ജിഷ്ണു പ്രണോയിയുടെ മരണത്തെ കുറിച്ചുള്ള കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ ഒരാഴ്ചയ്കക്കകം നിലപാട് അറിയിക്കാന്‍ സി.ബി.ഐയോട് സുപ്രീംകോടതി

പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തെ കുറിച്ചുള്ള കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ ഒരാഴ്ചയ്കക്കകം നിലപാട് അറിയിക്കാന്‍ സി.ബി.ഐയോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ മാതാവ് മഹിജ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കേസ് പരിഗണിച്ചപ്പോള്‍ സി.ബി.ഐയുടെ അഭിഭാഷകന്‍ ഹാജരാകാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.
അതേസമയം, കേസിന്റെ അന്വേഷണം പൂര്‍ത്തിയാവാന്‍ എത്ര വര്‍ഷമെടുക്കുമെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. കേസിന്റെ അന്വേഷണം ഏത് വരെ ആയെന്ന് വിശദമാക്കുന്ന തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു. കേസിലെ പ്രതിയും കോളേജ് ചെയര്‍മാനുമായ കൃഷ്ണദാസ് ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായി.
കേരളാ പൊലീസ് നടത്തുന്ന അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും മഹിജ പറയുന്നു. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നുമാണ് ആവശ്യം. സംസ്ഥാനത്തിനകത്തും പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന കൃഷ്ണദാസിന്റെ നികുതി വെട്ടിപ്പടക്കം സ്വാശ്രയ മാനേജ്‌മെന്റിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജിഷ്ണു പ്രതികരിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ മകനെ ഇല്ലായ്മ ചെയ്‌തെന്നാണ് മാതാവിന്റെ പരാതി. ജിഷ്ണു കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഉദയഭാനു മറ്റൊരു കേസില്‍ പ്രതിയായതിനാല്‍ അദ്ദേഹത്തെ മാറ്റാന്‍ പൊലീസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
2016 ജനുവരി ആറിനാണ് ജിഷ്ണുവിനെ കോളേജിന്റെ ശുചി മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
https://www.facebook.com/Malayalivartha























