Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

തണ്ടര്‍ ഫോഴ്‌സിനെതിരെ പോലീസ് ആശങ്കപ്പെടവേ ദിലീപിനെ ഏറ്റവും എതിര്‍ത്ത സംവിധായകന്‍ ബൈജു കൊട്ടാര പേടിയോടെ മനസ് തുറക്കുന്നു

23 OCTOBER 2017 11:42 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

ദിലീപിന് സംരക്ഷണം നല്‍കാനെത്തിയ തണ്ടര്‍ ഫോഴ്‌സ് ഇതിനകം തന്നെ വിവാദം സൃഷ്ടിച്ചിരുന്നു. അതിനിടെ ചാനല്‍ ചര്‍ച്ചകളിലൂടെ ദിലീപിനെതിരെ ഏറ്റവുമധികം ആഞ്ഞടിച്ച സംവിധായകന്‍ ബൈജു കൊട്ടാരക്കര ആശങ്കയോടെ രംഗത്തെത്തി. തണ്ടര്‍ ഫോഴ്‌സ് ആദ്യ ദിവസം തന്നെ കൊട്ടാരക്കരിലെത്തിയത് എന്തിനെന്നതാണ് ബൈജു കൊട്ടാരക്കര ചോദിക്കുന്നത്. ബൈജു കൊട്ടാരക്കരയുടെ സ്ഥലമായതാണ് സംശയങ്ങള്‍ക്ക് കാരണം. ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിനെ കടന്നാക്രമിച്ച സിനിമാക്കാരനയതിനാല്‍ തണ്ടര്‍ ഫോഴ്‌സിന്റെ കൊട്ടാരക്കരയിലെ വരവിനെ പൊലീസ് കാര്യക്ഷമമായി അന്വേഷിക്കണമൈന്ന് സംവിധായകനും നിര്‍മ്മാതാവുമായ ബൈജു കൊട്ടാരക്കര ആവശ്യപ്പെടുന്നു. ഒരു ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തിലാണ് ബൈജു കൊട്ടാരക്കര മനസ് തുറന്നത്.

നിലവില്‍ ദിലീപിന് ഇവിടെ സിനിമയുടെ ഷൂട്ടിങ് ഉള്ളതായി അറിയില്ല. കൊല്ലത്തോ കൊട്ടാരക്കരയിലോ എന്തെങ്കിലും പരിപാടി ഉണ്ടായിരുന്നതായും വിവരം ലഭിച്ചിട്ടില്ല. എന്റെയും സഹോദരിയുടെയും വീടുകളും കുടുംബ വീടുമെല്ലാം കൊട്ടാരക്കര ടൗണിലാണ്. വീട്ടില്‍ നിന്നും കഷ്ടി ഒരുകിലോമീറ്ററോളം അകലെ നിന്നാണ് പൊലീസ് തണ്ടര്‍ ഫോഴ്‌സിന്റെ വാഹനം കസ്റ്റഡിയില്‍ എടുത്തത്. ഞാന്‍ വീട്ടിലുണ്ടെന്ന് സുഹൃത്തുക്കളില്‍ പലര്‍ക്കും അറിയാമായിരുന്നു. ഈ ദിവസം തന്നെ തണ്ടര്‍ഫോഴ്‌സ് വാഹനം ഇവിടെ എത്തിയതിന്റെ കാരണം വ്യക്തമല്ല. ഇതേക്കുറിച്ച് പൊലീസ് അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണം ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടു.

കൊല്ലത്ത് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ടുള്ള യോഗത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. എനിക്കൊപ്പം സംവിധായകന്‍ വിനയന്‍, എം എ നിഷാദ് എന്നിവരുമുണ്ടായിരുന്നു. തിരിച്ചുവന്ന് വീട്ടില്‍ വിശ്രമിക്കുമ്പോഴാണ് തണ്ടര്‍ ഫോഴ്‌സ് വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്ത കാര്യം ബന്ധുക്കള്‍ അറിയിച്ചത്. നടിയെ ആക്രമിച്ച കേസിലെ മുഖ്യ അന്വേഷകനായ സി ഐ ബൈജു പൗലോസിനെ വിവരം ധരിപ്പിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ടെന്ന് ബൈജു പറഞ്ഞു. ഇതേക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കണം. നിയമ വിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കില്‍ നടപടിയെടുക്കണം.ബൈജു ആവശ്യപ്പെട്ടു.
ദിലീപ് തണ്ടര്‍ഫോഴ്‌സിനെ ഉപയോഗിക്കുന്നതായി വാര്‍ത്ത കണ്ടു. ആയ്‌ക്കോട്ടെ, നല്ല കാര്യം. കാശുള്ള ആര്‍ക്കും എത്ര ഫോഴ്‌സിനെ വേണമെങ്കിലും ഉപയോഗിക്കാം.അതിലൊന്നും പരാതിയില്ല. ഇന്നേവരെ മലയാളത്തിലെയും തമിഴിലെയും മെഗാ സ്റ്റാറുകളോ സൂപ്പര്‍ സ്റ്റാറുകളോ ഒന്നും ഇത്തരം സുരക്ഷ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടില്ല. ഇത് മലയാള സിനിമക്ക് ചേരാത്ത കാര്യമാണ്. ദിലീപിന് ഇപ്പോള്‍ ഇത്തരത്തില്‍ സുരക്ഷയൊരുക്കേണ്ടത് അത്യവശ്യമാണ്. കാരണം നടിയെ ആക്രമിച്ച കേസില്‍ പിടിക്കപ്പെട്ട കൊട്ടേഷന്‍ സംഘാഗംങ്ങള്‍ ജയിലില്‍ തമ്മില്‍ തല്ലിയെന്നും പറഞ്ഞുറപ്പിച്ച പണം നല്‍കാതിരുന്നതാണ് ഇതിന് കാരണമെന്നും മറ്റും പറഞ്ഞുകേള്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ഇത്തരക്കാരില്‍ നിന്നും സംരക്ഷണം കിട്ടാന്‍ ദിലീപ് തണ്ടര്‍ ഫോഴ്‌സിനെയൊക്കെ ഉപയഗിക്കുന്നത് നല്ല കാര്യമാണെന്നും ബൈജു വിശദീകരിക്കുന്നു.

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ വിവാദത്തിലാണ്. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സ് എന്ന ഏജന്‍സിയാണ് സുരക്ഷയേര്‍പ്പെടുത്തുന്നത്. ഇവരുടെ വാഹനം കൊട്ടാരക്കരിയില്‍ വച്ച് പൊലീസ് പിടിച്ചിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്. അറസ്റ്റ് ചെയ്ത വാഹനത്തില്‍ ഉണ്ടായിരുന്നവരെ പൊലീസ് പിന്നീട് വിട്ടയച്ചു. ഇവര്‍ എന്തിനാണ് കൊട്ടാരക്കരയില്‍ വന്നതെന്നതാണ് ചോദ്യമാണ് ബൈജു ഉയര്‍ത്തുന്നത്.

മലയാള സിനിമയെ പിടിച്ചുലച്ച നടിക്കെതിരായ ആക്രമണം സിനിമയാക്കാന്‍ ബൈജു കൊട്ടാരക്കര ഒരുങ്ങുകയാണെന്നാണ് സൂചന. പ്രമുഖ നടന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസ് ഇപ്പോഴും പൊലീസിന്റെ അന്വേഷണത്തിലാണ്. ദിലീപിന് നേരെ ആരോപണങ്ങള്‍ ശക്തമാണെങ്കിലും കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പൂര്‍ണമായും പുതുമുഖങ്ങളേയും യുവതാരങ്ങളേയും അണിനിരത്തിയായിരിക്കും ബൈജു കൊട്ടാരക്കര പ്രമുഖ നടന്‍ ഒരുക്കുക. ക്രൈം ത്രില്ലറായിട്ടായിരിക്കം ചിത്രം പ്രേക്ഷകരിലെത്തിക്കുക.
പോലീസ് സേനയിലെ ഉന്നതരുടെ പോരും സിനിമ ലോകത്തെ അപചയങ്ങളും, ലൈംഗിക ചൂഷണങ്ങളും, പ്രമേയമാകുന്ന ചിത്രം വന്‍ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് കാര്യത്തില്‍ സംശയമില്ല. ഉദയനാണ് താരത്തിന് ശേഷം പൂര്‍ണമായും സിനിമ പ്രമേയമാകുന്ന ചിത്രമായിരിക്കും പ്രമുഖ നടന്‍. മീഡിയം ബജറ്റിലൊരുങ്ങുന്ന ചിത്രത്തിനായി മലയാളത്തിലെ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍ അണിനിരക്കുമെന്നാണ് വിവരം. ഇങ്ങനെയുള്ള പ്ലാനിംഗ് നടക്കവേയാണ് തണ്ടര്‍സംഘത്തിന്റെ കൊട്ടാരക്കര യാത്രയെ ബൈജു കൊട്ടാരക്കര പേടിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (26 minutes ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (37 minutes ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (42 minutes ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (50 minutes ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (1 hour ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (1 hour ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (3 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (5 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (6 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (6 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (6 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (6 hours ago)

Malayali Vartha Recommends