Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

പോലീസിനെ വെല്ലുവിളിച്ചുള്ള മറുപടി കണ്ട് പോലീസിന് അന്ധാളിപ്പ്; തണ്ടര്‍ ഫോഴ്‌സുമായി കരാര്‍ ഒപ്പിട്ടില്ല; നടത്തിയത് പ്രാഥമിക ചര്‍ച്ച മാത്രം; അവര്‍ വന്നത് സൗഹൃദമുള്ളതുകൊണ്ട്

23 OCTOBER 2017 12:31 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി

ദിലീപിന് സ്വകാര്യ സുരക്ഷയൊരുക്കാനെത്തിയ തണ്ടര്‍ ഫോഴ്‌സിനെപ്പറ്റി പോലീസിന് നല്‍കിയ മറുപടിയില്‍ അന്ധാളിച്ച് പോലീസ്. സ്വകാര്യ സുരക്ഷയൊരുക്കാനെത്തിയ തണ്ടര്‍ഫോഴ്‌സ് എന്ന ഏജന്‍സിയുമായി കരാറില്‍ എത്തിയിട്ടില്ലെന്ന് ദിലീപ് വ്യക്തമാക്കി. ഏജന്‍സിയുമായി നടത്തിയത് പ്രാഥമിക ചര്‍ച്ച മാത്രമാണ്. സൗഹൃദം ഉണ്ടായതിനാലാണ് ഏജന്‍സി വീട്ടിലെത്തിയതെന്നും ദിലീപ് വ്യക്തമാക്കും. തണ്ടര്‍ഫോഴ്‌സ് വീട്ടിലെത്തിയതു സംബന്ധിച്ച് വിശദീകരണം തേടി ദിലീപിന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. 

അതിനിടെ തണ്ടര്‍ ഫോഴ്‌സിനെ വിളിച്ചത് ദിലീപ് നിയമോപദേശം തേടിയ ശേഷമാണെന്നാണ് വ്യക്തമാകുന്നത്. സ്വകാര്യമായി സുരക്ഷ തേടുന്നത് പോലീസിനെ അറിയിക്കേണ്ട എന്ന നിയമോപദേശമാണ് ദിലീപിന് അഭിഭാഷകന്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തണ്ടര്‍ഫോഴ്‌സിന്റെ വാഹനവ്യൂഹം ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയത്. പോലീസിന്റെ നിരീക്ഷണം മറികടന്ന് സംഘമെത്തിയത് വലിയ വാര്‍ത്തയായിരുന്നു. മൂന്നു ഗാര്‍ഡുകള്‍ ദിലീപിന്റെ വീട്ടില്‍ തങ്ങുന്നുണ്ടെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. 

ദിലീപിനെ സന്ദര്‍ശിച്ച് മടങ്ങിയ സംഘത്തെ കൊട്ടാരക്കരയില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തിരുന്നു. ആയുധങ്ങള്‍ ഉപയോഗിക്കാന്‍ ലൈസന്‍സുള്ള തണ്ടര്‍ഫോഴ്‌സ് നിയമപരമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വിട്ടയച്ചത്.

അതേസമയം ദിലീപിന് സുരക്ഷയൊരുക്കുന്ന തണ്ടര്‍ഫോഴ്‌സിന്റെ ഉടമ തണ്ടര്‍ ഫോഴ്‌സ് ഉടമ മലയാളി ലെഫ്റ്റന്റ് കേണല്‍ അനില്‍ ബി നായര്‍ നിസാരക്കാരന്‍ അല്ലെന്നും വ്യക്തമായി. സ്‌ക്രീനിനു പിന്നില്‍ ഇരുന്നു ബിസിനസ് ലോകം നയിക്കുന്ന മികവുറ്റ വ്യവസായിയ്ക്ക് മലയാള സിനിമയുമായും അടുത്ത ബന്ധമാണുള്ളത്. എന്നാല്‍ തണ്ടര്‍ ഫോഴ്‌സിന്റെ വെബ്‌സൈറ്റിലൊന്നും അതിന്റെ ഉടമയെ കുറിച്ചില്ല. രാജ്യത്തെ ഏറ്റവും വലിയ സെക്യൂരിറ്റി സംവിധാനം നടത്തുമ്പോഴും അദൃശ്യനായിരിക്കാനാണ് അനില്‍ നായര്‍ക്ക് താല്‍പ്പര്യം.

ഗോവന്‍ മലയാളി എന്ന പേരില്‍ സ്വന്തമായി പത്രവും അനിലിനുണ്ട്. മലയാളത്തിലെ പ്രമുഖ താരങ്ങളെ എത്തിച്ച് ഓണാഘാഷവും മറ്റും നടത്തുന്നത്തിലും മുന്നിലാണ് അനില്‍ ബി നായര്‍ ഗോവയിലെ മലയാളികളുടെ പ്രധാന സഹായികളില്‍ ഒരാളുമാണ്. മേജര്‍ രവിയാണ് ഈ മുന്‍ സൈനികന്റെ അടുത്ത സുഹൃത്ത്. ആയിരത്തോളം പേരാണ് ഇദ്ദേഹത്തിന്റെ സുരക്ഷാ ഏജന്‍സിയായ തണ്ടര്‍ ഫോഴ്‌സില്‍ ജോലി ചെയ്യുന്നത്. ഇതില്‍ ഭൂരിപക്ഷം പേരും വിമുക്ത ഭടന്മാരാണ്. കേരളത്തില്‍ മാത്രം നൂറോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശകനായി നിലകൊള്ളുന്നവരില്‍ പ്രധാനി മേജര്‍ രവിയാണ്. ഗോവന്‍ മലയാളിയെന്ന പത്രത്തിന്റെ മുഖമായി അനില്‍ അവതരിപ്പിച്ചിരിക്കുന്നതും ഈ സിനിമാ സംവിധായകനായ പട്ടാള മേജറെയാണ്

മലയാള സിനിമയിലെ പലരും അവധിയാഘോഷത്തിന് ഗോവയിലെത്തുമ്പോള്‍ അനില്‍ നല്ല ആതിഥേയനാകാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്യാമ്പുമായും ഏറെ സൗഹൃദം പുലര്‍ത്തുന്നു. കഴിഞ്ഞ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡിയെ പ്രധാനമന്ത്രിയാക്കാന്‍ ഉറച്ച നിലപാട് എടുത്ത വ്യവസായികളില്‍ ഒരാളാണ് അനില്‍. ഗോവയിലെ ബിജെപി സര്‍ക്കാരുമായും മുഖ്യമന്ത്രി മനോഹര്‍ പരീക്കറുമായും അടുത്ത ബന്ധമുണ്ട്. ഗോവയില്‍ റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കുടമയാണ് അനില്‍. മലയാള സിനിമകളുടെ ലോക്കേഷനായി ഗോവ മാറുമ്പോഴും അണിയറപ്രവര്‍ത്തകര്‍ക്ക് ആശ്വാസമാകുന്നത് അനില്‍ നായരുടെ ഗോവയിലെ സാന്നിധ്യമാണ്.

ഗോവന്‍ മലയാളിയെന്ന പത്രത്തിന്റെ ചടങ്ങുകളില്‍ അനില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതിന് അപ്പുറം ഒരിടത്തും മുഖം കാട്ടാറില്ല. സോഷ്യല്‍ മീഡിയയിലും അഭിപ്രായ പ്രകടനങ്ങളിലൂടെ സജീവമാകന്‍ അദ്ദേഹം ശ്രമിക്കാറില്ല. രാജ്യത്തെ പ്രധാന വ്യവസായികള്‍ക്കെല്ലാം സുരക്ഷയൊരുക്കുന്നത് അനിലിന്റെ തണ്ടര്‍ ബോള്‍ട്ടാണ്. സൈന്യത്തിലെ പ്രവര്‍ത്തന പരിചയത്തില്‍ നിന്നാണ് ഇത്തരമൊരു ആശയത്തിലേക്ക് അനില്‍ എത്തുന്നത്. കമാണ്ടോയെന്ന നിലയില്‍ പ്രശസ്തനായ മേജര്‍ രവിയുടെ സൗഹൃദവും ഇതിന് പ്രേരകമായിട്ടുണ്ട്. പത്രവും ബിസിനസ്സുമെല്ലാമായി ഗോവയില്‍ വളര്‍ന്നു പന്തലിച്ച അനിലിനെ ദിലീപിന് സുരക്ഷ നല്‍കിയതിന്റെ പേരില്‍ കേരളാ പൊലീസിന് കുടുക്കാനാകില്ലെന്ന് തന്നെയാണ് സൂചന. കൃത്യമായ ലൈസന്‍സും അംഗീകാരവുമെല്ലാം ഈ സ്ഥാപനത്തിനുണ്ടത്രേ.

ബിജെപിയുമായാണ് കൂടുതല്‍ അടുപ്പമെങ്കിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും അനിലിന് സൗഹൃദങ്ങളുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് തണ്ടര്‍ ബോള്‍ട്ടിനെ സുരക്ഷയ്ക്കായി ദിലീപും തെരഞ്ഞെടുത്തത്. മേജര്‍ രവിയും ഇക്കാര്യത്തില്‍ ദിലീപിനെ ഉപദേശിച്ചിട്ടുണ്ടെന്നാണ് സൂചന. ദിലീപിന് ഭീഷണിയുണ്ടെന്ന് പറഞ്ഞത് പൊലീസാണ്. ആലുവ ജയിലില്‍ കിടക്കുമ്പോള്‍ കോടതിയില്‍ പോലും ദിലീപിനെ കൊണ്ടു വന്നിട്ടില്ല. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതി നടപടികള്‍ പോലും നടത്തിയത്. ദിലീപിന് ജയിലിന് പുറത്തുള്ള ഭീഷണികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഈ സാഹചര്യത്തില്‍ തണ്ടര്‍ ബോള്‍ഡിന്റെ സുരക്ഷ ദിലീപ് ഏര്‍പ്പെടുത്തുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് ദിലീപിനോട് അടുത്ത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയത്. പൊലീസിലെ ഉന്നതരാണ് ദിലീപിനെതിരെ ഗൂഢാലോചന നടത്തുന്നത്. അതുകൊണ്ടാണ് സ്വകാര്യ ഏജന്‍സിയുടെ സഹായം തേടിയതെന്നും ഇവര്‍ പറയുന്നുവൗേിറലൃ ളീൃരല മറ്ശീെൃ്യ

കഴിഞ്ഞ ദിവസം ദിലീപിന്റെ വീട്ടില്‍ എത്തിയ ഗോവ ആസ്ഥാനമായ സ്വകാര്യ സുരക്ഷ ഏജന്‍സിയുടെ വാഹനങ്ങള്‍ ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിരുന്നു.ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സ് എന്ന സ്വകാര്യ സുരക്ഷ ഏജന്‍സിയുടെ സേവനം ആണ് ദിലീപ് തേടിയിരിക്കുന്നത്. എന്നാല്‍ സംസ്ഥാന പൊലീസിനേയോ നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തേയോ അറിയിച്ചുകൊണ്ടല്ല ഈ നീക്കം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ജാമ്യ വ്യവസ്ഥകളില്‍ നിന്നും വ്യതിചലിച്ചതായും അന്വേഷണ സംഘം വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ പൊലീസും ഇക്കാര്യം പരിശോധിക്കാനൊരുങ്ങുകയാണ്. ഇതിനിടെ ദിലീപിന്റെ സുരക്ഷാ വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

എല്ലാ തരത്തിലും ഉള്ള വ്യക്തിഗത സുരക്ഷകള്‍ വാഗ്ദാനം ചെയ്യുന്ന സ്ഥാപനം ആണ് തണ്ടര്‍ ഫോഴ്‌സ്. സായുധ സുരക്ഷയും അല്ലാത്ത സുരക്ഷയും ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. തങ്ങളുടെ ജീവനക്കാരില്‍ ഭൂരിപക്ഷവും ഇത്തരം സുരക്ഷാ കാര്യങ്ങളില്‍ വിദഗ്ധരാണെന്നും മികച്ച ഏജന്‍സികളില്‍ നിന്ന് വിരമിച്ചവര്‍ ആണെന്നും തണ്ടര്‍ ഫോഴ്‌സ് അവരുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്. ദിലീപിന് സുരക്ഷ ഒരുക്കുന്നതിന് ചര്‍ച്ച നടത്തിയ ശേഷം മടങ്ങിയ 'തണ്ടര്‍ ഫോഴ്‌സ്' സ്വകാര്യ സായുധ സംഘത്തെ കൊട്ടാരക്കര പൊലീസ കസ്റ്റഡിയിലെടുത്തത്.

നടന്‍ ദിലീപിന് സുരക്ഷയൊരുക്കാനായി എറണാകുളത്ത് ദിലീപിന്റെ വീട്ടിലെത്തി മടങ്ങിയ സംഘത്തെയാണ് ആലുവ റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശമനുസരിച്ച് കൊട്ടാരക്കര പുലമണില്‍ വച്ച് പൊലീസ് തടഞ്ഞത്.രണ്ടു ആഡംബര വാഹനങ്ങളിലായി ഉണ്ടായിരുന്ന 11 അംഗ സംഘത്തെ സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്ത ശേഷം വിട്ടയച്ചു. ദിലീപിന്റെ വീട്ടില്‍ സംഘം വന്നു മടങ്ങിയതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ച വാഹനങ്ങളെ കുറിച്ച് വെള്ളിയാഴ്ച വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്ക് വിവരം കൈമാറുകയും വാഹനങ്ങള്‍ പരിശോധിക്കണമെന്ന നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

എംസി റോഡില്‍ വാഹന പരിശോധനയ്ക്കിടെ കാറുകള്‍ കണ്ടെത്തിയ പൊലീസിന്റെ പരിശോധന സംഘം കൊട്ടാരക്കര കുന്നക്കരയില്‍ ഇവരെ തടഞ്ഞു. പരിശോധനയുമായി ഇവര്‍ സഹകരിക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് വാക്ക് തര്‍ക്കം ഉണ്ടായി. വിവരമറിയച്ചതനുസരിച്ച് എസ്‌ഐയും സിഐയും അടങ്ങുന്ന പൊലീസ് സ്ഥലത്തെത്തി. ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുമെന്ന സ്ഥിതിയിലാണ് പൊലീസിനോപ്പം പോകാന്‍ ഇവര്‍ തയ്യാറായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (4 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (4 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (4 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (5 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (5 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (8 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (8 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (8 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (9 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (9 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (9 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (9 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (10 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (10 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends