അനുബന്ധ കുറ്റപത്രം റദ്ദാക്കാന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

നടിയെ അക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍ച്ച ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ഫയലില്‍ സ്വീകരിക്കുന്നതിന് മുന്‍പ് കുറ്റപത്രം പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ഹര്‍ജിയിലെ ആരോപണം. കുറ്റപത്രമല്ല കരട് രേഖ മാത്രമാണ് ചോര്‍ന്നതെന്നാണ് പൊലീസ് കോടതിയില്‍ നല്‍കിയ വിശദീകരണം. പകര്‍പ്പെടുക്കാന്‍ നല്‍കിയപ്പോള്‍ മാധ്യമങ്ങള്‍ ഇത് ചോര്‍ത്തുകയായിരുന്നുവെന്നും പൊലീസ് കോടതിയില്‍ നിലപാടെടുത്തിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഇന്നലെ അങ്കമാലി കോടതിയിലെത്തി കേസ് രേഖകള്‍ പരിശോധിച്ചു. അഭിഭാഷകനൊപ്പമാണ് ദിലീപ് കോടതിയിലെത്തിയത്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. കേസ് രേഖകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. നടിയുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ കാണിക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചു. അതേസമയം മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന ആവശ്യം കോടതി തള്ളി. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം കേസില്‍ ദിലീപിന് കോടതിയുടെ സമന്‍സ് ലഭിച്ചിരുന്നു. കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഈ മാസം 19ന് ദിലീപ് നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ആകെ 11 പ്രതികളാണുള്ളത്. എല്ലാ പ്രതികളോടും ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ദിലീപിനെ കൂടാതെ സുനിക്കും അപ്പു മേസ്തിരിക്കും കോടതി സമന്‍സ് അയച്ചിട്ടുണ്ട്.
85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമായിരുന്നു ദിലീപ് പുറത്തിറങ്ങിയത്. ദിലീപ്-നാദിര്‍ഷാ കൂട്ടുകെട്ടിലുള്ള ദേ പുട്ടിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദിലീപ് കഴിഞ്ഞ ദിവസം ദുബായിക്ക് പോയിരുന്നു. മൂന്നു ദിവസത്തെ ദുബായ് സന്ദര്‍ശം കഴിഞ്ഞാണ് ദിലീപ് മടങ്ങി എത്തിയത്.
https://www.facebook.com/Malayalivartha


























