Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ലീഗിനൊപ്പം ഉമ്മന്‍ചാണ്ടി, വീക്ഷണത്തെ തള്ളി പറഞ്ഞു

18 JULY 2014 02:53 PM IST
മലയാളി വാര്‍ത്ത.

More Stories...

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന ഒരാൾക്ക് എങ്ങനെയാണ് ആ മരണത്തെ ഒരു കണ്ടന്റന്റ് ആക്കി മാറ്റാൻ കൊടുക്കുന്ന അന്ത്യ ചുംബനം വരെ ക്യാമറയിൽ ആക്കി പ്രദർശിപ്പിക്കാൻ കഴിയുന്നത്? ആഞ്ഞടിച്ച് അഞ്ജു പാർവതി പ്രഭീഷ്.

ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ അനുവദിക്കുന്ന വിഷയത്തില്‍ മുസ്ലീംലീഗിനൊപ്പം നില്‍ക്കാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചു. കോണ്‍ഗ്രസിനുള്ളിലെ എ വിഭാഗം നേതാക്കള്‍ ലീഗിനെതിരെ രംഗത്തെത്തിയത്‌ കാര്യമാക്കേണ്ടതില്ലെന്ന്‌ മുഖ്യമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. ലീഗിനെതിരെ വീക്ഷണം ദിനപത്രം എഴുതിയ മുഖപ്രസംഗം അനവസരത്തിലാണെന്ന്‌ ഉമ്മന്‍ചാണ്ടി വീക്ഷണം മാനേജിംഗ്‌ ഡയറക്‌ടര്‍ എ.സി.ജോസിനെ അറിയിച്ചു. എന്നാല്‍ വീക്ഷണം എഴുതിയതാണ്‌ ശരിയെന്ന്‌ എ.സി.ജോസ്‌ മുഖ്യമന്ത്രിയെ അറിയിച്ചു. ലീഗിന്റെ ഭരണം വിദ്യാഭ്യാസ വകുപ്പിനെ ഈജിയന്‍ തൊഴുത്താക്കിയെന്നാണ്‌ വീക്ഷണത്തിന്റെ ആരോപണം. കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ അറിവോടെയാണ്‌ വീക്ഷണം മുഖപ്രസംഗം എഴുതിയതെന്ന്‌ പത്രാധിപന്‍മാര്‍ പറയുന്നു. ഉയര്‍ന്ന നേതാക്കളെ കാണിച്ചിട്ടാണ്‌ മുഖപ്രസംഗം പ്രസിദ്ധീകരിച്ചതെന്നും പത്രാധിപര്‍ പറഞ്ഞു.
ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ വാഗ്‌ദാനമായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌ - എയിംസ്‌- കോഴിക്കോട്‌ സ്ഥാപിക്കാനും മുഖ്യമന്ത്രി തത്വത്തില്‍ തീരുമാനിച്ചു. വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങിയാണ്‌ എയിംസ്‌ കോഴിക്കോട്‌ കൊണ്ടുപോകാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്‌. എം.കെ. രാഘവന്‍ എംപിയും ഉമ്മന്‍ചാണ്ടിക്ക്‌ പിന്തുണയുമായെത്തി. ഇതില്‍ ധനമന്ത്രി ക്ഷുഭിതനായി. എയിംസ്‌ കോട്ടയത്ത്‌ സ്ഥാപിക്കാനായിരുന്നു ധനമന്ത്രിയുടെ താല്‌പര്യം. ജോസ്‌ കെ മാണി എംപി കോട്ടയം എയിംസിനു വേണ്ടിയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതുമാണ്‌. ആദ്യഘട്ടത്തില്‍ ഉമ്മന്‍ചാണ്ടി ഇതിനോട്‌ യോജിച്ചെങ്കിലും പിന്നീട്‌ ലീഗിന്റെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങി. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരനും എയിംസ്‌ കോഴിക്കോട്‌ സ്ഥാപിക്കുന്നതിനാണ്‌ താല്‌പര്യം. അദ്ദേഹം കോഴിക്കോട്‌ സ്വദേശിയാണ്‌.
വീക്ഷണത്തിന്റെ മുഖപ്രസംഗം പുറത്തു വന്നതോടെ കോണ്‍ഗ്രസിനെതിരെ ലീഗ്‌ നേതാവ്‌ കെ.പി.എ.മജീദ്‌ രംഗത്തെത്തി. വിദ്യാഭ്യാസവകുപ്പിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കരുതെന്നാണ്‌ കെ.പി.എ മജീദ്‌ പറഞ്ഞത്‌. ഇതിനിടെ സാമ്പത്തിക ബാധ്യതയുടെ പേരില്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ പട്ടികയ്‌ക്ക്‌ അന്തിമ രൂപം നല്‍കാന്‍ സര്‍ക്കാരിന്‌ കഴിഞ്ഞിട്ടില്ല. മൂന്നു ദിവസം തുടര്‍ച്ചയായി ചര്‍ച്ച നടത്തിയിട്ടും ഫലമുമ്‌ടാകാത്തതില്‍ ലീഗ്‌ നേതാക്കള്‍ ക്ഷുഭിതരാണ്‌. ഇതിനിടെ കോണ്‍ഗ്രസുകാര്‍ പുതിയ ലിസ്റ്റുമായി രംഗത്തെത്തി. ഇത്‌ അംഗീകരിക്കാനാവില്ലെന്ന്‌ വിദ്യാഭ്യാസമന്ത്രി പറഞ്ഞു. പുതിയ കണക്കനുസരിച്ച്‌ എറണാകുളം ജില്ലയിലാണ്‌ കൂടുതല്‍ സ്‌ക്കൂളുകള്‍ അനുവദിച്ചിരിക്കുന്നത്‌. എറണാകുളം കെ. ബാബുവിന്റെ ജില്ലയാണ്‌. ബാബു ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ മന്ത്രി തല ഉപസമിതിയില്‍ അംഗമായിരുന്നു. വെടക്കാക്കി തനിക്കാക്കുകയാണ്‌ ബാബു ചെയ്‌തതെന്ന്‌ ലീഗ്‌ നേതാക്കള്‍ ആരോപിക്കുന്നു. അതേസമയം തന്റെ മേഖലയില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാന്‍ ബാബു ശ്രമം തുടരുകയാണ്‌. ഇത്‌ ലീഗിനെ പ്രകോപിപ്പിക്കുന്നു.
ഇതിനിടെ പുതുതായി തുടങ്ങുന്ന സ്‌കൂളുകളില്‍ അധ്യാപക-അനധ്യാപക നിയമനം അനുവദിക്കാനാവില്ലെന്ന വാശിയിലാണ്‌ ധനമന്ത്രിയും ധനവകുപ്പും ഉള്ളത്‌. സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോള്‍ ഇത്തരം ധൂര്‍ത്ത്‌ അനുവദിക്കാനാവില്ലെന്ന പിടിവാശിയിലാണ്‌ ധനവകുപ്പ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (8 minutes ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (17 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (32 minutes ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (48 minutes ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (1 hour ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (1 hour ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (1 hour ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (2 hours ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (13 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (14 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (14 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (14 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (14 hours ago)

Malayali Vartha Recommends