Widgets Magazine
28
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വല്ലതുമുണ്ടേല്‍ തീരുമാനിച്ചോ വെക്കം വേണം! (സുധീരന്‍ സ്ഥലത്തില്ല)

16 JULY 2014 05:19 PM IST
മലയാളി വാര്‍ത്ത.

ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും ഒന്നു ശ്വാസം വിട്ടത്‌ ഇപ്പോഴാണ്‌. സുധീരന്‍ അമേരിക്കക്ക്‌ പോയി. എന്തങ്കിലുമൊക്കെ തീരുമാനമെടുക്കുന്നുണ്ടെങ്കില്‍ ഉടനെടുക്കാന്‍ സുധീരവിരുദ്ധ ഗ്രൂപ്പ്‌ നേതാക്കള്‍ ശ്രമം തുടങ്ങി. സുധീരന്‍ സ്ഥലം വിട്ടത്‌ പ്രമാണിച്ച്‌ മന്ത്രി കെ.ബാബുവും ഉമ്മന്‍ചാണ്ടിയും കൂടിക്കാഴ്‌ച നടത്തി. പൂട്ടിയ 418 ബാറുകള്‍ സുധീരന്‍ വരുന്നതിനു മുന്നേ തുറക്കാന്‍ പറ്റുമോ എന്നും സര്‍ക്കാര്‍ നോക്കുന്നുണ്ട്‌. അതേസമയം ബാറിന്‍മേലുളള എന്തു തീരുമാനവും താന്‍ വന്നിട്ടു നടത്തിയാല്‍ മതി എന്ന്‌ സൂധീരന്‍ ഉമ്മന്‍ചാണ്ടിക്ക്‌ നിര്‍ദേശം നല്‍കിയതായി അറിയുന്നു. ഇത്തരം നിര്‍ദ്ദേശങ്ങളില്‍ ഉമ്മന്‍ചാണ്ടി അസഹ്യനാണ്‌.
മദ്യനയം തീരുമാനിക്കാനുളള സര്‍ക്കാര്‍ പാര്‍ട്ടി ഉപസമിതി സുധീരന്‍ യാത്ര തിരിക്കുന്നതിന്‌ മുമ്പ്‌ യോഗം ചേര്‍ന്നിരന്നു. പ്രസ്‌തുത യോഗത്തിലും ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ആയില്ല. ബാറുകള്‍ ഒരുകാരണവശാലും തുറക്കാനാവില്ലെന്ന സുധീരന്റെ നിലപാട്‌ തന്നെയാണ്‌ ഉമ്മന്‍ചാണ്ടിക്ക്‌ കീറാമുട്ടിയായത്‌. സ്വകാര്യ സന്ദര്‍ശനാര്‍ഹമാണ്‌ സുധീരന്‍ യു.എസില്‍ പോയത്‌.
സുധീരനെ കടത്തിവെട്ടാന്‍ ബാര്‍ ഉടമകളോട്‌ ഹൈക്കോടതിയെ സമീപിക്കാന്‍ കെ.ബാബുവും മറ്റും ഉപദേശിച്ചെങ്കിലും ആ നീക്കം ഫലവത്തായില്ല. ബാര്‍ തുറക്കാന്‍ തന്നെ കോടതി ഉത്തരവുണ്ടാകുമെന്ന്‌ ബാര്‍ ഉടമകള്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ അതുണ്ടായില്ലെന്ന്‌ മാത്രമല്ല മദ്യനയം തീരുമാനിക്കുന്നത്‌ സര്‍ക്കാരാണെന്നും അതില്‍ കോടതിക്കു പങ്കില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ അറിയിച്ചു. ഇത്‌ ബാറുടമള്‍ പ്രതീക്ഷിച്ചതിനും അപ്പുറത്തായിരുന്നു. ഉപസമിതി അംഗങ്ങളായ രമേശ്‌ ചെന്നത്തിലയ്‌ക്കും പി.പി.തങ്കച്ചനും ബാര്‍ ഇരിക്കുന്നതിനോട്‌ താല്‌പര്യമാണ്‌. ഇവര്‍ സുധീരന്റെ കര്‍ശന നിലപാടിനോട്‌ യോജിക്കുന്നതേയില്ല. രാഷ്‌ട്രീയമാകുമ്പോള്‍ വിട്ടുവീഴ്‌ച വേണമെന്ന്‌ തന്നെയാണ്‌ പ്രമുഖ നേതാക്കന്‍മാരുടെ നിലപാട്‌.
ഇതിനിടെ സുധീരന്റെ അസാനിധ്യം മനസിലാക്കി മുസ്ലീംലീഗ്‌ സര്‍ക്കാരിന്‌ പരാതിയുമായി ഇറങ്ങിക്കഴിഞ്ഞു. പുതിയ പ്ലസ്‌ടൂ സ്‌കൂള്‍ അനുവദിക്കാനാണ്‌ ലീഗിന്റെ ഉദ്ദേശ്യം. പ്ലസ്‌ടൂ സ്‌കൂള്‍ വിവാദം കൊടുമ്പിരി കൊളളാനാണ്‌ സാധ്യത. സുധീരന്‌ മാത്രമല്ല കോണ്‍ഗ്രസുകാര്‍ക്കും പുതിയ സ്‌കൂള്‍ അനുവദിക്കുന്നതിനോട്‌ താല്‌പര്യമില്ല. മലബാറില്‍ ലീഗിന്‌ പ്രാധിനിത്യമുളള സ്ഥലങ്ങളില്‍ പുതിയ പ്ലസ്‌ടുകള്‍ അനുവദിക്കാനാണ്‌ തീരുമാനം. ബാറില്‍ നിന്നും കിട്ടാത്ത കൈക്കൂലി സ്‌ക്കൂളില്‍ നിന്നും കിട്ടുമോ എന്നാണ്‌ ചിലരുടെ നോട്ടം. പുതിയ സ്‌കൂള്‍ അനുവദിക്കുന്നതിനെ വി.എം.സുധീരന്‍ കര്‍ശനമായി എതിര്‍ത്തിരുന്നു. ഇതിനുവേണ്ടി രണ്ടു തവണ മന്ത്രിസഭ യോഗം ചേര്‍ന്നിരുന്നു. സ്‌ക്കൂള്‍ അനുവദിച്ചതുസംബന്ധിച്ച്‌ പി.കെ.കുഞ്ഞാലിക്കുട്ടി സൂധീരനുമായി ചര്‍ച്ച നടത്തിയിരുന്നവെങ്കലും സുധീരന്‍ അടുത്തില്ല. ഇടതുസര്‍ക്കാരിന്റെ കാലത്ത്‌ പ്ലസ്‌ടൂ സ്‌കൂള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്‌ അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.കെ.ജോസഫ്‌ അഴിമതി ആരോപണങ്ങള്‍ കേട്ടിരുന്നു. ഇത്‌ മനസിലാക്കിയാണ്‌ സുധീരന്‍ തീരുമാനം എടുക്കരുതെന്ന്‌ സര്‍ക്കാരിന്‌ നിര്‍ദേശം നല്‍കിയത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമ്മുവിലെ വൈഷ്‌ണോ ദേവി ക്ഷേത്ര പാതയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 34 ആയി  (25 minutes ago)

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി  (36 minutes ago)

താമരശേരി ചുരത്തിലെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു  (51 minutes ago)

അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവയ്പ്  (1 hour ago)

സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വൈദികന്റെ 11 ലക്ഷം തട്ടിയ പ്രതിയെ പോലീസ് പിടികൂടി  (1 hour ago)

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് ആരോപണം  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു  (2 hours ago)

ഇന്ന് മുതല്‍ ഇന്ത്യയ്ക്ക് മേല്‍ അമേരിക്കയുടെ 50% തീരുവ പ്രാബല്യത്തില്‍ വന്നു  (3 hours ago)

താമരശ്ശേരി ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍  (4 hours ago)

108 ആംബുലന്‍സ് പദ്ധതിയില്‍ 250 കോടിയുടെ കമ്മിഷന്‍ തട്ടിപ്പ് നടന്നതായി രമേശ് ചെന്നിത്തല  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കേസ്  (5 hours ago)

ആ ഒരൊറ്റ വാക്ക് വാക്ക് മാത്രം മതിയായിരുന്നു സിനിമയുടെ ഭാഗമാകാന്‍  (5 hours ago)

“ബോംബല്ല, ഓലപ്പടക്കം; വി ഡി സതീശൻ വിഡ്ഢി സതീശൻ ആകരുതെന്ന് സന്ദീപ് വാചസ്പതി  (6 hours ago)

കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി  (7 hours ago)

വേലൂരിയെ നീക്കം ചെയ്തത് കൊണ്ട് പ്രശ്നങ്ങൾ അവസാനിക്കുന്നില്ല: ക്രമക്കേടുകളിൽ വിജിലൻസിൻ്റെയും നിയമസഭാ സമിതിയുടെയും അന്വേഷണം വേണം - രമേശ് ചെന്നിത്തല  (7 hours ago)

Malayali Vartha Recommends