേജര്‍ രവിയും ഇക്കാര്യത്തില്‍ ദിലീപിനെ ഉപദേശിച്ചിട്ടുണ്ടെന്നാണ് സൂചന. ദിലീപിന് ഭീഷണിയുണ്ടെന്ന് പറഞ്ഞത് പൊലീസാണ്. ആലുവ ജയിലില്‍ കിടക്കുമ്പോള്‍ കോടതിയില്‍ പോലും ദിലീപിനെ കൊണ്ടു വന്നിട്ടില്ല. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതി നടപടികള്‍ പോലും നടത്തിയത്. ദിലീപിന് ജയിലിന് പുറത്തുള്ള ഭീഷണികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഈ സാഹചര്യത്തില്‍ തണ്ടര്‍ ബോള്‍ഡിന്റെ സുരക്ഷ ദിലീപ് ഏര്‍പ്പെടുത്തുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് ദിലീപിനോട് അടുത്ത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയത്. പൊലീസിലെ ഉന്നതരാണ് ദിലീപിനെതിരെ ഗൂഢാലോചന നടത്തുന്നത്. അതുകൊണ്ടാണ് സ്വകാര്യ ഏജന്‍സിയുടെ സഹായം തേടിയതെന്നും ഇവര്‍ പറയുന്നുവtuിറലൃ ളീൃരല മറ്ശീെൃ്യ

കഴിഞ്ഞ ദിവസം ദിലീപിന്റെ വീട്ടില്‍ എത്തിയ ഗോവ ആസ്ഥാനമായ സ്വകാര്യ സുരക്ഷ ഏജന്‍സിയുടെ വാഹനങ്ങള്‍ ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിരുന്നു.ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സ് എന്ന സ്വകാര്യ സുരക്ഷ ഏജന്‍സിയുടെ സേവനം ആണ് ദിലീപ് തേടിയിരിക്കുന്നത്. എന്നാല്‍ സംസ്ഥാന പൊലീസിനേയോ നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തേയോ അറിയിച്ചുകൊണ്ടല്ല ഈ നീക്കം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ജാമ്യ വ്യവസ്ഥകളില്‍ നിന്നും വ്യതിചലിച്ചതായും അന്വേഷണ സംഘം വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ പൊലീസും ഇക്കാര്യം പരിശോധിക്കാനൊരുങ്ങുകയാണ്. ഇതിനിടെ ദിലീപിന്റെ സുരക്ഷാ വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

എല്ലാ തരത്തിലും ഉള്ള വ്യക്തിഗത സുരക്ഷകള്‍ വാഗ്ദാനം ചെയ്യുന്ന സ്ഥാപനം ആണ് തണ്ടര്‍ ഫോഴ്‌സ്. സായുധ സുരക്ഷയും അല്ലാത്ത സുരക്ഷയും ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. തങ്ങളുടെ ജീവനക്കാരില്‍ ഭൂരിപക്ഷവും ഇത്തരം സുരക്ഷാ കാര്യങ്ങളില്‍ വിദഗ്ധരാണെന്നും മികച്ച ഏജന്‍സികളില്‍ നിന്ന് വിരമിച്ചവര്‍ ആണെന്നും തണ്ടര്‍ ഫോഴ്‌സ് അവരുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്. ദിലീപിന് സുരക്ഷ ഒരുക്കുന്നതിന് ചര്‍ച്ച നടത്തിയ ശേഷം മടങ്ങിയ 'തണ്ടര്‍ ഫോഴ്‌സ്' സ്വകാര്യ സായുധ സംഘത്തെ കൊട്ടാരക്കര പൊലീസ കസ്റ്റഡിയിലെടുത്തത്.

നടന്‍ ദിലീപിന് സുരക്ഷയൊരുക്കാനായി എറണാകുളത്ത് ദിലീപിന്റെ വീട്ടിലെത്തി മടങ്ങിയ സംഘത്തെയാണ് ആലുവ റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശമനുസരിച്ച് കൊട്ടാരക്കര പുലമണില്‍ വച്ച് പൊലീസ് തടഞ്ഞത്.രണ്ടു ആഡംബര വാഹനങ്ങളിലായി ഉണ്ടായിരുന്ന 11 അംഗ സംഘത്തെ സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്ത ശേഷം വിട്ടയച്ചു. ദിലീപിന്റെ വീട്ടില്‍ സംഘം വന്നു മടങ്ങിയതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ച വാഹനങ്ങളെ കുറിച്ച് വെള്ളിയാഴ്ച വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്ക് വിവരം കൈമാറുകയും വാഹനങ്ങള്‍ പരിശോധിക്കണമെന്ന നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

എംസി റോഡില്‍ വാഹന പരിശോധനയ്ക്കിടെ കാറുകള്‍ കണ്ടെത്തിയ പൊലീസിന്റെ പരിശോധന സംഘം കൊട്ടാരക്കര കുന്നക്കരയില്‍ ഇവരെ തടഞ്ഞു. പരിശോധനയുമായി ഇവര്‍ സഹകരിക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് വാക്ക് തര്‍ക്കം ഉണ്ടായി. വിവരമറിയച്ചതനുസരിച്ച് എസ്‌ഐയും സിഐയും അടങ്ങുന്ന പൊലീസ് സ്ഥലത്തെത്തി. ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുമെന്ന സ്ഥിതിയിലാണ് പൊലീസിനോപ്പം പോകാന്‍ ഇവര്‍ തയ്യാറായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (1 hour ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (1 hour ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (1 hour ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (2 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (2 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (2 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (4 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (7 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (7 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (7 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (7 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (8 hours ago)

Malayali Vartha Recommends