Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

മെര്‍സലിനെതിരെ തിരിഞ്ഞ സംഘികളുടെ പൂര്‍വികര്‍ അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കെതിരായ സിനിമ റിലീസ് ചെയ്യിക്കാന്‍ സമരം നടത്തിയിരുന്നു; സിനിമകളോടുള്ള അസഹിഷ്ണുതയില്‍ സിപിഎമ്മും പിന്നിലല്ല

23 OCTOBER 2017 12:18 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി

വിജയ്‌യുടെ മെര്‍സലില്‍ ജി.എസ്.ടിക്കെതിരെ ഡയലോഗ് ഉണ്ടെന്ന പേരില്‍ താരത്തെ വ്യക്തിപരമായി ആക്ഷേപിച്ച് സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘികളുടെ പൂര്‍വികരായ ജനസംഘം പ്രവര്‍ത്തകരും ആര്‍.എസ്.എസുകാരും പണ്ട് ഇന്ദിരാഗാന്ധിക്കെതിരായ സിനിമ റീലീസ് ചെയ്യിക്കാന്‍ സമരം നടത്തിയിരുന്നു. കിസാ കുര്‍സി കാ എന്നായിരുന്നു ആ സിനിമയുടെ പേര് (കസേരയ്ക്കു വേണ്ടി, അല്ലെങ്കില്‍ കസേരയുടെ കഥ ). സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കാത്ത ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ നടപടിക്കെതിരെ ജനസംഘവും ആ

വിജയ് അഭിനയിച്ച മെര്‍സല്‍ എന്ന തമിഴ് സിനിമയില്‍ ജിഎസ്റ്റിയെക്കുറിച്ച് മിണ്ടിപ്പോയതിന്റെ പേരില്‍ വിജയ് ക്രിസ്ത്യാനിയാണെന്ന കണ്ടുപിടുത്തവുമായി തെരുവിലിറങ്ങി അലമ്പുണ്ടാക്കുന്ന ബി ജെ പി ആര്‍ എസ് എസ് പ്രവത്തകര്‍ 42 വര്‍ഷം പിന്നോട്ടൊന്ന് തിരിഞ്ഞു നോക്കണം. അടിയന്തിരാവസ്ഥക്കാലത്ത് ജനസംഘവും ആര്‍ എസ് എസ്‌കാരും കിസാ കുര്‍സി കാ (കസേരയ്ക്കു വേണ്ടി, അല്ലെങ്കില്‍ കസേരയുടെ കഥ ) എന്ന ഹിന്ദി സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കാത്ത ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ നടപടിക്കെതിരെ ആര്‍.എസ്.എസും ജനസംഘവും ഇന്ത്യയൊട്ടാകെ പ്രചരണം നടത്തിയിരുന്നു.

മനോഹര്‍ സിംഗായിരുന്നു കിസാ കുര്‍സി കായില്‍ അഴിമതിക്കാരനായ ഗംഗാറാം എന്ന ഗുണ്ട രാഷ്ട്രീയക്കാരന്റെ മുഖ്യ വേഷം അഭിനയിച്ചത്. നിസ്സഹായരും പ്രതികരണ ശേഷി നഷ്ടപ്പെട്ട ജനതയുടെ പ്രതീകമായി മൂകയും ബധിരയുമായി വേഷമിട്ട ശബാന ആസ്മിയായിരുന്നു നായിക. ആക്ഷേപ ഹാസ്യത്തിലൂടെ അടിയന്തരാവസ്ഥ ക്കാലത്തെ രാഷ്ട്രീയാവസ്ഥയെ നിശിതമായി വിമര്‍ശിച്ചു. സഞ്ജയ് ഗാന്ധിയുടെ മാരുതി കാര്‍ പദ്ധതിയെ കണക്കിന് കളിയാക്കുന്ന സിനിമയിലെ മുഖ്യ രാഷ്ട്രീയ കക്ഷിയുടെ ചിഹ്നം കാര്‍ ആയിരുന്നു. ഇന്ദിരയുടെ റാസ്പുട്ടിന്‍ എന്നറിയപ്പെട്ടിരുന്ന സ്വാമി ധീരേന്ദ്ര ബ്രഹ്മചാരി, ഇന്ദിരയുടെ െ്രെപവറ്റ് സെക്രട്ടറിയായിരുന്ന ആര്‍.കെ. ധവാന്‍, റുഖ്‌സാന സുല്‍ത്താന തുടങ്ങി അടിയന്തരാവസ്ഥക്കാലത്തെ പ്രധാന ആളുകളെല്ലാം സിനിമയില്‍ അതി നിശിതമായി വിമര്‍ശിക്കപ്പെട്ടു. 

സെന്‍സര്‍ ബോര്‍ഡ് നിരോധിച്ച സിനിമ ഏഴംഗ പുനഃ പരിശോധനാ കമ്മിറ്റിക്കു വിട്ടെങ്കിലും വാര്‍ത്താ പ്രക്ഷേപണ വകുപ്പ് 51 ഇന തടസവാദങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്തത്. സിനിമയ്ക്ക് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലെന്ന് നഹാത നല്‍കിയ മറുപടി കണക്കാക്കിയില്ല. സിനിമ പുറത്തിറങ്ങിയാല്‍ ഭരണത്തിലിരിക്കുന്ന സര്‍ക്കാരിനെ അധികാര ഭൃഷ്ടരാക്കാനുള്ള ആഹ്വാനത്തിനിടയാക്കുമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ ടി.എസ്. ഥാപ്പര്‍ അഭിപ്രായപ്പെട്ടത്. 1975 ജൂലൈ ഏഴിന് അന്നത്തെ വാര്‍ത്താപ്രക്ഷേപണ മന്ത്രിയായിരുന്ന വി.സി. ശുക്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രഹസ്യയോഗം സിനിമയുടെ നെഗറ്റീവുള്‍പ്പെടെ പിടിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി നിര്‍മ്മാതാവും സംവിധായകനും കോടതിയില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.

സഞ്ജയ് ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം ബോംബെയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ നിന്ന് കിസാ കുര്‍സികായുടെ ഫിലിം റോളുകളുടെ ഒറിജനലും പ്രിന്റുകളും ഡല്‍ഹിക്കടുത്ത ഗുഡ്ഗാവിലെ മാരുതി പ്ലാന്റിലെത്തിച്ചു. അവിടെ വച്ച് പ്രിന്റുകള്‍ മുഴുവന്‍ നശിപ്പിക്കപ്പെട്ടു. ഈ കേസില്‍ സഞ്ജയ് ഗാന്ധിയും മുന്‍ വാര്‍ത്താ വിതരണ വകുപ്പു മന്ത്രി വി.സി. ശുക്ലയും നിയമ നടപടികള്‍ നേരിട്ടു. സഞ്ജയ് കുറ്റക്കാരനാണെന്നു കണ്ടെത്തിയ സുപ്രീം കോടതി അദ്ദേഹത്തെ ഒരു മാസത്തെ തടവിന് ശിക്ഷിച്ചു. ജാമ്യം ലഭിക്കാതെ ഒരു മാസം തീഹാര്‍ ജയിലില്‍ അദ്ദേഹത്തിന് കഴിയേണ്ടി വന്നു. നഹാത്തയ്ക്കു വേണ്ടി അന്ന് നിയമ പോരാട്ടം നടത്തിയത് രാം ജത് മലാനിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളന്വേഷിച്ച ഷാ കമ്മീഷന്‍ ഈ സംഭവത്തിലെ സഞ്ജയഗാന്ധിയുടെ പങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. വിസി. ശുക്ലയെ രണ്ട് വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചെങ്കിലും അദ്ദേഹം പിന്നീട് കേസില്‍ നിന്നൊഴിവാക്കപ്പെട്ടു. 1977ല്‍ കിസാകുര്‍സി കാ വീണ്ടും നിര്‍മ്മിക്കപ്പെട്ടെങ്കിലും പടം ബോക്‌സോഫീസില്‍ വന്‍ പരാജയമായിരുന്നു.

എല്‍ കെ. അഡ്വാനിയും രാം ജത്മലാനിയുമൊക്കെ കിസാ കുര്‍സി കാ സിനിമക്കു വേണ്ടി പോരാട്ടം നടത്തിയിരുന്നു. 
കസേര നിലനിര്‍ത്താന്‍ അന്നുമിന്നും നടത്തുന്ന അലമ്പുകളും അസഹിഷ്ണതയും എല്ലാം ഏതാണ്ട് ഒന്നുപോലെയാണ്. 
അന്ന് ഇന്ദിരയും മകന്‍ സഞ്ജയ് ഗാന്ധിയും ബാക്കി കോണ്‍ഗ്രസുകാരും ചേര്‍ന്ന് നടത്തിയ ഫാസിസ്റ്റ് പ്രവണതകളെ വെല്ലും വിധത്തിലാണ് സംഘ പരിവാര്‍ സംഘടനകളും മോദിയും അനുചര വൃന്ദങ്ങളും ഒത്തൊരുമിച്ച് ഫാസിസം അതിന്റെ ഫുള്‍ സ്‌കെയിലില്‍ ഇപ്പോള്‍ നടപ്പാക്കുന്നത്. കോണ്‍ഗ്രസുകാര്‍ അടിയന്തരാവസ്ഥ കാലത്ത് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതിന് സമാനമായ സെന്‍സര്‍ഷിപ്പുകളാണ് മാധ്യമ സാംസ്‌കാരിക സിനിമാരംഗത്ത് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. മാധ്യമ സെന്‍സര്‍ ഷിപ്പിന്റെ തുടക്കം രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ നടപ്പാക്കിക്കഴിഞ്ഞു.

സംഘ പരിവാറിന്റെ അസഹിഷ്ണുതക്കെതിരെ പടവാളുയര്‍ത്തുന്ന സി പി എമ്മിന്റെ സാംസ്‌കാരിക ഫാസിസം പല രൂപത്തില്‍ കേരളത്തില്‍ മുമ്പുണ്ടായിട്ടുണ്ട്. 2015ല്‍ ടി പി ചന്ദ്രശേഖരന്റെ നിഷ്ഠൂരമായ കൊലപാതകത്തെ അടിസ്ഥാനമാക്കി മൊയ്തു താഴത്ത് സംവിധാനം ചെയ്ത ടി പി 51 വയസ് 51 വെട്ട് എന്ന സിനിമ .പ്രദര്‍ശിപ്പിക്കാന്‍ തീയേറ്ററുടമകള്‍ തയ്യാറായില്ല. സിപിഎം പ്രവര്‍ത്തകര്‍ തീയേറ്റര്‍ ഉടമകളായ പലരേയും ഒളിഞ്ഞും തെളിഞ്ഞും ഭീഷണിപ്പെടുത്തി. ടി പി യുടെ ജന്മദേശമായ വടകരയിലെ ഒരു തീയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന് ഉടമ ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് അയാള്‍ പിന്മാറി. ടി പി യുടെ വേഷമിട്ട വടകര കരിമ്പന പാലം സ്വദേശി രമേശനെ കൊല്ലുമെന്ന് നിരന്തര ഭീഷണി ഉണ്ടായിരുന്നു. ഈ ചിത്രം യു.ഡി.എഫ് സര്‍ക്കാര്‍ ഇടപെട്ട് സര്‍ക്കാരിന്റെ ഒന്ന് രണ്ട് ' തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച് പെട്ടിയിലാക്കി. മുരളി ഗോപിയുടെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയ്ക്കും മലബാറില്‍ സമാന മായ ഗതിയാണ് ഉണ്ടായത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (4 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (4 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (4 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (5 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (5 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (8 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (8 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (8 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (9 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (9 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (9 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (9 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (10 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (10 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends