ദിലീപിന്റെ ജാമ്യം സി പി ഉദയഭാനുവിനെ മോഹിപ്പിച്ചു; വക്കീലിനെ രക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങി ബി രാമന്‍പിള്ള; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ ഇന്ന് വാദം

ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വക്കേറ്റ് സി പി ഉദയഭാനു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നു. കൊലപാതകത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഉദയഭാനുവിലേക്ക് അന്വേഷണം നീണ്ടതോടെയായിരുന്നു മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ദിലീപിന് ജാമ്യം നേടിക്കൊടുത്ത പ്രമുഖ അഭിഭാഷകനായ ബി രാമന്‍പിള്ളയാണ് ഉദയഭാനുവിനായി വാദിക്കുന്നത്. ഉദയഭാനു വക്കീലിനായി മറ്റൊരു വക്കീല്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഒക്ടോബര്‍ മൂന്നിനായിരുന്നു അഡ്വക്കേറ്റ് ബി രാമന്‍പിള്ള വഴി ഉദയഭാനു മുന്‍കൂര്‍ ജാമ്യം തേടിയത്. കേസില്‍ തനിക്ക് പങ്കില്ലെന്നും പ്രതികളെ മുന്‍പരിചയം മാത്രമേ ഉള്ളുവെന്നും ഉദയഭാനു ജാമ്യഹര്‍ജിയില്‍ പറഞ്ഞിരുന്നു. നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്ന താന്‍ കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കില്ലന്നും ഉദയഭാനു വ്യക്തമാക്കിയിരുന്നു.
ഉദയഭാനുവിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേസിലെ ഒന്നാം പ്രതിയുമായി ഉദയഭാനു ഏഴ് പ്രാവശ്യം ഫോണില്‍ സംസാരിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട രാജീവിന്റെ വീട്ടില്‍ ഉദയഭാനു നിരവധി തവണ സന്ദര്‍ശിച്ചിട്ടുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കേസില്‍ ഉദയഭാനുവിനെ ഏഴാം പ്രതിയാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.പ്രതികളും ഉദയഭാനുവും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങളും പൊലീസ് കോടതിയില്‍ നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha























