Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...


ഇറാൻ മണ്ണിൽ കാലുകുത്തിയാൽ അമേരിക്ക വിവരം അറിയും": കടുത്ത മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി


എയർ കണ്ടീഷനുള്ളിൽ പാമ്പ്.. അഞ്ചോളം പാമ്പുകളെ പിടികൂടി...കൊബേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണിത്..ഒന്നര മണിക്കൂർ പരിശ്രമിച്ച് 4 എണ്ണത്തിനെ പിടി കൂടി..

400 സീറ്റിന്റെ കോഴപ്പണം പോയി... സംസ്ഥാനത്ത്‌ സ്വാശ്രയ മാനേജുമെന്റുകളുടെ 400 മെഡിക്കല്‍ സീറ്റുകള്‍ പോയി, സര്‍ക്കാരിന്‌ 200 സീറ്റുകള്‍ അധികം ലഭിച്ചു

16 JULY 2014 08:58 AM IST
മലയാളി വാര്‍ത്ത.

സര്‍ക്കാരും സ്വാശ്രയ മാനേജുമെന്റുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറവില്‍ നിലവാരമില്ലാതയതോടെ സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുകളുടെ 400 സീറ്റുകള്‍ പോയി. ഒരു അഡ്‌മിഷന്‌ അര കോടിക്ക്‌ മുകളില്‍ വിലയുള്ളപ്പോഴാണ്‌ 400 സീറ്റുകള്‍ നഷ്‌ടമാകുന്നത്‌. അതേസമയം
സംസ്ഥാനത്തു നാലു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലായി 200 പുതിയ എംബിബിഎസ്‌ സീറ്റുകള്‍ക്ക്‌ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നല്‍കി. ഇന്നലെയാണ്‌ ഇതു സംബന്ധിച്ച ഉത്തരവ്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയത്‌. പുതുതായി ആരംഭിക്കുന്ന ഇടുക്കി, പാലക്കാട്‌ മെഡിക്കല്‍ കോളജുകളില്‍ ഉള്‍പ്പെടെയാണു സീറ്റ്‌ അനുവദിച്ചത്‌.
മലപ്പുറത്തു ശ്രീവല്‍സം എഡ്യൂക്കേഷന്‍ ട്രസ്റ്റ്‌, പാലക്കാട്ട്‌ റോയല്‍ മെഡിക്കല്‍ ട്രസ്റ്റ്‌, തിരുവനന്തപുരത്ത്‌ എസ്‌ആര്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റ്‌ എന്നിവ പുതുതായി സ്വാശ്രയ മേഖലയില്‍ മെഡിക്കല്‍ കോളജിനായി നല്‌കിയ അപേക്ഷ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ചില്ല. തിരുവനന്തപുരം കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളജില്‍ 50 എംബിബിബിഎസ്‌ സീറ്റുകള്‍കൂടി അനുവദിക്കണമെന്ന അപേക്ഷയും നിരാകരിക്കപ്പെട്ടു.
ഇടുക്കി പൈനാവില്‍ ആരംഭിക്കുന്ന മെഡിക്കല്‍ കോളജില്‍ 50 വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിന്‌ അനുമതി നല്‍കി. പാലക്കാട്ട്‌ സംസ്ഥാന പട്ടികജാതി-വര്‍ഗ വകുപ്പിനു കീഴില്‍ ആരംഭിക്കുന്ന മെഡിക്കല്‍ കോളജില്‍ 100 സീറ്റുകള്‍ക്ക്‌ അംഗീകാരം നലകി. മഞ്ചേരി മെഡിക്കല്‍ കോളജില്‍ 100 സീറ്റുകള്‍ക്കാണ്‌ അംഗീകാരം. കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ നിലവിലുള്ള 200 സീറ്റുകള്‍ 250 ആയി വര്‍ധിപ്പിക്കുന്നതിനും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നല്‌കി.
അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടില്ലെന്നു കണ്ടെത്തിയ രാജ്യത്തെ 118 മെഡിക്കല്‍ കോളജുകളിലെ 3820 സീറ്റുകള്‍ ഈ വര്‍ഷം കുറവു ചെയ്‌തു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ ശിപാര്‍ശ പ്രകാരമാണു മെഡിക്കല്‍ സീറ്റ്‌ വര്‍ധിപ്പിക്കാനും വെട്ടിക്കുറയ്‌ക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപടിയെടുത്തത്‌. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ്‌ എംബിബിഎസ്‌ സീറ്റുകള്‍ വെട്ടിക്കുറയ്‌ക്കാന്‍ നടപടിയെടുത്തിരിക്കുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തുന്ന പുതുയുഗ യാത്രയുടെ സമാപനം ഇന്ന്...  (6 minutes ago)

ശമ്പളം പുതുക്കിയുള്ള കരട് വിജ്ഞാപനം ഉടൻ പുറത്തിറങ്ങും  (33 minutes ago)

ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന  (44 minutes ago)

വീട്ടിലെ ചുമരിലെ ആ കുറിപ്പ്: അച്ഛനും അമ്മയ്ക്കും ഒപ്പം ഒരുമിച്ചു കണ്ട സ്വപ്നം യഥാര്‍ത്ഥ്യമാക്കി ശ്രീജ  (7 hours ago)

പമ്പാനദിയുടെ തീരത്ത് കുളിക്കാനെത്തിയ 56കാരി ക്രൂരപീഡനത്തിനിരയായി  (8 hours ago)

നാല് കിലോ കഞ്ചാവുമായി അസാം സ്വദേശി പിടിയില്‍  (8 hours ago)

യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍  (8 hours ago)

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നവീകരിച്ച കവാടത്തിൽ സ്ഥാപിച്ചിരുന്ന ഗേറ്റ് തകർന്നുവീണു  (9 hours ago)

ഇറാന്‍ വിഷയത്തില്‍ വീണ്ടും നിലപാട് കടുപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (9 hours ago)

വ്യാജ പരാതിക്കാരി അറസ്റ്റില്‍...മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ജീവനൊടുക്കി  (9 hours ago)

ആദ്യ ശ്രമത്തില്‍ തന്നെ 57-ാം റാങ്ക് ..കൂലിപ്പണിക്കാരനായ അച്ഛന്റെ വിയര്‍പ്പിന് പൊന്നിന്റെ തിളക്കം; വായ്പയടുത്തും ചിട്ടി പിടിച്ചും പഠിപ്പിച്ചു... സ്വപ്‌നം യാഥാര്‍ഥ്യമാക്കി ശ്രീജ  (9 hours ago)

മലയാളിയായ വയോധിക കോയമ്പത്തൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി  (9 hours ago)

ചൂട് വെള്ളത്തിൽ വീണ എലി MAKEUP MAN കൊടുത്ത മുട്ടൻ പണി സുജയ പാർവ്വതിയുടെ ഗതികേട് 10 ലക്ഷം കമ്പനി തിരിച്ച് പിടിക്കും..?  (10 hours ago)

നീയൊക്കെ പെണ്ണുങ്ങളെ കാണാൻ വന്നതല്ലേ..! ശിവന്‍കുട്ടിയുടെ ചെവികുറ്റി കലക്കിയ വീട്ടമ്മ...! ഭീഷണി  (10 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചു; ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹര്‍ജിയില്‍ വീണ്ടും സമയം ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍  (10 hours ago)

Malayali Vartha Recommends