ബൈക്ക് തടഞ്ഞ ട്രാഫിക്ക് പോലീസുകാരന് തെറിയഭിഷേകം; സ്റ്റേഷനിൽ പോലീസുകാരോട് വെല്ലുവിളിയും..ഒടുവിൽ പഴംപൊരിയും കഴിച്ച് ഗ്രൂപ്പ് സെൽഫിയുമെടുത്ത് സ്ഥലവിട്ട് കോട്ടപ്പടി സ്വദേശി

പോലീസിനെ നോക്കുകുത്തിയാക്കി പോലീസ് സ്റ്റേഷനിൽ യുവാവിന്റെ പരാക്രമം. കുട്ടികള്‍ക്ക് റോഡ് കുറുകെ കടക്കാന്‍ ബൈക്ക് തടഞ്ഞതിന്റെ പേരില്‍ ട്രാഫിക് പൊലീസുകാരെ തെറിവിളിച്ച കോട്ടപ്പടി സ്വദേശി അഫ്‌നാസാണ് ഗുരുവായൂര്‍ ടെംപിള്‍ പോലീസ് സ്റ്റേഷൻ കുറച്ചുനേരത്തേയ്ക്ക് സ്വന്തം കൈപ്പിടിയിലാക്കിയത്. സ്റ്റേഷനിലെ കസേരയിൽ കാലും നീട്ടി കയറിയിരുന്നു പോലീസുകാരുടെ ചെവിയടപ്പിക്കുന്ന തെറിയഭിഷേകവും സെൽഫിയും, പോരാത്തതിന് കൂട്ടുകാരെ വിളിച്ചുവരുത്തി പഴംപൊരി കഴിച്ചും,ഒടുവിൽ അശ്‌ളീല ആംഗ്യം കാണിച്ച് സെൽഫിയെടുത്തുമാണ് സ്ഥലം വിട്ടത്.
കഴിഞ്ഞ ദിവസമാണ് അഫ്നാസിന്റെ ഈ പരാക്രമം സോഷ്യൽ മീഡിയയിൽ വൈറലായത്. യുവാവ് തന്നെ പകർത്തിയതായിരുന്നു ഈ വീഡിയോ. ട്രാഫിക്ക് പോലീസുകാരനെ തെറിവിളിച്ചതിന്റെ പേരിലായിരുന്നു ഗുരുവായൂര്‍ ടെംപിള്‍ പോലീസ് സ്റ്റേഷനിൽ യുവാവിനെ എത്തിച്ചത്. എന്നാൽ അവിടെയും പൂരപ്പറമ്പാകുകയായിരുന്നു അഫ്നാസ്. മൊബൈൽ ഫോണിൽ വീഡിയോ പകർത്തി സുഹൃത്തുക്കൾക്ക് അഫ്നാസ് തന്നെ അയക്കുകയായിരുന്നു.

ഈ വീഡിയോ ഗ്രൂപ്പുകൾ വഴി വൈറലാവുകയായിരുന്നു. മത വിദ്വേഷം പരത്തുന്ന രീതിയിലായിരുന്നു പോലീസിനോടുള്ള വെല്ലുവിളി. സ്റ്റേഷനിലെ മരക്കസേരയും ആശാൻ തല്ലിപൊളിച്ചിരുന്നു. വീഡിയോ കിട്ടി കുറച്ചുസമയത്തിനുള്ളിൽ കാണാനെത്തിയ സുഹൃത്തുക്കള്‍ കൊണ്ടുവന്ന പഴംപൊരി കഴിച്ച് സെല്‍ഫിയെടുത്താണ് അഫ്‌നാസ് സ്റ്റേഷന്‍ വിടാൻ ശ്രമിച്ചത്.

പോലീസുകാരെ കൈയേറ്റവും ചെയ്യുകയും സ്‌റ്റേഷനിലെ കസേര തല്ലിപ്പൊളിക്കുകയും ടോയ്‌ലറ്റ് കേടുവരുത്തുകയും പോലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് കേസുകളെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അടുത്തമാസം മൂന്ന് വരെ റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha























