രാജീവ് കേസില്‍ അഡ്വ. സി.പി. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് പി. ഉബൈദ് പിന്‍മാറി

ചാലക്കുടിയില്‍ വസ്തു ഇടപാടുകാരന്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ അഡ്വ. സി.പി. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് പി. ഉബൈദ് പിന്‍മാറി. മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കുന്നത് വൈകുന്നതില്‍ രാജീവിന്റെ മകന്‍ കോടതിയില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഉദയഭാനുവിന്റെ ജാമ്യാപേക്ഷയെ ഇയാള്‍ എതിര്‍ത്തിരുന്നു. ഇനി മറ്റൊരു ബെഞ്ച് പരിഗണിക്കും.
കേസില്‍ ഏഴാം പ്രതിയാണ് സി.പി ഉദയഭാനു. കേസ് സംബന്ധിച്ച് ഉദയഭാനുവിന്റെ വസതിയിലും ഓഫീസിലും െ്രെകംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു.
പരിയാരം തവളപ്പാറയില്‍ കോണ്‍വന്റെിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ സെപ്റ്റംബര്‍ 29നാണ് രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്. റിയല്‍ എസ്‌റ്റേറ്റ് ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാന്‍ നടത്തിയ ഗുണ്ടായിസമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
https://www.facebook.com/Malayalivartha























