നാക്ക് തിരുന്താത്തവരും മൊന്തന്‍ പഴങ്ങളും ഇനി പുതുപ്പള്ളി തറവാടിന്റെ പിന്നാമ്പുറത്തേക്ക്

കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്റെ രാശി തെളിയുന്നു. ആരോപണശരങ്ങളാല്‍ അശക്തനായി മാറിയ ഉമ്മന്‍ ചാണ്ടിക്ക് പുതിയ പിന്‍മുറക്കാരനെത്തുന്നു. തന്റെ അസാന്നിധ്യത്തില്‍ തനിക്ക് വേണ്ടി തേര് തെളിക്കാന്‍ ഉമ്മന്‍ ചാണ്ടി കണ്ടെത്തിയത് തന്റെ എന്നത്തെയും വലിയ ശത്രുവിന്റെ മകനായത് വിധി വൈപരീത്യം.
കെ.പി.സി സി പട്ടികയില്‍ സമവായമായില്ലെങ്കില്‍ അംഗീകരിക്കില്ലെന്ന ഹൈക്കമാന്റ് നിലപാട് പോലും തള്ളാനാണ് ഉമ്മന്‍ ചാണ്ടിയുടെ പദ്ധതി.
നാക്കു തിരുന്താത്തവരും മൊന്തന്‍ പഴങ്ങളും ഇനി പുതുപ്പള്ളി വീട്ടിലെ പിന്നാമ്പുറത്ത് ഒളിക്കും. പകരം കോഴിക്കോടന്‍ കത്തിയായ കെ.മുരളീധരന്‍ നേത്യത്വത്തിലെത്തും. ഉമ്മന്‍ ചാണ്ടി തന്നെയാണ് കെ. മുരളീധരനെ ഉടവാള്‍ ഏല്‍പ്പിക്കുന്നത്. സരിതയില്‍ തട്ടി താന്‍ വീണാലും എ ഗ്രൂപ്പ് അവസാനിക്കരുതെന്ന വാശിയാണ് ചാണ്ടിക്കുള്ളത്. കെ പി സി സി അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിനു ലഭിച്ചാല്‍ കെ. മുരളീധരനെ നിയമിക്കാനും സാധ്യതയുണ്ട്. തനിക്ക് വേണ്ടി ചുണയോടെ സംസാരിക്കാന്‍ ഒരാളില്ലെന്ന തിരിച്ചറിവാണ് പുതിയ തീരുമാനം എടുക്കാന്‍ ഉമ്മന്‍ ചാണ്ടിയെ പ്രേരിപ്പിച്ചത്.
സോളാര്‍ കേസില്‍ ആരോപണ വിധേയനായ തനിക്കു വേണ്ടി മുരളി കൈയ്യും മെയ്യും മറന്ന് നിലകൊള്ളുന്നതാണ് ഉമ്മന്‍ ചാണ്ടിയെ സന്തോഷിപ്പിക്കുന്നത്. സോളാര്‍ കമ്മീഷനെ അടച്ച് ആക്ഷേപിച്ച് മുരളി നടത്തിയ പ്രസ്താവന സൂപ്പര്‍ ഹിറ്റായിരുന്നു. അന്‍പത് വര്‍ഷത്തിലധികം ജനപ്രതിനിധിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് മുമ്പില്‍ സരിത എന്ന ചാരത്തിന് ഒരു വിലയുമില്ലെന്ന് മുരളി തുറന്നടിച്ചു.
ദീര്‍ഘകാലമായി നാഥനില്ലാകളരിയായിരുന്നു എ ഗ്രൂപ്പ്. ഉമ്മന്‍ ചാണ്ടിയായിരുന്നു ഗ്രൂപ്പിന്റെ ജീവാത്മാവും പരമാത്മാവും. ഉമ്മന്‍ ചാണ്ടി പറയുന്നതായിരുന്നു ഗ്രൂപ്പിലെ അവസാന വാക്ക്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി ഉമ്മന്‍ ചാണ്ടിയുടെ വായടപ്പിച്ചു. ഹൈക്കമാന്റുമായുള്ള നേര്‍ക്കുനേര്‍ യുദ്ധങ്ങളും അദ്ദേഹത്തെ നിഷ്‌ക്രിയനും നിസഹായനുമാക്കി. സോണിയയും രാഹുലുമായുള്ള ഉമ്മന്‍ ചാണ്ടിയുടെ ബന്ധങ്ങളില്‍ അദ്ദേഹം അറിയാതെ വിള്ളല്‍ വീണു പോയി.
സോളാര്‍ കേസില്‍ പിണറായി നല്‍കിയ പണി ഉമ്മന്‍ ചാണ്ടിക്ക് ശരിക്കും ഏറ്റു. സോളാര്‍ കേസിലെ നിയമയുദ്ധത്തിന്റെ കാര്യമൊക്കെ പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തന്റെ അടിത്തറ ഇളകിയ വിവരം ഉമ്മന്‍ ചാണ്ടി തിരിച്ചറിയുന്നുണ്ട്. നല്ല നാലു വാക്ക് പറയാന്‍ പോലും സ്വന്തം ഗ്രൂപ്പില്‍ ആളില്ല. ഒപ്പം നിന്നവരൊക്കെ ചതിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ ചാണ്ടിയും കമ്പനിയും കോടികള്‍ സമ്പാദിച്ചതായി ഒപ്പം നില്‍ക്കുന്നവര്‍ പോലും പറഞ്ഞു തുടങ്ങി. തഞ്ചത്തില്‍ നിശബ്ദനാവാനാണ് രാഷ്ട്രീയ തന്ത്രജ്ഞന്റെ പ്ലാന്‍. അവസരം നോക്കി തീരുമാനിക്കാമെന്ന ഉറച്ച ബോധ്യത്തിലാണ് രാഷ്ട്രീയ താരം.
എന്നാല്‍ മുരളിയുടെ മനസില്‍ എന്തായിരിക്കും. തന്റെ പിതാവിനെ ചതിച്ച ഉമ്മന്‍ ചാണ്ടിയെ അദ്ദേഹം വെറുതെ വിടുമോ? അതോ പഴയ കാല സംഭവങ്ങള്‍ മറവിക്ക് വിട്ടുകൊടുത്ത് സ്വന്തം രാഷ്ട്രീയ ഭാവി സംരക്ഷിക്കുമോ? ഏതായാലും മുരളി മണ്ടനല്ല. ഉമ്മന്‍ ചാണ്ടിയെ വെട്ടി എ ഗ്രൂപ്പിന്റെ സാരഥ്യം മുരളി ഏറ്റെടുക്കുന്ന സമയം വിദൂരമല്ല.
മരിച്ചെന്ന് ഉറപ്പിക്കുമ്പോഴും ഉണര്‍ന്നു പറക്കുന്ന ഫിനിക്‌സ് പക്ഷിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ തന്റെ കാലം കഴിഞ്ഞതായി ഉമ്മന്‍ ചാണ്ടി സ്വയം കരുതുന്നു. പുതപ്പള്ളിയില്‍ മകനെ മത്സരിപ്പിച്ച് രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നതായിരിക്കും നല്ലതെന്ന് എതിരാളികള്‍ പറയുന്നു. ഒപ്പം നിന്ന് വെട്ടിയ കരുണാകരന്റെയും മാണിയുടെയും ശാപമായിരിക്കും ഇതിനൊക്കെ കാരണം.
https://www.facebook.com/Malayalivartha























