Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

ദിലീപ് സ്വകാര്യ സുരക്ഷാ ഏജന്‍സിയെ വെച്ചതില്‍ ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടോ? പൊലീസ് പരിശോധിക്കുന്നു ; താരത്തിനെതിരെ പരാതി നല്‍കിയതാര്?

23 OCTOBER 2017 04:03 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി

സുരക്ഷയ്ക്കായി ദിലീപ് സ്വകാര്യ ഏജന്‍സിയെ വെച്ചതില്‍ ജാമ്യവ്യവസ്ഥയുടെ ലംഘനമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നു. അതേസമയം താരത്തെ സമ്മര്‍ദ്ദത്തിലാക്കാനുള്ള അന്വേഷണ സംഘത്തിന്റെ തന്ത്രം മാത്രമാണിതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സുരക്ഷാ ഏജന്‍സിയെ ചുമതലപ്പെടുത്തിയില്ലെന്നും അതിനുള്ള ചര്‍ച്ചകള്‍ മാത്രമാണ് നടന്നതെന്നുമുള്ള ദിലീപിന്റെ വിശദീകരണം പൊലീസ് വിശ്വസിച്ചിട്ടില്ല. ഇത് ശരിയാണോ എന്ന് പരിശോധിക്കാന്‍ തണ്ടര്‍ഫോഴ്‌സ് എന്ന സെക്യൂരിറ്റി ഏജന്‍സിയുടെ തൃശൂരിലെ ഓഫീസില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ബന്ധപ്പെട്ടവരെ ചോദ്യം ചെയ്താലേ കാര്യങ്ങള്‍ സ്ഥിരീകരിക്കനാവൂ എന്ന് പൊലീസ് പറയുന്നു. എങ്ങനെയും താരത്തിന്റെ ജാമ്യം റദ്ദാക്കാനുള്ള പഴതുകള്‍ക്കായി അന്വേഷണ സംഘം കാത്തിരിക്കുകയാണ്. 

ഗോവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ഫോഴ്‌സിന് കേരളത്തില്‍ ആയുധം ഉപയോഗിക്കാന്‍ ലൈസന്‍സ് ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം ഇന്ത്യയിലെവിടെയും ആയുധങ്ങള്‍ ഉപയോഗിക്കാന്‍ ലൈസന്‍സ് ഉണ്ടെങ്കില്‍ സംസ്ഥാനത്ത് മാത്രമായി പ്രത്യേകം ലൈസന്‍സ് വേണ്ട. അതേസമയം ദിലീപ് സുരക്ഷയ്ക്ക് സഹായം വേണമെന്ന് അപേക്ഷ നല്‍കിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഗോവയിലെ ഓഫീസിലാണെന്നാണ് തൃശൂര്‍ ഓഫീസിലുള്ളവര്‍ പറയുന്നത്. ഇത് അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല. പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് രേഖകള്‍ മാറ്റിയതായാണ് വിവരം. ഗോവയിലെ ഓഫീസില്‍ ഇവിടുന്ന് പൊലീസ് ചെന്ന് വിവരങ്ങള്‍ പരിശോധിച്ച് , കണ്ടെത്തുന്നതിന് സമയമെടുക്കും. ഇത് മുന്‍കൂട്ടി മനസിലാക്കിയാണ് രേഖകള്‍ മാറ്റിയതെന്നും സംശയമുണ്ട്. 

തനിക്കെതിരെ പരാതി നല്‍കിയവരില്‍ നിന്ന് ഭീഷണിയുണ്ടെന്നാണ് ആലുവ പൊലീസിനോട് ദിലീപ് വ്യക്തമാക്കിയത്. എന്നാല്‍ അതാരൊക്കെയാണ് പൊലീസ് വ്യക്തമാക്കിയിട്ടില്ല. മുമ്പ് പള്‍സര്‍ സുനിയും കൂട്ടാളികളും തന്നെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ അവരെ പാര്‍പ്പിച്ചിരിക്കുന്ന കാക്കനാട് ജയിലില്‍ തന്നെ ഇടരുതെന്ന് ദിലീപ് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് താരത്തെ ആലുവ സബ് ജയിലിലേക്ക് മാറ്റിയത്. കൊച്ചിയിലെ അറിയപ്പെടുന്ന ഗുണ്ടയായ പള്‍സറിന് വിവിധ ക്വട്ടേഷന്‍ സംഘങ്ങളുമായും മറ്റ് ഗുണ്ടകളുമായും അടുത്ത സൗഹൃദമാണുള്ളത്. അവരെ ഉപയോഗിച്ച് പള്‍സര്‍ തന്നെ ആക്രമിച്ചേക്കാമെന്ന് താരം ഭയക്കുന്നുണ്ട്. മാത്രമല്ല നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം കൊച്ചിയില്‍ സിനിമാ മേഖലയില്‍ നിന്ന് ഗുണ്ടകളുടെ സാനിധ്യം ഏതാണ്ട് ഇല്ലാതായിട്ടുണ്ട്. ഇതും ക്വട്ടേഷന്‍ സംഘങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം അറിഞ്ഞ ശേഷമാണ് ദിലീപ് സുരക്ഷാ ഏജന്‍സിയെ വയ്ക്കാന്‍ ആലോചിച്ചതെന്ന് അറിയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (4 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (4 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (4 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (5 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (5 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (8 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (8 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (8 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (9 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (9 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (9 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (9 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (10 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (10 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends