മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ് പുതുക്കാത്തതിനും ഭക്ഷ്യസുരക്ഷാ വകുപ്പും കേസെടുത്തു

വിവിധ ജില്ലകളിലെ സിനിമ തിയറ്ററുകളില്‍ ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ നടത്തിയ സംയുക്ത മിന്നല്‍ പരിശോധനയില്‍ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തിയറ്ററുകളില്‍ കുടിവെള്ളം ഉറപ്പാക്കുന്നില്ലെന്നും അമിതവില ഈടാക്കുന്നുവെന്നും വിലവിവരം പ്രദര്‍ശിപ്പിക്കാറില്ലെന്നുമുള്ള പരാതിയെ തുടര്‍ന്നാണു മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന നടത്തിയത്.
അഞ്ച് കാരണംകാണിക്കല്‍ നോട്ടീസുകള്‍ നല്‍കി. കഴിഞ്ഞമാസം നടന്ന പരിശോധനയുടെ രണ്ടാംഘട്ട പരിശോധനയില്‍ പിഴയായി 62,000 രൂപയും ചുമത്തി.എല്ലാ മാസവും സംയുക്ത പരിശോധന തുടരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു. കോഴിക്കോട് രാമനാട്ടുകര സുരഭി തിയേറ്ററുകളിലെ പരിശോധനയില്‍ പാക്കറ്റുകളില്‍ നിര്‍മ്മാതാവിന്റെ പേരുവിവരം രേഖപ്പെടുത്താത്തതിനു നോട്ടീസ് നല്‍കി.
ചെറുവണ്ണൂര്‍ ഫറോക്കിലെ മല്ലിക പ്‌ളക്‌സ് തിയേറ്ററില്‍ 60 ഗ്രാം പോപ്‌കോണില്‍ 7.5 ഗ്രാം തൂക്കം കുറച്ചു വില്‍പ്പന നടത്തിയതിനു കേസെടുത്തു. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ് പുതുക്കാത്തതിനും ഭക്ഷ്യസുരക്ഷാ വകുപ്പും കേസെടുത്തു.
https://www.facebook.com/Malayalivartha

























