കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു, പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം, തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു, കേസില്‍ പ്രതികളായ രണ്ട് അധ്യാപികമാര്‍ ഒളിവില്‍

സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ പത്താംക്ലാസുകാരി മരിച്ചു. കൊല്ലം ട്രിനിറ്റി ലൈസി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഗൗരിയാണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് തങ്കശേരിക്ക് സമീപത്തെ ഐ.സി.എസ്.ഇ സ്‌കൂളിലെ രണ്ട് അദ്ധ്യാപികമാര്‍ക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. അദ്ധ്യാപികമാരുടെ മാനസികപീ ഡനത്തെ തുടര്‍ന്ന് കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയെന്ന് പിതാവ് മൊഴി നല്‍കിയിരുന്നു. ഗൗരിയുടെ ക്‌ളാസ് ടീച്ചര്‍ ക്രെസന്റ്, അനിയത്തി പഠിക്കുന്ന എട്ടാംക്‌ളാസിലെ ക്ലാസ് ടീച്ചര്‍ സിന്ധു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
സ്‌കൂളിന്റെ മൂന്നു നിലയുള്ള െ്രെപമറി ബ്ലോക്കിന്റെ മുകളില്‍ നിന്നാണ് പെണ്‍കുട്ടി വീണത്. ഉച്ചഭക്ഷണത്തിന്റെ ഇടവേള കഴിഞ്ഞ് ഒന്നരയോടെ ബെല്ലടിച്ച ശേഷമായിരുന്നു സംഭവം. അനിയത്തിയുടെ ക്‌ളാസില്‍ കുട്ടികള്‍ തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ പെണ്‍കുട്ടി ഇടവേള കിട്ടുമ്പോള്‍ ആ ക്‌ളാസില്‍ എത്തുമായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്കും പെണ്‍കുട്ടി എത്തി ആ ക്ലാസിലെ മറ്റൊരു കുട്ടിയുമായി എന്തോ കാരണത്തിനു വഴക്കിട്ടു. ഇത് ആ ക്‌ളാസ് ടീച്ചര്‍ സിന്ധു അറിയുകയും പെണ്‍കുട്ടിയെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിക്കുകയും ചെയ്തു. അവിടെ വച്ച് അദ്ധ്യാപികമാരായ സിന്ധുവും ക്രെസന്റും കുട്ടിയെ വഴക്കു പറയുകയായിരുന്നെന്നാണ് പിതാവ് മൊഴി നല്‍കിയത്.
https://www.facebook.com/Malayalivartha























