Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

തണ്ടര്‍ ഫോഴ്‌സിന്റെ രണ്ട് വാഹനങ്ങള്‍ കൊട്ടാരക്കരയിലെത്തിയത് എന്തിന്?

23 OCTOBER 2017 10:35 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ നടന്‍ ദിലീപിന്റെ സുരക്ഷയ്ക്കായി സ്വകാര്യ സുരക്ഷാ ഏജന്‍സിയായ തണ്ടര്‍ ഫോഴ്‌സിന്റെ സേവനം എടുത്തിരുന്നു. കഴിഞ്ഞദിവസം തണ്ടര്‍ ഫോഴ്‌സിന്റെ രണ്ട് വാഹനങ്ങള്‍ കൊട്ടാരക്കരയില്‍ പിടിയിലായത് വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ബൈജു കൊട്ടാരക്കരയുടെ വീടിന് അടുത്തായിരുന്നു വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തത്. ഇതോടെ ദിലീപിനെ എതിര്‍ക്കുന്ന ബൈജു കൊട്ടാരക്കര ചില സംശയങ്ങളുമായെത്തി. താന്‍ വീട്ടിലുണ്ടെന്ന് അറിഞ്ഞ് എത്തിയതാണോ ഈ വാഹനമെന്നതാണ് ബൈജു ഉയര്‍ത്തിയ വാദം. ദിലീപിനെതിരെ നിലപാട് എടുത്ത സംവിധായകന്‍ വിനയന്‍ ഉള്‍പ്പെടെയുള്ളവര്‍ കൊട്ടാരക്കരയില്‍ ഉണ്ടായിരുന്ന ദിവസമായിരുന്നു അത്. അതുകൊണ്ട് തന്നെ സംശയങ്ങള്‍ സജീവമായി. എന്നാല്‍ ഇതില്‍ ആശങ്കയൊന്നും തണ്ടര്‍ ഫോഴ്‌സിനില്ല. തങ്ങളുടെ ഭാഗം കൃത്യമാണെന്നാണ് അവര്‍ പറയുന്നത്.

ആരുടേയും ക്വട്ടേഷന്‍ ഏറ്റെടുക്കുന്ന ജോലി തണ്ടര്‍ ഫോഴ്‌സിനില്ല. സുരക്ഷ ഒരുക്കലാണ് പ്രധാനം. കോട്ടയത്തു നിന്ന വന്ന വാഹനാണ് പത്തനംതിട്ടയില്‍ തടഞ്ഞത്. തിരുവനന്തപുരത്തേക്കായിരുന്നു യാത്ര. മലേഷ്യന്‍ സ്പീക്കര്‍ക്ക് സുരക്ഷ നല്‍കലായിരുന്നു ഉത്തരവാദിത്തം. ശത കോടീശ്വരനായ ബിആര്‍ ഷെട്ടിയുടെ ആതിഥ്യം സ്വീകരിച്ചാണ് മലേഷ്യന്‍ സ്പീക്കര്‍ എത്തിയത്. സര്‍ക്കാരിനേയും അറിയിച്ചില്ല. ഈ സാഹചര്യത്തില്‍ മലേഷ്യന്‍ നേതാവിന്റെ സുരക്ഷ തണ്ടര്‍ ഫോഴ്‌സിനെ ഏല്‍പ്പിച്ചിരുന്നു. ഇതൊരുക്കാനായിരുന്നു തിരുവനന്തപുരത്തേക്കുള്ള തണ്ടര്‍ ഫോഴ്‌സിന്റെ യാത്ര. സ്ഥാപന ഉടമയായ അനില്‍ ബി നായരും തിരുവനന്തപുരത്തേക്ക് വരുന്നുണ്ടായിരുന്നുവെന്നും പറയുന്നു.അദ്ദേഹത്തിന്റെ വാഹനത്തിന് മുമ്പില്‍ പോയ സുരക്ഷാ വാഹനങ്ങളാണ് പൊലീസ് തടഞ്ഞത്. ദിലീപിന്റെ വീട്ടില്‍ സംഘമെത്തിയതിനെ തുടര്‍ന്നുള്ള ആശയക്കുഴപ്പമായിരുന്നു ഇതിന് കാരണം.

കേരളവുമായി ബന്ധമുള്ള മൂന്ന് വ്യവസായികള്‍ക്കും ഗോവന്‍ സുരക്ഷാ കമ്പനി സുരക്ഷ നല്‍കുന്നതായി സൂചനയുണ്ടായിരുന്നു. ഇതോടെ ശത കോടീശ്വരനും കേരളത്തില്‍ വമ്പന്‍ ആശുപത്രി ഗ്രൂപ്പിന്റെ ഉടമയുമായ ബിആര്‍ ഷെട്ടിയും ഈ ഗ്രൂപ്പിന്റെ ക്ലൈന്റാണെന്ന വിലയിരുത്തലാണ് എത്തുന്നത്. ഈ സാഹചര്യത്തിലായിരുന്നു മലേഷ്യന്‍ മന്ത്രിക്കായി തണ്ടര്‍ ഫോഴസ് എത്തിയത്. മോഹന്‍ലാലിന്റെ എംടി ചിത്രമായ രണ്ടാമൂഴം നിര്‍മ്മിക്കാനൊരുങ്ങുകയാണ് ഷെട്ടി. ഇതിന് മുന്നോടിയായാണ് തിരുവനന്തപുരത്ത് ചില പ്രത്യേക പൂജകള്‍ ഷെട്ടി നടത്തിയത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്ഥിരം സന്ദര്‍ശകനാണ് ഷെട്ടി. തിരുവനന്തരപുരത്തെ എസ് യു ടി ആശുപത്രിയും ഉടമയുമാണ് ഷെട്ടി. തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്നാണ് ഈ ആശുപത്രി ഷെട്ടി വാങ്ങിയത്. ഇത് വിപൂലീകരിക്കുന്നുമുണ്ട്.

ഷെട്ടിയുടെ അതിഥിയായാണ് മലേഷ്യന്‍ മന്ത്രി തിരുവനന്തപുരത്ത് എത്തിയത്. കൊട്ടാരക്കരയില്‍ വാഹനങ്ങള്‍ തടഞ്ഞപ്പോള്‍ പൊലീസിനോട് ഇക്കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മലേഷ്യന്‍ മന്ത്രിയുടെ വരവിനെ കുറിച്ച് സംസ്ഥാന പൊലീസ് അറിഞ്ഞിട്ടില്ലെന്ന് വ്യക്തമായി. ഇതോടെ ആശയക്കുഴപ്പമുണ്ടായി. തുടരന്വേഷണത്തിലാണ് ഷെട്ടിയുടെ അതിഥിയായി മന്ത്രി എത്തിയത് സര്‍ക്കാരും പൊലീസും സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് തണ്ടര്‍ ഫോഴ്‌സിന്റെ വാഹനങ്ങള്‍ പൊലീസ് വിട്ടയച്ചത്. അതുകൊണ്ട് തന്നെ ബൈജു കൊട്ടാരക്കരയുടെ ആശങ്കയ്ക്ക് പ്രസക്തിയില്ലെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യത്തില്‍ ഇനി അന്വേഷണവും നടക്കില്ല. സിനിമാ മേഖലയിലെ പലര്‍ക്കും സുരക്ഷയൊരുക്കുന്നവരാണ് തണ്ടര്‍ഫോഴ്‌സ് എന്നും പൊലീസ് വിശദീകരിക്കുന്നു.

കൊട്ടാരക്കരയും ദിലീപും തമ്മിലുള്ള ബന്ധമാണ് തണ്ടര്‍ ഫോഴ്‌സിനെ വിവാദത്തിലായത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നിലപാട് എടുത്ത സിനിമാക്കാരനാണ് ബൈജു കൊട്ടാരക്കര. ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിനെ കടന്നാക്രമിച്ച സിനിമാക്കാരന്‍. ഈ സാഹചര്യത്തില്‍ തണ്ടര്‍ ഫോഴ്‌സിന്റെ കൊട്ടാരക്കരയിലെ വരവിനെ പൊലീസ് കാര്യക്ഷമമായി അന്വേഷിക്കണമെന്ന് സംവിധായകനും നിര്‍മ്മാതാവുമായ ബൈജു കൊട്ടാരക്കര ആവശ്യപ്പെടുന്നു. നിലവില്‍ ദിലീപിന് ഇവിടെ സിനിമയുടെ ഷൂട്ടിങ് ഉള്ളതായി അറിയില്ല. കൊല്ലത്തോ കൊട്ടാരക്കരയിലോ എന്തെങ്കിലും പരിപാടി ഉണ്ടായിരുന്നതായും വിവരം ലഭിച്ചിട്ടില്ല. എന്റെയും സഹോദരിയുടെയും വീടുകളും കുടുംബ വീടുമെല്ലാം കൊട്ടാരക്കര ടൗണിലാണ്. വീട്ടില്‍ നിന്നും കഷ്ടി ഒരുകിലോമീറ്ററോളം അകലെ നിന്നാണ്് പൊലീസ് തണ്ടര്‍ ഫോഴ്‌സിന്റെ വാഹനം കസ്റ്റഡിയില്‍ എടുത്തത്. ഞാന്‍ വീട്ടിലുണ്ടെന്ന് സുഹൃത്തുക്കളില്‍ പലര്‍ക്കും അറിയാമായിരുന്നു. ഈ ദിവസം തന്നെ തണ്ടര്‍ഫോഴ്‌സ് വാഹനം ഇവിടെ എത്തിയതിന്റെ കാരണം വ്യക്തമല്ല. ഇതേക്കുറിച്ച് പൊലീസ് അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണം ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടു. ഇതോടെയാണ് കൊട്ടാരക്കരയില്‍ തണ്ടര്‍ ഫോഴസ് എത്തിയതിന്റെ വിശദീകരണത്തിന് തണ്ടര്‍ ഫോഴ്‌സ് തയ്യാറായത്.
കാസര്‍ഗോഡുകാരനായ അനില്‍ നായരാണ് തണ്ടര്‍ ഫോഴ്‌സിന്റെ ഉടമ.

ഗോവ ആസ്ഥാനമായുള്ള തണ്ടര്‍ ഫോഴ്‌സിന്റെ കേരളത്തിലെ ശാഖ തൃശ്ശൂരാണ് ഉള്ളത്. ഗോവ, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. സ്വകാര്യ വ്യക്തികളുടെയും വ്യവസായികളുടെയും സിനിമാ താരങ്ങളുടെയും സുരക്ഷ ഏറ്റെടുക്കുന്ന 'തണ്ടര്‍ഫോഴ്‌സ്' ലൈസന്‍സോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ദിലീപിന് സുരക്ഷ ഒരുക്കാനുള്ള സംഘത്തില്‍ രണ്ടു പേരുടെ പക്കല്‍ റിവോള്‍വറുകള്‍ ഉണ്ടായിരുന്നു. പരിശോധനയില്‍ ലൈസന്‍സുള്ളതാണെന്ന് കണ്ടെത്തി. ദിലീപിന്റെ സുരക്ഷ ഏറ്റെടുക്കുന്നതു സംബന്ധിച്ച കരാര്‍ ഒപ്പിടാനാണ് ഇവര്‍ എത്തിയതെന്നും രേഖകളില്‍ കുഴപ്പമില്ലാത്തതുകൊണ്ടാണ് വിട്ടയച്ചതെന്നും പൊലീസ് പറഞ്ഞു. നാലു വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്ക് തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഓഫിസുകളുള്ളത്. റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥനായ പി.എ. വത്സനാണ് കേരളത്തില്‍ ഏജന്‍സിയുടെ ചുമതല. തോക്ക് കൈവശം വയ്ക്കാന്‍ അധികാരമുള്ളതാണ് ഈ ഏജന്‍സി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (32 minutes ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (43 minutes ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (48 minutes ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (56 minutes ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (1 hour ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (1 hour ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (3 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (6 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (6 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (6 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (6 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (7 hours ago)

Malayali Vartha Recommends